-
യശയ്യ 11:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 അസീറിയയിലും+ ഈജിപ്തിലും+ പത്രോസിലും+ കൂശിലും+ ഏലാമിലും+ ശിനാരിലും* ഹമാത്തിലും കടലിലെ ദ്വീപുകളിലും+ ശേഷിക്കുന്ന സ്വന്തം ജനത്തെ വിളിച്ചുകൂട്ടാനായി അന്നാളിൽ യഹോവ രണ്ടാം തവണയും കൈ നീട്ടും. 12 ദൈവം ജനതകൾക്കുവേണ്ടി ഒരു അടയാളം ഉയർത്തുകയും ഇസ്രായേലിൽനിന്ന് ചിതറിപ്പോയവരെ കൂട്ടിച്ചേർക്കുകയും ചെയ്യും.+ യഹൂദയിൽനിന്ന് ചിതറിപ്പോയവരെ ഭൂമിയുടെ നാലു കോണിൽനിന്നും ഒരുമിച്ചുചേർക്കും.+
-
-
യിരെമ്യ 30:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
ഞാൻ ദൂരത്തുനിന്ന് നിന്നെ രക്ഷിക്കും.
ബന്ദികളായി കൊണ്ടുപോയ ദേശത്തുനിന്ന് നിന്റെ സന്തതിയെ മോചിപ്പിക്കും.+
യാക്കോബ് മടങ്ങിവന്ന് ശാന്തതയോടെ, ആരുടെയും ശല്യമില്ലാതെ കഴിയും.
ആരും അവരെ പേടിപ്പിക്കില്ല”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
11 “കാരണം, നിന്നെ രക്ഷിക്കാൻ ഞാൻ നിന്റെകൂടെയുണ്ട്.
-
-
യഹസ്കേൽ 34:13, 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 ജനതകളുടെ ഇടയിൽനിന്ന് ഞാൻ അവയെ കൊണ്ടുവരും. പല ദേശങ്ങളിൽനിന്ന് അവയെ ഒരുമിച്ചുകൂട്ടും. എന്നിട്ട്, അവയെ സ്വദേശത്തേക്കു കൊണ്ടുവന്ന് ഇസ്രായേൽമലകളിലും അരുവികൾക്കരികെയും ജനവാസമുള്ള സ്ഥലങ്ങൾക്കടുത്തും മേയ്ക്കും.+ 14 നല്ല പുൽപ്പുറത്ത് ഞാൻ അവയെ മേയ്ക്കും. ഇസ്രായേലിലെ ഉയരമുള്ള മലകളിൽ അവ മേഞ്ഞുനടക്കും.+ അവിടെയുള്ള നല്ല മേച്ചിൽപ്പുറത്ത് അവ കിടക്കും.+ ഇസ്രായേൽമലകളിലെ ഏറ്റവും നല്ല പുൽത്തകിടികളിലൂടെ അവ മേഞ്ഞുനടക്കും.”
-