-
പ്രവൃത്തികൾ 13:38, 39വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
38 “അതുകൊണ്ട് സഹോദരന്മാരേ, ഇത് അറിഞ്ഞുകൊള്ളൂ. യേശുവിലൂടെ ലഭിക്കുന്ന പാപമോചനത്തെക്കുറിച്ചാണു ഞങ്ങൾ നിങ്ങളോടു പ്രഖ്യാപിക്കുന്നത്.+ 39 മോശയുടെ നിയമത്തിനു നിങ്ങളെ എല്ലാ കാര്യങ്ങളിലും കുറ്റവിമുക്തരാക്കാൻ സാധിക്കില്ല.+ എന്നാൽ വിശ്വസിക്കുന്ന എല്ലാവരെയും ദൈവം യേശുവിലൂടെ കുറ്റവിമുക്തരാക്കും.+
-
-
ഗലാത്യർ 2:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 നമ്മൾ ജന്മംകൊണ്ട് ജൂതന്മാരാണ്, ജനതകളിൽപ്പെട്ട പാപികളല്ല. 16 പക്ഷേ നിയമം* ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യുന്നതിലൂടെയല്ല, യേശുക്രിസ്തുവിലുള്ള+ വിശ്വാസത്തിലൂടെ+ മാത്രമാണ് ഒരാളെ നീതിമാനായി പ്രഖ്യാപിക്കുന്നതെന്നു നമുക്ക് അറിയാം. അതുകൊണ്ട് നിയമം ആവശ്യപ്പെടുന്നതു ചെയ്യുന്നതിലൂടെയല്ല, ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നമ്മളെ നീതിമാന്മാരായി പ്രഖ്യാപിക്കാൻ നമ്മളും ക്രിസ്തുയേശുവിൽ വിശ്വാസമർപ്പിച്ചിരിക്കുന്നു. നിയമം ആവശ്യപ്പെടുന്നതു ചെയ്യുന്നതിലൂടെ ആരെയും നീതിമാനായി പ്രഖ്യാപിക്കില്ലല്ലോ.+
-