വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 4:34
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 34 അല്ല, നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾ കാൺകെ ഈജി​പ്‌തിൽവെച്ച്‌ നിങ്ങൾക്കു​വേണ്ടി ചെയ്‌ത​തു​പോ​ലെ ദൈവം ഇന്നേവരെ പ്രവർത്തി​ച്ചി​ട്ടു​ണ്ടോ? ന്യായ​വി​ധി​കൾ,* അടയാ​ളങ്ങൾ, അത്ഭുതങ്ങൾ,+ യുദ്ധം,+ ബലമുള്ള കൈ,+ നീട്ടിയ കരം, ഭയാന​ക​മായ പ്രവൃത്തികൾ+ എന്നിവ​യാൽ മറ്റൊരു ജനതയു​ടെ മധ്യേ​നിന്ന്‌ തനിക്കാ​യി ഒരു ജനതയെ എടുക്കാൻ ദൈവം മുമ്പ്‌ എപ്പോ​ഴെ​ങ്കി​ലും ശ്രമി​ച്ചി​ട്ടു​ണ്ടോ?

  • നെഹമ്യ 9:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ഈജിപ്‌തുകാർ അവരോ​ടു ധാർഷ്ട്യത്തോടെ​യാ​ണു പെരുമാറിയതെന്ന്‌+ അങ്ങ്‌ അറിഞ്ഞു. അതു​കൊണ്ട്‌, അങ്ങ്‌ ഫറവോ​നും അയാളു​ടെ എല്ലാ ഭൃത്യ​ന്മാർക്കും ആ ദേശത്തെ ജനത്തി​നും എതിരെ അടയാ​ള​ങ്ങ​ളും അത്ഭുത​ങ്ങ​ളും പ്രവർത്തി​ച്ചു.+ അങ്ങനെ, അങ്ങ്‌ ഒരു പേര്‌ നേടി; അത്‌ ഇന്നുവരെ നിലനിൽക്കു​ന്നു.+

  • സങ്കീർത്തനം 105:27-36
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 അവർ ദൈവ​ത്തി​ന്റെ അടയാ​ളങ്ങൾ അവർക്കി​ട​യിൽ കാണിച്ചു;

      ഹാമിന്റെ ദേശത്ത്‌ ദൈവ​ത്തി​ന്റെ അത്ഭുത​ങ്ങ​ളും.+

      28 ദൈവം അന്ധകാരം അയച്ചു, നാടു മുഴുവൻ ഇരുട്ടി​ലാ​യി;+

      അവർ ദൈവ​ത്തി​ന്റെ വാക്കു​ക​ളോ​ടു മറുത​ലി​ച്ചില്ല.

      29 ദൈവം അവരുടെ വെള്ളം രക്തമാക്കി

      മത്സ്യങ്ങളെ കൊന്നു​ക​ളഞ്ഞു.+

      30 അവരുടെ നാടു തവളകൾകൊ​ണ്ട്‌ നിറഞ്ഞു;+

      രാജാവിന്റെ മുറി​ക​ളിൽപ്പോ​ലും അവ ഇരച്ചു​ക​യറി.

      31 ദേശത്തെ ആക്രമി​ക്കാൻ രക്തം കുടി​ക്കുന്ന ഈച്ചക​ളോ​ടും

      നാടു മുഴുവൻ നിറയാൻ കൊതുകുകളോടും* ദൈവം കല്‌പി​ച്ചു.+

      32 ദൈവം അവിടെ മഴയ്‌ക്കു പകരം ആലിപ്പഴം പെയ്യിച്ചു;

      അവരുടെ ദേശത്ത്‌ മിന്നൽപ്പിണരുകൾ* അയച്ചു.+

      33 അവരുടെ മുന്തി​രി​ത്തോ​ട്ട​ങ്ങ​ളും അത്തിമ​ര​ങ്ങ​ളും നശിപ്പി​ച്ചു;

      അന്നാട്ടിലെ മരങ്ങ​ളെ​ല്ലാം തകർത്തു​ക​ളഞ്ഞു.

      34 ദേശത്തെ ആക്രമി​ക്കാൻ വെട്ടു​ക്കി​ളി​ക​ളോട്‌,

      അസംഖ്യം വെട്ടു​ക്കി​ളി​ക്കു​ഞ്ഞു​ങ്ങ​ളോട്‌, ദൈവം കല്‌പി​ച്ചു.+

      35 നാട്ടിലെ സസ്യജാ​ല​ങ്ങ​ളെ​ല്ലാം അവ വെട്ടി​വി​ഴു​ങ്ങി,

      ദേശത്തെ വിളവ്‌ തിന്നു​മു​ടി​ച്ചു.

      36 പിന്നെ, ദേശത്തെ മൂത്ത ആൺമക്ക​ളെ​യെ​ല്ലാം ദൈവം സംഹരി​ച്ചു,+

      അവരുടെ പുനരു​ത്‌പാ​ദ​ന​പ്രാ​പ്‌തി​യു​ടെ ആദ്യഫ​ലത്തെ കൊന്നു​ക​ളഞ്ഞു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക