വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 43:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 അങ്ങയുടെ വെളി​ച്ച​വും സത്യവും അയച്ചു​ത​രേ​ണമേ.+

      അവ എനിക്കു വഴി കാട്ടട്ടെ;+

      അവ എന്നെ അങ്ങയുടെ വിശു​ദ്ധ​പർവ​ത​ത്തി​ലേ​ക്കും അങ്ങയുടെ മഹനീ​യ​മായ വിശു​ദ്ധ​കൂ​ടാ​ര​ത്തി​ലേ​ക്കും നയിക്കട്ടെ.+

  • സുഭാഷിതങ്ങൾ 6:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 കല്‌പന ഒരു വിളക്കും+ നിയമം* ഒരു വെളിച്ചവും+ ആണ്‌.

      തിരു​ത്ത​ലും ശാസന​യും ജീവനി​ലേ​ക്കുള്ള വഴിയാ​ണ്‌.+

  • യശയ്യ 51:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 എന്റെ ജനമേ, ഞാൻ പറയു​ന്നതു കേൾക്കുക,+

      എന്റെ ജനതയേ, എന്റെ വാക്കുകൾ ശ്രദ്ധി​ക്കുക.

      എന്നിൽനിന്ന്‌ ഒരു നിയമം പുറ​പ്പെ​ടും,+

      ജനങ്ങൾക്ക്‌ ഒരു പ്രകാ​ശ​മാ​യി ഞാൻ എന്റെ നീതി സ്ഥാപി​ക്കും.+

  • റോമർ 15:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 മുമ്പ്‌ എഴുതി​യി​ട്ടു​ള്ള​തെ​ല്ലാം നമുക്കു​വേ​ണ്ടി​യാണ്‌. അതായത്‌, നമ്മളെ പഠിപ്പിക്കാനും+ അങ്ങനെ നമ്മുടെ സഹനത്താലും+ തിരു​വെ​ഴു​ത്തു​കൾ നൽകുന്ന ആശ്വാ​സ​ത്താ​ലും നമുക്കു പ്രത്യാശ ഉണ്ടാകാനും+ വേണ്ടി​യാണ്‌.

  • 2 തിമൊഥെയൊസ്‌ 3:16, 17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 തിരുവെഴുത്തുകൾ മുഴുവൻ ദൈവപ്രചോദിതമായി+ എഴുതി​യ​താണ്‌. അവ പഠിപ്പിക്കാനും+ ശാസി​ക്കാ​നും കാര്യങ്ങൾ നേരെയാക്കാനും* നീതി​യിൽ ശിക്ഷണം നൽകാനും+ ഉപകരി​ക്കു​ന്നു. 17 അതുവഴി, ദൈവ​ഭ​ക്ത​നായ ഒരു മനുഷ്യൻ ഏതു കാര്യ​ത്തി​നും പറ്റിയ, എല്ലാ സത്‌പ്ര​വൃ​ത്തി​യും ചെയ്യാൻ സജ്ജനായ, ഒരാളാ​യി​ത്തീ​രു​ന്നു.

  • 2 പത്രോസ്‌ 1:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 ഇങ്ങനെ, പ്രവച​നത്തെ​ക്കു​റിച്ച്‌ നമുക്കു കൂടുതൽ ഉറപ്പു ലഭിച്ചി​രി​ക്കു​ന്നു. (പ്രഭാ​ത​മാ​കു​ക​യും ഉദയനക്ഷത്രം+ ഉദിക്കു​ക​യും ചെയ്യു​ന്ന​തു​വരെ) ഇരുണ്ട സ്ഥലത്ത്‌, അതായത്‌ നിങ്ങളു​ടെ ഹൃദയ​ങ്ങ​ളിൽ, പ്രകാ​ശി​ക്കുന്ന ഒരു വിളക്കായി+ കരുതി നിങ്ങൾ അവയ്‌ക്ക്‌ അടുത്ത ശ്രദ്ധ കൊടു​ക്കു​ന്നതു നല്ലതാണ്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക