20 ഇനി ഒരിക്കലും അവളിൽ ആൾത്താമസമുണ്ടാകില്ല,
എത്ര തലമുറകൾ പിന്നിട്ടാലും അവിടം വാസയോഗ്യമായിരിക്കില്ല.+
അറബി അവിടെ കൂടാരം അടിക്കില്ല,
ഇടയന്മാർ ആട്ടിൻപറ്റങ്ങളെ അവിടെ കിടത്തില്ല.
21 മരുഭൂവിലെ മൃഗങ്ങൾ അവിടെ കിടക്കും,
അവരുടെ വീടുകളിൽ കഴുകൻമൂങ്ങകൾ നിറയും,
ഒട്ടകപ്പക്ഷികൾ അവിടെ വസിക്കും,+
കാട്ടാടുകൾ അവിടെ തുള്ളിക്കളിക്കും.