വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 22:22-24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 “നിങ്ങൾ വിധവയെ​യോ അനാഥനെയോ* കഷ്ടപ്പെ​ടു​ത്ത​രുത്‌.+ 23 അഥവാ നിങ്ങൾ അവനെ കഷ്ടപ്പെ​ടു​ത്തി​യിട്ട്‌ അവൻ എന്നോടു കരഞ്ഞ​പേ​ക്ഷി​ക്കാൻ ഇടയാ​യാൽ ഞാൻ നിശ്ചയ​മാ​യും അവന്റെ നിലവി​ളി കേൾക്കും.+ 24 അപ്പോൾ എന്റെ കോപം ജ്വലി​ച്ചിട്ട്‌ ഞാൻ വാളു​കൊ​ണ്ട്‌ നിങ്ങളെ കൊല്ലും. നിങ്ങളു​ടെ ഭാര്യ​മാർ വിധവ​മാ​രും കുട്ടികൾ അപ്പനി​ല്ലാ​ത്ത​വ​രും ആകും.

  • ആവർത്തനം 10:17, 18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 കാരണം നിന്റെ ദൈവ​മായ യഹോവ ദൈവാധിദൈവവും+ കർത്താ​ധി​കർത്താ​വും ആണ്‌. അവിടു​ന്ന്‌ മഹാ​ദൈ​വ​വും ശക്തനും ഭയാദ​രവ്‌ ഉണർത്തു​ന്ന​വ​നും ആണ്‌; ദൈവം പക്ഷപാതം കാണിക്കുകയോ+ കൈക്കൂ​ലി വാങ്ങു​ക​യോ ചെയ്യു​ന്നില്ല. 18 വിധവയ്‌ക്കും അനാഥനും* ദൈവം നീതി നടത്തി​ക്കൊ​ടു​ക്കു​ന്നു.+ നിങ്ങളു​ടെ ഇടയിൽ വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​യെ സ്‌നേഹിച്ച്‌+ ദൈവം അയാൾക്ക്‌ ആഹാര​വും വസ്‌ത്ര​വും നൽകുന്നു.

  • സങ്കീർത്തനം 10:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 പക്ഷേ, അങ്ങ്‌ കഷ്ടപ്പാ​ടും ദുരി​ത​വും കാണുന്നു.

      ഇതെല്ലാം കാണു​മ്പോൾ അങ്ങ്‌ കാര്യ​ങ്ങ​ളു​ടെ നിയ​ന്ത്രണം ഏറ്റെടു​ക്കു​ന്നു.+

      നിർഭാ​ഗ്യ​വാ​നായ ആ ഇര അങ്ങയി​ലേക്കു തിരി​യു​ന്നു.+

      അനാഥന്‌* അങ്ങ്‌ തുണയാ​യു​ണ്ട​ല്ലോ.+

  • സങ്കീർത്തനം 146:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 വന്നുതാമസിക്കുന്ന വിദേ​ശി​കളെ യഹോവ സംരക്ഷി​ക്കു​ന്നു;

      അനാഥരെയും* വിധവ​മാ​രെ​യും പരിപാ​ലി​ക്കു​ന്നു;+

      പക്ഷേ, ദുഷ്ടന്മാ​രു​ടെ പദ്ധതികൾ തകർത്തു​ക​ള​യു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക