9 യഹോവയോടുള്ള ഭയഭക്തി+ പരിശുദ്ധം; അത് എന്നും നിലനിൽക്കുന്നത്.
യഹോവയുടെ വിധികൾ സത്യമായവ, അവ എല്ലാ അർഥത്തിലും നീതിയുള്ളവ.+
10 അവ സ്വർണത്തെക്കാൾ അഭികാമ്യം;
ഏറെ തങ്കത്തെക്കാൾ ആഗ്രഹിക്കത്തക്കവ;+
തേനിനെക്കാൾ മധുരമുള്ളവ;+ തേനടയിൽനിന്ന് ഇറ്റിറ്റുവീഴുന്ന തേനിലും മാധുര്യമേറിയവ.