-
എസ്ര 1:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 “പേർഷ്യൻ രാജാവായ കോരെശ് ഇങ്ങനെ പറയുന്നു: ‘സ്വർഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ എല്ലാ രാജ്യങ്ങളും എനിക്കു തന്നു.+ യഹൂദയിലെ യരുശലേമിൽ ദൈവത്തിന് ഒരു ഭവനം പണിയാൻ എന്നെ നിയോഗിക്കുകയും ചെയ്തു.+ 3 ആ ദൈവത്തിന്റെ ജനത്തിൽപ്പെട്ടവർ ഇവിടെയുണ്ടെങ്കിൽ അവരുടെ ദൈവം അവരുടെകൂടെയുണ്ടായിരിക്കട്ടെ. അവർ യഹോവയുടെ ഭവനം സ്ഥിതി ചെയ്തിരുന്ന,* യഹൂദയിലെ യരുശലേമിലേക്കു ചെന്ന് ഇസ്രായേലിന്റെ ദൈവത്തിന്റെ ഭവനം പുതുക്കിപ്പണിയട്ടെ; ആ ദൈവമാണു സത്യദൈവം.
-
-
യശയ്യ 35:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
ഒരു അശുദ്ധനും അതിലൂടെ സഞ്ചരിക്കില്ല.+
അതിലൂടെ നടക്കുന്നവർക്കു മാത്രമുള്ളതായിരിക്കും ആ വഴി;
വിഡ്ഢികൾ ആരും വഴിതെറ്റി അതിലേക്കു വരില്ല.
-
-
യിരെമ്യ 31:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
നീ പോകുന്ന പ്രധാനവീഥി നന്നായി ശ്രദ്ധിച്ച് മനസ്സിൽ കുറിച്ചിട്ടുകൊള്ളുക.+
ഇസ്രായേൽ കന്യകേ, മടങ്ങൂ. നിന്റെ നഗരങ്ങളിലേക്കു തിരികെ വരൂ.
-