2 പിന്നെ എന്താണു ഞാൻ വന്നപ്പോൾ ഇവിടെ ആരെയും കാണാതിരുന്നത്?
ഞാൻ വിളിച്ചപ്പോൾ ആരും വിളി കേൾക്കാതിരുന്നത്?+
നിങ്ങളെ വീണ്ടെടുക്കാനാകാത്ത വിധം എന്റെ കൈ അത്ര ചെറുതാണോ?+
നിങ്ങളെ രക്ഷിക്കാൻ എനിക്കു ശക്തിയില്ലേ?
ഇതാ! ഞാൻ ശാസിക്കുമ്പോൾ കടൽ വറ്റിപ്പോകുന്നു,+
നദികളെ ഞാൻ മരുഭൂമിയാക്കുന്നു,+
വെള്ളം കിട്ടാതെ അതിലെ മത്സ്യങ്ങൾ ചാകുന്നു.
വെള്ളമില്ലാതെ അവ ചീഞ്ഞുപോകുന്നു;