12 എന്നാൽ, നീതിമാന്മാർ പനപോലെ തഴയ്ക്കും;
ലബാനോനിലെ ദേവദാരുപോലെ വളർന്ന് വലുതാകും.+
13 അവരെ യഹോവയുടെ ഭവനത്തിൽ നട്ടിരിക്കുന്നു;
നമ്മുടെ ദൈവത്തിന്റെ തിരുമുറ്റത്ത് അവർ തഴച്ചുവളരുന്നു.+
14 വാർധക്യത്തിലും അവർ തഴച്ചുവളരും;+
അവർ അപ്പോഴും ഉണർവും ഓജസ്സും ഉള്ളവരായിരിക്കും.+