-
1 ശമുവേൽ 23:26-28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 ശൗൽ മലയുടെ ഒരു വശത്ത് എത്തിയപ്പോൾ ദാവീദും കൂട്ടരും മലയുടെ മറുവശത്തുണ്ടായിരുന്നു. എത്രയും വേഗം ശൗലിൽനിന്ന് അകന്നുമാറാനായിരുന്നു ദാവീദിന്റെ ശ്രമം.+ പക്ഷേ, ദാവീദിനെയും കൂട്ടരെയും വളഞ്ഞുപിടിക്കാൻ ശൗൽ അവരോട് അടുത്തുകൊണ്ടിരുന്നു.+ 27 എന്നാൽ, ഒരു ദൂതൻ ശൗലിന്റെ അടുത്ത് വന്ന്, “വേഗം വരൂ! ഫെലിസ്ത്യർ ദേശത്ത് മിന്നലാക്രമണം നടത്തിയിരിക്കുന്നു!” എന്നു പറഞ്ഞു. 28 അതോടെ, ശൗൽ ദാവീദിനെ പിന്തുടരുന്നതു നിറുത്തി+ ഫെലിസ്ത്യരെ നേരിടാൻ മടങ്ങിപ്പോയി. അതുകൊണ്ടാണ് ആ സ്ഥലത്തിനു വിഭജനത്തിന്റെ പാറക്കെട്ടുകൾ എന്നു പേര് വന്നത്.
-
-
2 ശമുവേൽ 17:21, 22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 ആ പുരുഷന്മാർ പോയിക്കഴിഞ്ഞപ്പോൾ അവർ കിണറ്റിൽനിന്ന് കയറി. എന്നിട്ട്, ചെന്ന് ദാവീദ് രാജാവിനെ വിവരം അറിയിച്ചു. അവർ ദാവീദിനോടു പറഞ്ഞു: “എഴുന്നേറ്റ് എത്രയും പെട്ടെന്നു നദി കടന്ന് പൊയ്ക്കൊള്ളൂ. കാരണം, അഹിഥോഫെൽ അങ്ങയ്ക്കെതിരെ ഇങ്ങനെയൊക്കെ ഉപദേശിച്ചിരിക്കുന്നു.”+ 22 ഉടനെ, ദാവീദും കൂട്ടരും എഴുന്നേറ്റ് യോർദാൻ കടക്കാൻതുടങ്ങി. പ്രഭാതമായപ്പോഴേക്കും എല്ലാവരും അക്കര കടന്നുകഴിഞ്ഞിരുന്നു.
-