വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 19:14-19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ദൂതന്മാരുടെ കൈയിൽനി​ന്ന്‌ ഹിസ്‌കിയ ആ കത്തുകൾ വാങ്ങി വായിച്ചു. പിന്നെ യഹോ​വ​യു​ടെ ഭവനത്തി​ലേക്കു ചെന്ന്‌ അവ* യഹോ​വ​യു​ടെ സന്നിധി​യിൽ നിവർത്തി​വെച്ചു.+ 15 എന്നിട്ട്‌ ഹിസ്‌കിയ യഹോ​വ​യോട്‌ ഇങ്ങനെ പ്രാർഥി​ച്ചു:+ “കെരൂ​ബു​കൾക്കു മീതെ സിംഹാസനത്തിൽ* ഇരിക്കുന്ന ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവേ,+ അങ്ങ്‌ മാത്ര​മാ​ണു ഭൂമി​യി​ലെ എല്ലാ രാജ്യ​ങ്ങ​ളു​ടെ​യും ദൈവം.+ അങ്ങ്‌ ആകാശ​ത്തെ​യും ഭൂമി​യെ​യും ഉണ്ടാക്കി. 16 യഹോവേ, ചെവി ചായിച്ച്‌ കേൾക്കേ​ണമേ!+ യഹോവേ, അങ്ങയുടെ കണ്ണു തുറന്ന്‌ കാണേ​ണമേ!+ ജീവനുള്ള ദൈവത്തെ നിന്ദി​ക്കാൻ സൻഹെ​രീബ്‌ അയച്ച ഈ സന്ദേശം ശ്രദ്ധി​ക്കേ​ണമേ. 17 യഹോവേ, അസീറി​യൻ രാജാ​ക്ക​ന്മാർ ജനതക​ളെ​യും അവരുടെ ദേശങ്ങ​ളെ​യും നശിപ്പി​ച്ചു​ക​ളഞ്ഞു എന്നതു ശരിതന്നെ.+ 18 അവർ അവരുടെ ദൈവ​ങ്ങളെ ചുട്ടു​ക​ള​യു​ക​യും ചെയ്‌തു. കാരണം അവ ദൈവ​ങ്ങ​ളാ​യി​രു​ന്നില്ല,+ മനുഷ്യ​ന്റെ പണിയായ+ വെറും കല്ലും മരവും മാത്ര​മാ​യി​രു​ന്നു. അതു​കൊ​ണ്ടാണ്‌ അവർക്ക്‌ അവയെ നശിപ്പി​ക്കാൻ കഴിഞ്ഞത്‌. 19 എന്നാൽ ഞങ്ങളുടെ ദൈവ​മായ യഹോവേ, അയാളു​ടെ കൈയിൽനി​ന്ന്‌ ഞങ്ങളെ രക്ഷി​ക്കേ​ണമേ. അങ്ങനെ യഹോവ മാത്ര​മാ​ണു ദൈവ​മെന്നു ഭൂമി​യി​ലെ രാജ്യ​ങ്ങ​ളെ​ല്ലാം അറിയട്ടെ!”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക