-
2 രാജാക്കന്മാർ 22:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 രാജാവ് ഹിൽക്കിയ പുരോഹിതനോടും ശാഫാന്റെ മകനായ അഹീക്കാമിനോടും+ മീഖായയുടെ മകനായ അക്ബോരിനോടും സെക്രട്ടറിയായ ശാഫാനോടും രാജാവിന്റെ ദാസനായ അസായയോടും ഇങ്ങനെ ഉത്തരവിട്ടു: 13 “നമ്മുടെ പൂർവികർ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ അനുസരിക്കാത്തതുകൊണ്ട് യഹോവയുടെ ഉഗ്രകോപം+ നമുക്കു നേരെ ആളിക്കത്തിയിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ ചെന്ന് ഈ ജനത്തിനും എല്ലാ യഹൂദയ്ക്കും എനിക്കും വേണ്ടി, നമുക്കു കിട്ടിയ ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് യഹോവയോടു ചോദിച്ചറിയുക.”
-
-
യിരെമ്യ 39:13, 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 അങ്ങനെ, കാവൽക്കാരുടെ മേധാവിയായ നെബൂസരദാൻ, നെബൂശസ്ബാൻ റബ്സാരീസ്,* നേർഗൽ-ശരേസർ രബ്-മാഗ്* എന്നിവരും ബാബിലോൺരാജാവിന്റെ പ്രധാനോദ്യോഗസ്ഥന്മാരെല്ലാവരും 14 യിരെമ്യയെ കാവൽക്കാരുടെ മുറ്റത്തുനിന്ന് ആളയച്ച് വരുത്തി.+ അദ്ദേഹത്തെ വീട്ടിലേക്കു കൊണ്ടുപോകാൻ ശാഫാന്റെ+ മകനായ അഹീക്കാമിന്റെ+ മകൻ ഗദല്യയെ+ ഏൽപ്പിച്ചു. അങ്ങനെ യിരെമ്യ ജനത്തിന്റെ ഇടയിൽ കഴിഞ്ഞു.
-
-
യിരെമ്യ 40:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 തിരികെ പോകണോ വേണ്ടയോ എന്നു ചിന്തിച്ചുനിൽക്കുന്ന യിരെമ്യയോടു നെബൂസരദാൻ പറഞ്ഞു: “യഹൂദാനഗരങ്ങളുടെ മേൽ ബാബിലോൺരാജാവ് നിയമിച്ച ശാഫാന്റെ മകനായ+ അഹീക്കാമിന്റെ മകൻ+ ഗദല്യയുടെ+ അടുത്തേക്കു മടങ്ങിപ്പോയി അയാളോടൊപ്പം ജനത്തിന് ഇടയിൽ താമസിക്കുക. ഇനി, മറ്റ് എവിടെയെങ്കിലും പോകാനാണു നിനക്ക് ഇഷ്ടമെങ്കിൽ അങ്ങനെയും ചെയ്യാം.”
ഇങ്ങനെ പറഞ്ഞിട്ട്, കാവൽക്കാരുടെ മേധാവി ഭക്ഷണവും സമ്മാനവും കൊടുത്ത് യിരെമ്യയെ പറഞ്ഞയച്ചു.
-