4 കൽദയർ നഗരമതിൽ തകർത്തു.+ അവർ നഗരം വളഞ്ഞിരിക്കുമ്പോൾത്തന്നെ പടയാളികളെല്ലാം രാത്രി രാജാവിന്റെ തോട്ടത്തിന് അടുത്തുള്ള ഇരട്ടമതിലിന് ഇടയിലെ കവാടത്തിലൂടെ ഓടിരക്ഷപ്പെട്ടു. രാജാവ് അരാബയ്ക്കുള്ള വഴിയേ ഓടിപ്പോയി.+
5 ഞാൻ നഗരത്തിലെ സർവസമ്പത്തും അതിന്റെ എല്ലാ സ്വത്തുക്കളും അമൂല്യവസ്തുക്കളും യഹൂദാരാജാക്കന്മാരുടെ സകല സമ്പാദ്യവും ശത്രുക്കളുടെ കൈയിൽ ഏൽപ്പിക്കും.+ അവർ അവയൊക്കെയും കൊള്ളയടിച്ച് ബാബിലോണിലേക്കു കൊണ്ടുപോകും.+