-
യശയ്യ 65:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 ഞാൻ വിളിച്ചു; നിങ്ങൾ വിളി കേട്ടില്ല,
ഞാൻ സംസാരിച്ചു; നിങ്ങൾ ശ്രദ്ധിച്ചില്ല.+
നിങ്ങൾ എന്റെ മുമ്പാകെ മോശമായ കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നു,
എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ നിങ്ങൾ തിരഞ്ഞെടുത്തു.+
അതുകൊണ്ട് ഞാൻ നിങ്ങളെ വാളിന് ഇരയാക്കും,+
കൊല്ലപ്പെടാനായി നിങ്ങളെല്ലാം കുനിഞ്ഞുനിൽക്കേണ്ടിവരും.”+
-
-
യശയ്യ 66:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 അതുകൊണ്ട് അവരെ ശിക്ഷിക്കാൻ ഞാനും വഴികൾ കണ്ടെത്തും,+
അവർ ഭയക്കുന്ന കാര്യങ്ങൾതന്നെ ഞാൻ അവർക്കു വരുത്തും.
ഞാൻ വിളിച്ചപ്പോൾ ആരും വിളി കേട്ടില്ല,
ഞാൻ സംസാരിച്ചപ്പോൾ ആരും ശ്രദ്ധിച്ചില്ല.+
അവർ എന്റെ മുമ്പാകെ മോശമായ കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നു;
എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചു.”+
-
-
യിരെമ്യ 7:13, 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 പക്ഷേ നിങ്ങൾ ഈ വക കാര്യങ്ങളൊക്കെ പിന്നെയും ചെയ്തുകൊണ്ടിരുന്നു’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘ഞാൻ വീണ്ടുംവീണ്ടും* നിങ്ങളോടു സംസാരിച്ചിട്ടും നിങ്ങൾ ശ്രദ്ധിച്ചില്ല.+ ഞാൻ എത്ര വിളിച്ചിട്ടും നിങ്ങൾ വിളി കേട്ടില്ല.+ 14 അതുകൊണ്ട് ഞാൻ, നിങ്ങൾ ആശ്രയിക്കുന്ന+ എന്റെ പേരിലുള്ള ഭവനത്തോടും+ നിങ്ങൾക്കും നിങ്ങളുടെ പൂർവികർക്കും തന്ന ഈ സ്ഥലത്തോടും, ശീലോയോടു ചെയ്തതുപോലെതന്നെ ചെയ്യും.+
-