-
ആവർത്തനം 6:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 “നിങ്ങളെ പഠിപ്പിക്കാൻ നിങ്ങളുടെ ദൈവമായ യഹോവ നൽകിയ കല്പനകളും ചട്ടങ്ങളും ന്യായത്തീർപ്പുകളും ഇവയാണ്. നിങ്ങൾ കൈവശമാക്കാൻപോകുന്ന ദേശത്ത് ഇവയെല്ലാം നിങ്ങൾ പാലിക്കണം. 2 നിങ്ങൾ ദീർഘായുസ്സോടിരിക്കാൻ ആയുഷ്കാലം മുഴുവൻ നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടുകയും+ ഞാൻ കല്പിക്കുന്ന ദൈവനിയമങ്ങളും കല്പനകളും നിങ്ങളും നിങ്ങളുടെ മക്കളും അവരുടെ മക്കളും+ പാലിക്കുകയും വേണം.
-
-
ആവർത്തനം 30:19, 20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 ഞാൻ നിങ്ങളുടെ മുമ്പാകെ ജീവനും മരണവും, അനുഗ്രഹവും ശാപവും വെച്ചിരിക്കുന്നു+ എന്നതിന് ഇന്നു ഞാൻ ആകാശത്തെയും ഭൂമിയെയും നിങ്ങൾക്കെതിരെ സാക്ഷിയാക്കുന്നു. നിങ്ങളും നിങ്ങളുടെ വംശജരും ജീവിച്ചിരിക്കാനായി+ ജീവൻ തിരഞ്ഞെടുത്തുകൊള്ളുക.+ 20 നിങ്ങൾ ജീവനോടിരിക്കണമെങ്കിൽ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുകയും+ ദൈവത്തിന്റെ വാക്കു കേൾക്കുകയും ദൈവത്തോടു പറ്റിച്ചേരുകയും വേണം.+ കാരണം ദൈവമാണു നിങ്ങൾക്കു ജീവനും ദീർഘായുസ്സും തരുന്നത്. നിങ്ങളുടെ പൂർവികരായ അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവർക്കു കൊടുക്കുമെന്ന് യഹോവ സത്യം ചെയ്ത ദേശത്ത് ദീർഘകാലം ജീവിച്ചിരിക്കാൻ ദൈവം നിങ്ങളെ സഹായിക്കും.”+
-
-
1 പത്രോസ് 3:10-12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 “ജീവിതത്തെ സ്നേഹിക്കുകയും നല്ല കാലം കാണാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരെല്ലാം മോശമായതു സംസാരിക്കാതെ നാവിനെയും+ വഞ്ചകമായ കാര്യങ്ങൾ സംസാരിക്കാതെ ചുണ്ടുകളെയും സൂക്ഷിക്കുക. 11 അയാൾ മോശമായ കാര്യങ്ങൾ വിട്ടകന്ന്+ നല്ല കാര്യങ്ങൾ ചെയ്യട്ടെ;+ സമാധാനം അന്വേഷിച്ച് അതിനെ വിടാതെ പിന്തുടരട്ടെ.+ 12 യഹോവയുടെ* കണ്ണു നീതിമാന്മാരുടെ മേലുണ്ട്; ദൈവത്തിന്റെ ചെവി അവരുടെ ഉള്ളുരുകിയുള്ള പ്രാർഥനകൾ ശ്രദ്ധിക്കുന്നു.+ അതേസമയം, യഹോവ* മോശമായതു ചെയ്യുന്നവർക്കെതിരാണ്.”+
-