-
ന്യായാധിപന്മാർ 6:1-5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 എന്നാൽ ഇസ്രായേല്യർ വീണ്ടും യഹോവയുടെ മുമ്പാകെ തിന്മ ചെയ്‌തു.+ അതുകൊണ്ട് യഹോവ അവരെ ഏഴു വർഷം മിദ്യാന്റെ കൈയിൽ ഏൽപ്പിച്ചു.+ 2 മിദ്യാൻ ഇസ്രായേലിനു മേൽ ശക്തി പ്രാപിച്ചു.+ മിദ്യാന്യർ കാരണം ഇസ്രായേല്യർ മലകളിലും, ഗുഹകളിലും, എത്തിപ്പെടാൻ പ്രയാസമായ സ്ഥലങ്ങളിലും ഒളിസങ്കേതങ്ങൾ* ഉണ്ടാക്കി.+ 3 ഇസ്രായേല്യർ വിത്തു വിതച്ചാൽ മിദ്യാന്യരും അമാലേക്യരും+ കിഴക്കരും+ വന്ന് അവരെ ആക്രമിക്കുമായിരുന്നു. 4 അവർ അവർക്കെതിരെ പാളയമടിച്ച് അങ്ങു ഗസ്സ വരെ ദേശത്തെ വിളവുകളെല്ലാം നശിപ്പിക്കുമായിരുന്നു. ഇസ്രായേല്യർക്കു കഴിക്കാൻ ഒന്നും അവർ ബാക്കി വെച്ചില്ല; ആട്, കാള, കഴുത ഇവയൊന്നും വെച്ചില്ല.+ 5 വളർത്തുമൃഗങ്ങളും കൂടാരങ്ങളും സഹിതം വെട്ടുക്കിളികളെപ്പോലെ വലിയൊരു കൂട്ടമായാണ്+ അവർ വന്നിരുന്നത്. അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യമായിരുന്നു.+ അവർ വന്ന് ദേശം നശിപ്പിച്ചു.
-