-
മത്തായി 21:7-9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 അവർ കഴുതയെയും കുട്ടിയെയും കൊണ്ടുവന്ന് അവരുടെ പുറങ്കുപ്പായങ്ങൾ അവയുടെ മേൽ ഇട്ടു. യേശു അവയുടെ പുറത്ത് കയറി ഇരുന്നു.+ 8 ജനക്കൂട്ടത്തിൽ മിക്കവരും അവരുടെ പുറങ്കുപ്പായങ്ങൾ വഴിയിൽ വിരിച്ചു.+ മറ്റു ചിലർ മരച്ചില്ലകൾ വെട്ടി വഴിയിൽ നിരത്തി. 9 യേശുവിനു മുന്നിലും പിന്നിലും ആയി നടന്ന ജനം ഇങ്ങനെ ആർത്തുവിളിക്കുന്നുണ്ടായിരുന്നു: “ദാവീദുപുത്രനു രക്ഷ നൽകണേ!+ യഹോവയുടെ* നാമത്തിൽ വരുന്നവൻ+ അനുഗൃഹീതൻ! അത്യുന്നതങ്ങളിൽ വസിക്കുന്നവനേ,+ ദാവീദുപുത്രനു രക്ഷ നൽകണേ.”
-
-
മർക്കോസ് 11:7-10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 അവർ കഴുതക്കുട്ടിയെ+ യേശുവിന്റെ അടുത്ത് കൊണ്ടുവന്ന് അവരുടെ പുറങ്കുപ്പായങ്ങൾ അതിന്റെ മേൽ ഇട്ടു. യേശു അതിന്റെ പുറത്ത് കയറി ഇരുന്നു.+ 8 പലരും അവരുടെ പുറങ്കുപ്പായങ്ങൾ വഴിയിൽ വിരിച്ചു. മറ്റു ചിലർ പറമ്പിൽനിന്ന് പച്ചിലക്കൊമ്പുകൾ വെട്ടിക്കൊണ്ടുവന്നു.+ 9 മുന്നിലും പിന്നിലും നടന്നിരുന്നവർ ഇങ്ങനെ ആർത്തുവിളിക്കുന്നുണ്ടായിരുന്നു: “ഓശാന!*+ യഹോവയുടെ* നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ!+ 10 നമ്മുടെ പിതാവായ ദാവീദിന്റെ വരുവാനുള്ള രാജ്യം അനുഗ്രഹിക്കപ്പെട്ടത്!+ അത്യുന്നതങ്ങളിൽ വസിക്കുന്നവനേ, ഓശാന!”*
-
-
ലൂക്കോസ് 19:37, 38വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
37 ഒലിവുമലയിൽനിന്ന് താഴേക്ക് ഇറങ്ങുന്ന വഴിയുടെ അടുത്ത് യേശു എത്തിയപ്പോൾ ശിഷ്യന്മാരുടെ ആ വലിയ കൂട്ടം ഒന്നിച്ച്, അവർ കണ്ട എല്ലാ അത്ഭുതങ്ങളും കാരണം സന്തോഷത്തോടെ ദൈവത്തെ ഉറച്ച ശബ്ദത്തിൽ സ്തുതിച്ചു. 38 “യഹോവയുടെ* നാമത്തിൽ രാജാവായി വരുന്നവൻ അനുഗൃഹീതൻ! സ്വർഗത്തിൽ സമാധാനം, അത്യുന്നതങ്ങളിൽ മഹത്ത്വം” എന്ന് അവർ ആർത്തുവിളിച്ചു.+
-