വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g98 2/8 പേ. 3
  • മസ്‌തിഷ്‌കാഘാതം!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മസ്‌തിഷ്‌കാഘാതം!
  • ഉണരുക!—1998
  • സമാനമായ വിവരം
  • പ്രത്യാഘാതങ്ങൾ നേരിടൽ
    ഉണരുക!—1998
  • മസ്‌തിഷ്‌കാഘാതം അതിനിടയാക്കുന്നത്‌
    ഉണരുക!—1998
  • ഞങ്ങളുടെ വായനക്കാരിൽനിന്ന്‌
    ഉണരുക!—1998
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—1999
കൂടുതൽ കാണുക
ഉണരുക!—1998
g98 2/8 പേ. 3

മസ്‌തി​ഷ്‌കാ​ഘാ​തം!

പാശ്ചാത്യ വ്യവസാ​യ​വ​ത്‌കൃത ലോക​ത്തിൽ മരണത്തി​നും സ്ഥായി​യായ വൈക​ല്യ​ത്തി​നും ഇടയാ​ക്കു​ന്ന​തിൽ മസ്‌തി​ഷ്‌കാ​ഘാ​തം മുൻപ​ന്തി​യിൽ നിൽക്കു​ന്നു. “ആഘാതം” എന്ന വാക്കു​തന്നെ “മസ്‌തി​ഷ്‌ക​സ്‌തം​ഭനം” ഉണ്ടാകു​ന്ന​തി​ന്റെ ആകസ്‌മി​ക​തയെ സൂചി​പ്പി​ക്കു​ന്നു. നിങ്ങൾക്ക്‌ യാതൊ​രു കുഴപ്പ​വു​മി​ല്ലാ​തി​രി​ക്കു​ക​യാ​യി​രി​ക്കും, അടുത്ത നിമിഷം ഒരു ഇടിമി​ന്ന​ലേ​റ്റ​തു​പോ​ലെ നിങ്ങൾക്കു തോന്നു​ന്നു. കടുത്ത മസ്‌തി​ഷ്‌കാ​ഘാ​തം, നിനച്ചി​രി​ക്കാത്ത നേരത്ത്‌ നിങ്ങളു​ടെ ജീവി​തത്തെ അപ്പാടെ മാറ്റി​മ​റി​ച്ചേ​ക്കാം. ക്രൂര​മായ വിധത്തിൽ അത്‌ നിങ്ങൾക്ക്‌ വൈക​ല്യം സൃഷ്ടി​ച്ചേ​ക്കാം, നിങ്ങളു​ടെ സംസാ​ര​ശേഷി നശിപ്പി​ച്ചേ​ക്കാം, നിങ്ങൾക്ക്‌ വൈകാ​രി​ക​ക്ഷ​ത​മേൽപ്പി​ച്ചേ​ക്കാം, നിങ്ങളു​ടെ വ്യക്തി​ത്വ​ത്തി​നും ഗ്രഹണ​പ്രാ​പ്‌തി​ക്കും മാറ്റം​വ​രു​ത്തി​യേ​ക്കാം. നിങ്ങളും കുടും​ബ​വും ഒരിക്കൽ നയിച്ചി​രുന്ന സാധാരണ ജീവിതം വീണ്ടെ​ടു​ക്കാ​നുള്ള, അന്തമി​ല്ലെന്നു തോന്നി​ക്കുന്ന ഒരു പോരാ​ട്ട​ത്തി​ലേക്ക്‌ അതു നിങ്ങളെ വലിച്ചി​ഴ​ച്ചേ​ക്കാം.

എലൻ മോർഗന്റെ കാര്യം​ത​ന്നെ​യെ​ടു​ക്കൂ.a 64 വയസ്സുള്ള എലൻ ബുധനാ​ഴ്‌ച​വരെ ആരോ​ഗ്യ​വും ചുറു​ചു​റു​ക്കു​മുള്ള ഒരു സ്‌ത്രീ​യാ​യി​രു​ന്നു. വ്യാഴാഴ്‌ച ഭർത്താ​വി​നോ​ടൊ​പ്പം ഷോപ്പിങ്‌ നടത്തു​ന്ന​തി​നി​ട​യിൽ എലന്‌ പെട്ടെന്ന്‌ സംസാ​ര​ശേഷി നഷ്ടമായി. അവരുടെ മുഖം കോടി​പ്പോ​യി, ശരീരം തളർന്നു. മദ്യപിച്ച ഒരാ​ളെ​പ്പോ​ലെ അവർക്കു ചുവടു​റ​യ്‌ക്കാ​താ​യി. എലന്‌ കടുത്ത മസ്‌തി​ഷ്‌കാ​ഘാ​ത​മു​ണ്ടാ​യ​താ​യി​രു​ന്നു!

