-
2 രാജാക്കന്മാർ 16:1-3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 രമല്യയുടെ മകൻ പേക്കഹിന്റെ ഭരണത്തിന്റെ 17-ാം വർഷം യഹൂദാരാജാവായ യോഥാമിന്റെ മകൻ ആഹാസ്+ രാജാവായി. 2 രാജാവായപ്പോൾ ആഹാസിന് 20 വയസ്സായിരുന്നു. 16 വർഷം ആഹാസ് യരുശലേമിൽ ഭരണം നടത്തി. എന്നാൽ ആഹാസ് പൂർവികനായ ദാവീദ് ചെയ്തതുപോലെ യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്‌തില്ല.+ 3 പകരം ഇസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു.+ ഇസ്രായേല്യരുടെ മുന്നിൽനിന്ന് യഹോവ ഓടിച്ചുകളഞ്ഞ ജനതകളുടെ മ്ലേച്ഛമായ ആചാരങ്ങൾ അനുകരിച്ച്+ ആഹാസ് സ്വന്തം മകനെ ദഹിപ്പിക്കുകപോലും* ചെയ്‌തു.+
-