-
1 തിമൊഥെയൊസ് 3:1-7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 ഇതു വിശ്വാസയോഗ്യമായ പ്രസ്താവനയാണ്: മേൽവിചാരകനാകാൻ+ പരിശ്രമിക്കുന്ന ഒരാൾ വാസ്തവത്തിൽ വിശിഷ്ടമായൊരു കാര്യമാണ്* ആഗ്രഹിക്കുന്നത്. 2 എന്നാൽ മേൽവിചാരകൻ ആക്ഷേപരഹിതനും ഒരു ഭാര്യ മാത്രമുള്ളവനും ശീലങ്ങളിൽ മിതത്വം പാലിക്കുന്നവനും സുബോധമുള്ളവനും*+ ചിട്ടയോടെ ജീവിക്കുന്നവനും അതിഥിപ്രിയനും+ പഠിപ്പിക്കാൻ കഴിവുള്ളവനും+ ആയിരിക്കണം. 3 കുടിയനോ+ അക്രമാസക്തനോ* ആയിരിക്കരുത്. വിട്ടുവീഴ്ച ചെയ്യാൻ മനസ്സുള്ളവനായിരിക്കണം.*+ വഴക്ക് ഉണ്ടാക്കുന്നവനോ+ പണക്കൊതിയനോ+ ആയിരിക്കരുത്. 4 സ്വന്തകുടുംബത്തിൽ നല്ല രീതിയിൽ നേതൃത്വമെടുക്കുന്നവനായിരിക്കണം.* മേൽവിചാരകന്റെ മക്കൾ നല്ല കാര്യഗൗരവമുള്ളവരായി* അദ്ദേഹത്തിനു കീഴ്പെട്ടിരിക്കുന്നവരായിരിക്കണം.+ 5 (കാരണം സ്വന്തകുടുംബത്തിൽ നേതൃത്വമെടുക്കാൻ* അറിയാത്ത ഒരാൾ ദൈവത്തിന്റെ സഭയെ എങ്ങനെ പരിപാലിക്കാനാണ്?) 6 അഹങ്കാരിയായിത്തീർന്നിട്ട് പിശാചിനു വന്ന ശിക്ഷാവിധിയിൽ വീണുപോകാതിരിക്കാൻ, പുതുതായി വിശ്വാസം സ്വീകരിച്ചയാളുമായിരിക്കരുത്.+ 7 മാത്രമല്ല, ദുഷ്‌കീർത്തിയിലും* പിശാചിന്റെ കെണിയിലും അകപ്പെട്ടുപോകാതിരിക്കാൻ പുറത്തുള്ളവർക്കിടയിലും സത്‌പേരുള്ള* ആളായിരിക്കണം.+
-
-
തീത്തോസ് 1:5-9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 ഞാൻ നിന്നെ ക്രേത്തയിൽ വിട്ടിട്ടുപോന്നത് നേരെയാക്കേണ്ട കാര്യങ്ങൾ നേരെയാക്കാനും* ഞാൻ തന്ന നിർദേശങ്ങളനുസരിച്ച് നഗരംതോറും മൂപ്പന്മാരെ* നിയമിക്കാനും ആയിരുന്നല്ലോ. ഇവയായിരുന്നു ആ നിർദേശങ്ങൾ: 6 മൂപ്പൻ ആരോപണരഹിതനും ഒരു ഭാര്യ മാത്രമുള്ളവനും താന്തോന്നികളെന്നോ* ധിക്കാരികളെന്നോ ദുഷ്പേരില്ലാത്ത, വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കണം.+ 7 മേൽവിചാരകൻ ദൈവത്തിന്റെ കാര്യസ്ഥനായതുകൊണ്ട് ആരോപണരഹിതനായിരിക്കണം. തന്നിഷ്ടക്കാരനോ+ മുൻകോപിയോ+ കുടിയനോ അക്രമാസക്തനോ* വളഞ്ഞ വഴിയിലൂടെ നേട്ടമുണ്ടാക്കാൻ നോക്കുന്നവനോ ആയിരിക്കരുത്. 8 പകരം അതിഥിപ്രിയനും+ നന്മയെ സ്നേഹിക്കുന്നവനും സുബോധമുള്ളവനും*+ നീതിനിഷ്ഠനും വിശ്വസ്തനും ആത്മനിയന്ത്രണമുള്ളവനും+ ആയിരിക്കണം. 9 മേൽവിചാരകൻ വിശ്വസ്‌തവചനത്തെ* മുറുകെ പിടിച്ച് വിദഗ്ധമായി പഠിപ്പിക്കുന്നവനും+ അങ്ങനെ, പ്രയോജനകരമായ* പഠിപ്പിക്കലിലൂടെ+ പ്രോത്സാഹിപ്പിക്കാനും എതിർക്കുന്നവരെ ശാസിക്കാനും+ കഴിവുള്ളവനും ആയിരിക്കണം.
-
-
എബ്രായർ 13:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 നിങ്ങൾക്കിടയിൽ നേതൃത്വമെടുക്കുന്നവർ+ നിങ്ങളെക്കുറിച്ച് കണക്കു ബോധിപ്പിക്കേണ്ടവരെന്ന നിലയിൽ എപ്പോഴും നിങ്ങൾക്കുവേണ്ടി ഉണർന്നിരിക്കുന്നതുകൊണ്ട്*+ അവരെ അനുസരിച്ച് അവർക്കു കീഴ്പെട്ടിരിക്കുക.+ അപ്പോൾ അവർ അതു ഞരങ്ങിക്കൊണ്ടല്ല, സന്തോഷത്തോടെ ചെയ്യാനിടയാകും. അല്ലെങ്കിൽ അതു നിങ്ങൾക്കു ദോഷം ചെയ്യും.
-