12 യഹോവ തന്റെ സമ്പന്നമായ സംഭരണശാല തുറന്ന്, അതായത് ആകാശം തുറന്ന്, യഥാസമയം നിങ്ങളുടെ ദേശത്ത് മഴ പെയ്യിക്കുകയും+ നിങ്ങളുടെ പ്രവൃത്തികളെയെല്ലാം അനുഗ്രഹിക്കുകയും ചെയ്യും. നിങ്ങൾ അനേകം ജനതകൾക്കു വായ്‌പ കൊടുക്കും; എന്നാൽ നിങ്ങൾ വായ്‌പ വാങ്ങേണ്ടിവരില്ല.+
23 നീ വിതയ്‌ക്കുന്ന വിത്തിനായി ദൈവം മഴ പെയ്യിക്കും;+ ദേശം സമൃദ്ധമായി ആഹാരം ഉത്പാദിപ്പിക്കും; അതു പോഷകസമ്പുഷ്ടമായ അപ്പം തരും.+ അന്നു നിന്റെ മൃഗങ്ങൾ വിശാലമായ പുൽപ്പുറങ്ങളിൽ മേഞ്ഞുനടക്കും.+