2 യഹോവയുടെ ദൂതൻ സാത്താനോടു പറഞ്ഞു: “സാത്താനേ, യഹോവ നിന്നെ ശാസിക്കട്ടെ!+ യരുശലേമിനെ തിരഞ്ഞെടുത്ത യഹോവതന്നെ+ നിന്നെ ശാസിക്കട്ടെ! തീയിൽനിന്ന് വലിച്ചെടുത്ത ഒരു തീക്കൊള്ളിയല്ലേ ഇവൻ?”
10 അപ്പോൾ യേശു പറഞ്ഞു: “സാത്താനേ, ദൂരെ പോ! ‘നിന്റെ ദൈവമായ യഹോവയെയാണു* നീ ആരാധിക്കേണ്ടത്.+ ആ ദൈവത്തെ മാത്രമേ നീ സേവിക്കാവൂ’*+ എന്ന് എഴുതിയിട്ടുണ്ട്.”
27 അപ്പക്കഷണം വാങ്ങിക്കഴിഞ്ഞപ്പോൾ യൂദാസിൽ സാത്താൻ കടന്നു.+ യേശു യൂദാസിനോട്, “നീ ചെയ്യുന്നതു കുറച്ചുകൂടെ പെട്ടെന്നു ചെയ്തുതീർക്കുക” എന്നു പറഞ്ഞു.
20 സമാധാനം നൽകുന്ന ദൈവം പെട്ടെന്നുതന്നെ സാത്താനെ നിങ്ങളുടെ കാൽക്കീഴെ തകർത്തുകളയും.+ നമ്മുടെ കർത്താവായ യേശുവിന്റെ അനർഹദയ നിങ്ങളുടെകൂടെയുണ്ടായിരിക്കട്ടെ.