-
യോവേൽ 3:4-6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 സോരേ, സീദോനേ, ഫെലിസ്ത്യയിലെ ദേശങ്ങളേ,
നിങ്ങൾക്ക് എന്നോട് എന്തു കാര്യം?
നിങ്ങൾ എന്നോടു പ്രതികാരം ചെയ്യുകയാണോ?
പ്രതികാരം ചെയ്യുകയാണെങ്കിൽ,
ഞാൻ പെട്ടെന്ന്, വളരെ പെട്ടെന്ന്, നിങ്ങളുടെ പ്രതികാരം നിങ്ങളുടെ തലമേൽ വരുത്തും.+
5 നിങ്ങൾ എന്റെ സ്വർണവും വെള്ളിയും എടുത്തു;+
എന്റെ ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കളെല്ലാം നിങ്ങളുടെ ദേവാലയത്തിലേക്കു കൊണ്ടുപോയി.
6 യഹൂദയിലെയും യരുശലേമിലെയും ജനങ്ങളെ നിങ്ങൾ ഗ്രീക്കുകാർക്കു വിറ്റു;+
അങ്ങനെ, അവരെ അവരുടെ പ്രദേശത്തുനിന്ന് ദൂരെ അകറ്റി.
-