5 സൈന്യങ്ങളുടെ ദൈവമായ യഹോവേ, അങ്ങാണല്ലോ ഇസ്രായേലിന്റെ ദൈവം.+
അങ്ങ് ഉണർന്ന് സകല ജനതകളിലേക്കും ശ്രദ്ധ തിരിക്കേണമേ.
ദ്രോഹബുദ്ധികളായ ചതിയന്മാരോട് ഒരു കരുണയും കാണിക്കരുതേ.+ (സേലാ)
6 ദിവസവും വൈകുന്നേരം അവർ മടങ്ങിവരുന്നു;+
അവർ പട്ടിയെപ്പോലെ മുരളുന്നു;+ ഇരതേടി നഗരത്തിലെങ്ങും പതുങ്ങിനടക്കുന്നു.+