-
യിരെമ്യ 44:12-14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 ഈജിപ്‌ത് ദേശത്തേക്കു പോയി അവിടെ താമസിക്കാൻ തീരുമാനിച്ച യഹൂദാജനത്തിലെ ബാക്കിയുള്ളവരെ ഞാൻ പിടികൂടും. ഈജിപ്‌ത് ദേശത്തുവെച്ച് അവരെല്ലാം ചത്തൊടുങ്ങും.+ അവർ വാളാൽ വീഴും, ക്ഷാമത്താൽ നശിച്ചുപോകും. ചെറിയവൻമുതൽ വലിയവൻവരെ എല്ലാവരും വാളാലും ക്ഷാമത്താലും മരിക്കും. അവർ ഒരു ശാപവും ഭീതികാരണവും പ്രാക്കും നിന്ദയും ആകും.+ 13 യരുശലേമിനെ ശിക്ഷിച്ചതുപോലെതന്നെ ഈജിപ്‌ത് ദേശത്ത് താമസിക്കുന്നവരെയും ഞാൻ വാളും ക്ഷാമവും മാരകമായ പകർച്ചവ്യാധിയും കൊണ്ട് ശിക്ഷിക്കും.+ 14 ഈജിപ്‌ത് ദേശത്ത് താമസിക്കാൻ പോയ യഹൂദാജനത്തിൽ ബാക്കിയുള്ളവർ അതിജീവിക്കില്ല; അവർ രക്ഷപ്പെട്ട് യഹൂദാദേശത്തേക്കു മടങ്ങിവരില്ല. തിരിച്ചുവന്ന് അവിടെ താമസിക്കാൻ അവരുടെ മനസ്സു കൊതിക്കും. പക്ഷേ അതു നടക്കില്ല; കുറച്ച് പേർ മാത്രമേ രക്ഷപ്പെട്ട് മടങ്ങിവരൂ.’”
-
-
യിരെമ്യ 44:27, 28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
27 എന്റെ കണ്ണ് അവരുടെ മേൽ ഉണ്ട്. അതു പക്ഷേ അവർക്കു നന്മ ചെയ്യാനല്ല, ദുരന്തം വരുത്താനാണ്.+ ഈജിപ്‌ത് ദേശത്തുള്ള എല്ലാ യഹൂദാപുരുഷന്മാരും നിർമൂലമാകുന്നതുവരെ വാളും ക്ഷാമവും അവരെ വേട്ടയാടും.+ 28 ചുരുക്കം ചിലർ മാത്രമേ വാളിൽനിന്ന് രക്ഷപ്പെട്ട് ഈജിപ്തിൽനിന്ന് യഹൂദാദേശത്തേക്കു മടങ്ങുകയുള്ളൂ.+ ഞാൻ പറഞ്ഞതുപോലെയാണോ അവർ പറഞ്ഞതുപോലെയാണോ കാര്യങ്ങൾ നടന്നതെന്ന് ഈജിപ്തിൽ താമസിക്കാൻ വന്ന യഹൂദാജനത്തിൽ ബാക്കിയുള്ളവർക്കെല്ലാം അപ്പോൾ മനസ്സിലാകും!”’”
-