-
പുറപ്പാട് 20:4, 5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 “മീതെ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കു കീഴെ വെള്ളത്തിലോ ഉള്ള എന്തിന്റെയെങ്കിലും രൂപമോ വിഗ്രഹമോ നീ ഉണ്ടാക്കരുത്.+ 5 നീ അവയുടെ മുന്നിൽ കുമ്പിടുകയോ അവയെ സേവിക്കുകയോ അരുത്.+ കാരണം നിന്റെ ദൈവമായ യഹോവ എന്ന ഞാൻ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ദൈവമാണ്.+ എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ തെറ്റിനുള്ള ശിക്ഷ ഞാൻ അവരുടെ മക്കളുടെ മേലും മൂന്നാം തലമുറയുടെ മേലും നാലാം തലമുറയുടെ മേലും വരുത്തും.
-
-
ഹബക്കൂക്ക് 2:18, 19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 വെറും ഒരു ശില്‌പി കൊത്തിയുണ്ടാക്കിയ വിഗ്രഹംകൊണ്ട് എന്തു ഗുണം?
സംസാരശേഷിയില്ലാത്ത, ഒരു ഗുണവുമില്ലാത്ത ദൈവങ്ങളെ ഉണ്ടാക്കുന്നവൻ
അവയിൽ ആശ്രയംവെച്ചാൽപ്പോലും
വ്യാജം പഠിപ്പിക്കുന്നതിനെയും ലോഹവിഗ്രഹത്തെയും* കൊണ്ട് എന്തു പ്രയോജനം?+
19 മരക്കഷണത്തോട് “ഉണരൂ” എന്നും
സംസാരശേഷിയില്ലാത്ത കല്ലിനോട് “എഴുന്നേറ്റ് ഞങ്ങളെ ഉപദേശിക്കൂ” എന്നും പറയുന്നവന്റെ കാര്യം കഷ്ടം!
-