-
യിരെമ്യ 14:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 അപ്പോൾ യഹോവ എന്നോടു പറഞ്ഞു: “പ്രവാചകന്മാർ എന്റെ നാമത്തിൽ നുണകളാണു പ്രവചിക്കുന്നത്.+ ഞാൻ അവരെ അയയ്ക്കുകയോ അവരോടു കല്പിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.+ അവർ നിങ്ങളോടു പ്രവചിക്കുന്നതു വ്യാജദർശനവും ഒരു ഗുണവുമില്ലാത്ത ഭാവിഫലവും സ്വന്തം ഹൃദയത്തിലെ വഞ്ചനയും ആണ്.+
-
-
യിരെമ്യ 29:8, 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു: “നിങ്ങളുടെ ഇടയിലെ പ്രവാചകന്മാരും ഭാവിഫലം പറയുന്നവരും നിങ്ങളെ വഞ്ചിക്കാൻ ഇടയാകരുത്.+ അവർ കാണുന്ന സ്വപ്നങ്ങൾക്കു ശ്രദ്ധ കൊടുക്കരുത്. 9 കാരണം, ‘അവർ എന്റെ നാമത്തിൽ നിങ്ങളോടു പ്രവചിക്കുന്നതു നുണകളാണ്. അവരെ ഞാൻ അയച്ചതല്ല’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”’”
-