-
യോശുവ 7:24-26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 അപ്പോൾ, യോശുവയും യോശുവയുടെകൂടെ എല്ലാ ഇസ്രായേല്യരും സേരഹിന്റെ മകനായ ആഖാനെ+ വെള്ളി, മേലങ്കി, സ്വർണക്കട്ടി+ എന്നിവയും, അയാളുടെ പുത്രീപുത്രന്മാർ, കാള, കഴുത, ആട്ടിൻപറ്റം, കൂടാരം തുടങ്ങി അയാൾക്കുള്ളതെല്ലാം സഹിതം ആഖോർ താഴ്‌വരയിൽ+ കൊണ്ടുവന്നു. 25 യോശുവ പറഞ്ഞു: “എന്തിനാണു നീ ഞങ്ങളുടെ മേൽ ആപത്തു* വരുത്തിവെച്ചത്?+ ഈ ദിവസം യഹോവ നിന്റെ മേൽ ആപത്തു വരുത്തും.” ഇതു പറഞ്ഞ ഉടനെ ഇസ്രായേൽ മുഴുവനും അയാളെ കല്ലെറിഞ്ഞു.+ അതിനു ശേഷം അവർ അവരെ തീയിലിട്ട് ചുട്ടുകളഞ്ഞു.+ അങ്ങനെ, അവർ അവരെ എല്ലാവരെയും കല്ലെറിഞ്ഞ് കൊന്നു. 26 അവർ അയാളുടെ മുകളിൽ ഒരു വലിയ കൽക്കൂമ്പാരം കൂട്ടി. അത് ഇന്നുവരെയും അവിടെയുണ്ട്. അതോടെ യഹോവയുടെ ഉഗ്രകോപം ശമിച്ചു.+ അതുകൊണ്ടാണ് ആ സ്ഥലത്തിന് ഇന്നുവരെയും ആഖോർ* താഴ്‌വര എന്നു പേര് വിളിക്കുന്നത്.
-