മസ്‌തി​ഷ്‌കാ​ഘാ​ത​മു​ണ്ടാ​യ​ശേഷം അവർക്ക്‌ നിസ്സാര കാര്യ​ങ്ങൾപോ​ലും ചെയ്യാൻ, കുളി​ക്കാ​നോ വസ്‌ത്രം മാറാ​നോ​പോ​ലും, വയ്യെന്നാ​യി. എഴുതാ​നോ നിറ്റു ചെയ്യാ​നോ തയ്‌ക്കാ​നോ സാധി​ക്കാ​താ​യി. അവർ അതേക്കു​റിച്ച്‌ ഓർത്തോർത്ത്‌ പൊട്ടി​ക്ക​രഞ്ഞു. വല്ലാത്ത തളർച്ച​യും അവർക്ക്‌ അനുഭ​വ​പ്പെട്ടു. എന്നാൽ ഈ കാലമ​ത്ര​യും എലന്റെ ചിന്താ​പ്രാ​പ്‌തിക്ക്‌ യാതൊ​രു കുഴപ്പ​വു​മി​ല്ലാ​യി​രു​ന്നു; മറ്റുള്ളവർ തന്നെ ഒരു വിഡ്‌ഢി​യെ​പോ​ലെ​യാ​ണു വീക്ഷി​ക്കു​ന്നത്‌ എന്ന തോന്നൽ നിമിത്തം അവർക്കു ജാള്യം അനുഭ​വ​പ്പെട്ടു. എലൻ വിവരി​ച്ചു: “പെട്ടെ​ന്നുള്ള ഈ മാറ്റം ഒരു വ്യക്തിയെ വൈകാ​രി​ക​വും മാനസി​ക​വു​മാ​യി എങ്ങനെ​യാ​ണു ബാധി​ക്കു​ന്ന​തെന്ന്‌ അധിക​മാർക്കും മനസ്സി​ലാ​കില്ല. ഒരു വ്യക്തി​യെന്ന നിലയി​ലുള്ള എന്റെ അസ്‌തി​ത്വ​ത്തി​ന്റെ അവസാ​ന​മാ​ണ​തെന്ന്‌ എനിക്കു തോന്നി.”

മസ്‌തി​ഷ്‌കാ​ഘാ​ത​ത്തി​നി​ട​യാ​ക്കു​ന്നത്‌ എന്താണ്‌? അതിന്റെ പ്രത്യാ​ഘാ​തങ്ങൾ എല്ലാവ​രി​ലും ഒരേ​പോ​ലെ​യാ​യി​രി​ക്കു​മോ? ഈ അസുഖ​മു​ണ്ടാ​യി​ട്ടു​ള്ളവർ അതിനെ എങ്ങനെ​യാ​ണു കൈകാ​ര്യം ചെയ്‌തത്‌? അവരുടെ കുടും​ബങ്ങൾ സാഹച​ര്യ​ത്തെ എങ്ങനെ​യാ​ണു കൈകാ​ര്യം ചെയ്യു​ന്നത്‌? പിന്തുണ നൽകാൻ നമു​ക്കെ​ല്ലാ​വർക്കും എന്തു ചെയ്യാൻ കഴിയും? ഉണരുക! അത്തരം ചോദ്യ​ങ്ങൾ പരി​ശോ​ധിച്ച്‌ മസ്‌തി​ഷ്‌കാ​ഘാ​ത​മു​ണ്ടാ​യി​ട്ടു​ള്ള​വ​രു​ടെ​യും അവരുടെ പോരാ​ട്ട​ത്തിൽ പങ്കു​ചേ​രുന്ന കുടും​ബ​ങ്ങ​ളു​ടെ​യും ജീവിതം സംബന്ധിച്ച്‌ ഉൾക്കാഴ്‌ച നൽകുന്നു.

[അടിക്കു​റിപ്പ്‌]

a ഈ അസുഖം മൂലം ദുരി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രോ​ടും അവരുടെ കുടും​ബ​ങ്ങ​ളോ​ടു​മുള്ള പരിഗ​ണ​ന​യെ​ന്ന​നി​ല​യിൽ ചില പേരു​കൾക്കു മാറ്റം വരുത്തി​യി​ട്ടുണ്ട്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക