27 “ദേശത്ത് കൊടി ഉയർത്തൂ!+
ജനതകളുടെ ഇടയിൽ കൊമ്പു വിളിക്കൂ!
ജനതകളെ അവൾക്കെതിരെ നിയമിക്കൂ!
അരാരാത്ത്,+ മിന്നി, അസ്‌കെനാസ്+ എന്നീ രാജ്യങ്ങളെ അവൾക്കെതിരെ വിളിച്ചുകൂട്ടൂ!
സൈന്യത്തിൽ ആളെ ചേർക്കാൻ ഉദ്യോഗസ്ഥനെ നിയോഗിക്കൂ!
ഇരമ്പിവരുന്ന വെട്ടുക്കിളികളെപ്പോലെ കുതിരകളെ അവളുടെ നേരെ വരുത്തൂ!
28 ജനതകളെ അവൾക്കെതിരെ നിയമിക്കൂ!
അങ്ങനെ, മേദ്യരാജാക്കന്മാരും+ അവിടത്തെ ഗവർണർമാരും
കീഴധികാരികളും അവർ ഭരിക്കുന്ന ദേശങ്ങളും അവൾക്കെതിരെ ചെല്ലട്ടെ.