വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 6:25-30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 “അതു​കൊണ്ട്‌ ഞാൻ നിങ്ങ​ളോ​ടു പറയുന്നു: എന്തു തിന്നും, എന്തു കുടി​ക്കും എന്നൊക്കെ ഓർത്ത്‌ നിങ്ങളു​ടെ ജീവനെക്കുറിച്ചും* എന്ത്‌ ഉടുക്കും എന്ന്‌ ഓർത്ത്‌ നിങ്ങളു​ടെ ശരീരത്തെക്കുറിച്ചും+ ഇനി ഉത്‌ക​ണ്‌ഠപ്പെ​ട​രുത്‌.+ ജീവനെന്നാൽ* ആഹാര​വും ശരീരമെ​ന്നാൽ വസ്‌ത്ര​വും മാത്ര​മ​ല്ല​ല്ലോ?*+ 26 ആകാശത്തിലെ പക്ഷികളെ അടുത്ത്‌ നിരീ​ക്ഷി​ക്കുക.+ അവ വിതയ്‌ക്കു​ന്നില്ല, കൊയ്യു​ന്നില്ല, സംഭര​ണ​ശാ​ല​ക​ളിൽ കൂട്ടിവെ​ക്കു​ന്നു​മില്ല. എന്നിട്ടും നിങ്ങളു​ടെ സ്വർഗീ​യ​പി​താവ്‌ അവയെ പോറ്റു​ന്നു. അവയെ​ക്കാൾ വില​പ്പെ​ട്ട​വ​രല്ലേ നിങ്ങൾ? 27 ഉത്‌കണ്‌ഠപ്പെടുന്നതിലൂടെ ആയുസ്സി​നോ​ട്‌ ഒരു മുഴമെങ്കിലും* കൂട്ടാൻ ആർക്കെ​ങ്കി​ലും കഴിയു​മോ?+ 28 വസ്‌ത്രത്തെക്കുറിച്ച്‌ നിങ്ങൾ ഉത്‌ക​ണ്‌ഠപ്പെ​ടു​ന്നത്‌ എന്തിനാ​ണ്‌? പറമ്പിലെ ലില്ലിച്ചെ​ടി​കളെ നോക്കി പഠിക്കൂ. അവ എങ്ങനെ​യാ​ണു വളരു​ന്നത്‌? അവ അധ്വാ​നി​ക്കു​ന്നില്ല, നൂൽ നൂൽക്കു​ന്നു​മില്ല. 29 എന്നാൽ ഒരു കാര്യം ഞാൻ പറയാം: ശലോമോൻ+ പ്രതാ​പ​ത്തി​ലി​രു​ന്നപ്പോൾപ്പോ​ലും അവയിലൊ​ന്നിനോ​ളം അണി​ഞ്ഞൊ​രു​ങ്ങി​യി​ട്ടില്ല. 30 ഇന്നു കാണു​ന്ന​തും നാളെ തീയി​ലി​ടു​ന്ന​തും ആയ ഈ ചെടി​കളെ ദൈവം ഇങ്ങനെ അണിയിച്ചൊ​രു​ക്കുന്നെ​ങ്കിൽ അൽപ്പം വിശ്വാ​സ​മു​ള്ള​വരേ, നിങ്ങളെ എത്രയ​ധി​കം!

  • ഫിലിപ്പിയർ 4:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ഒന്നിനെക്കുറിച്ചും ഉത്‌ക​ണ്‌ഠപ്പെടേണ്ടാ.+ കാര്യം എന്തായാ​ലും പ്രാർഥ​ന​യി​ലൂടെ​യും ഉള്ളുരു​കി​യുള്ള യാചന​യി​ലൂടെ​യും നിങ്ങളു​ടെ അപേക്ഷകൾ നന്ദിവാ​ക്കു​കളോ​ടെ ദൈവത്തെ അറിയി​ക്കുക.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക