3 “പിന്നെ, എന്റെ ആടുകളെ ചിതറിച്ചുകളഞ്ഞ എല്ലാ ദേശങ്ങളിൽനിന്നും ബാക്കിയുള്ളവയെ ഞാൻ ഒരുമിച്ചുകൂട്ടും.+ എന്നിട്ട്, അവയെ അവയുടെ മേച്ചിൽപ്പുറത്തേക്കു തിരികെ കൊണ്ടുവരും.+ അവ പെറ്റുപെരുകും.+
13 ജനതകളുടെ ഇടയിൽനിന്ന് ഞാൻ അവയെ കൊണ്ടുവരും. പല ദേശങ്ങളിൽനിന്ന് അവയെ ഒരുമിച്ചുകൂട്ടും. എന്നിട്ട്, അവയെ സ്വദേശത്തേക്കു കൊണ്ടുവന്ന് ഇസ്രായേൽമലകളിലും അരുവികൾക്കരികെയും ജനവാസമുള്ള സ്ഥലങ്ങൾക്കടുത്തും മേയ്ക്കും.+
11 യഹൂദയിലെയും ഇസ്രായേലിലെയും ജനം ഐക്യത്തിലാകും;+ അവർ ഒന്നിക്കും. അവർ ഒരു നേതാവിനെ തിരഞ്ഞെടുത്ത് ആ ദേശത്തുനിന്ന് പുറത്ത് വരും. ആ ദിവസം ജസ്രീലിന്+ അവിസ്മരണീയമായ ഒന്നായിരിക്കും.