3 “പിന്നെ, എന്റെ ആടുകളെ ചിതറിച്ചുകളഞ്ഞ എല്ലാ ദേശങ്ങളിൽനിന്നും ബാക്കിയുള്ളവയെ ഞാൻ ഒരുമിച്ചുകൂട്ടും.+ എന്നിട്ട്, അവയെ അവയുടെ മേച്ചിൽപ്പുറത്തേക്കു തിരികെ കൊണ്ടുവരും.+ അവ പെറ്റുപെരുകും.+
12 തന്റെ ചിതറിപ്പോയ ആടുകളെ കണ്ടെത്തി അവയെ തീറ്റിപ്പോറ്റുന്ന ഒരു ഇടയനെപ്പോലെ ഞാൻ എന്റെ ആടുകളെ പരിപാലിക്കും.+ മേഘങ്ങളും കനത്ത മൂടലും ഉള്ള ദിവസത്തിൽ ചിതറിപ്പോയ അവയെ ഞാൻ എല്ലാ സ്ഥലങ്ങളിൽനിന്നും രക്ഷിക്കും.+