3 “പിന്നെ, എന്റെ ആടുകളെ ചിതറിച്ചുകളഞ്ഞ എല്ലാ ദേശങ്ങളിൽനിന്നും ബാക്കിയുള്ളവയെ ഞാൻ ഒരുമിച്ചുകൂട്ടും.+ എന്നിട്ട്, അവയെ അവയുടെ മേച്ചിൽപ്പുറത്തേക്കു തിരികെ കൊണ്ടുവരും.+ അവ പെറ്റുപെരുകും.+
17 “അതുകൊണ്ട് നീ പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “ജനങ്ങളുടെ ഇടയിൽനിന്ന് ഞാൻ നിങ്ങളെ കൂട്ടിച്ചേർക്കുകയും ചിതറിച്ചുകളഞ്ഞ ദേശങ്ങളിൽനിന്ന് നിങ്ങളെ ശേഖരിക്കുകയും ചെയ്യും. ഇസ്രായേൽ ദേശം ഞാൻ നിങ്ങൾക്കു തരും.+