ഉള്ളടക്കം
2010 ജൂലൈ 15
അധ്യയന പതിപ്പ്
പ്രതിവാര അധ്യയന ലേഖനങ്ങൾ
ആഗസ്റ്റ് 30, 2010–സെപ്‌റ്റംബർ 5, 2010
യഹോവയുടെ ദിവസം എന്തു വെളിപ്പെടുത്തും?
പേജ് 3
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 133, 40
സെപ്‌റ്റംബർ 6-12, 2010
“നിങ്ങൾ എത്ര ശുഷ്‌കാന്തിയുള്ളവർ ആയിരിക്കണം!”
പേജ് 7
സെപ്‌റ്റംബർ 13-19, 2010
ബൃഹത്തായ ആത്മീയകൊയ്‌ത്തിൽ പൂർണപങ്കുണ്ടായിരിക്കുക
പേജ് 16
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 103, 102
സെപ്‌റ്റംബർ 20-26, 2010
‘ആത്മാവ് ഗഹനമായ ദൈവികകാര്യങ്ങളെ ആരാഞ്ഞറിയുന്നു’
പേജ് 20
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 71, 117
അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
അധ്യയന ലേഖനങ്ങൾ 1, 2 പേജ് 3-11
അന്ത്യകാലത്ത് ജീവിക്കുന്ന ക്രിസ്‌ത്യാനികളെക്കുറിച്ച് അപ്പൊസ്‌തലനായ പത്രോസിന് അതിയായ ചിന്തയുണ്ടായിരുന്നു എന്ന് അവന്റെ രണ്ടാമത്തെ ലേഖനം വ്യക്തമാക്കുന്നു. ആ ലേഖനത്തെ ആസ്‌പദമാക്കിയുള്ള ഈ അധ്യയന ലേഖനങ്ങൾ യഹോവയുടെ ദിവസം മനസ്സിൽ അടുപ്പിച്ചു നിറുത്താൻ നമ്മെ സഹായിക്കും. യഹോവയുടെ മഹാദിവസത്തിനായി ഒരുങ്ങിയിരിക്കാൻ നാം എന്തൊക്കെ ചെയ്യണം, എന്തെല്ലാം ഒഴിവാക്കണം എന്ന് ഈ ലേഖനങ്ങൾ വിശദീകരിക്കുന്നു.
അധ്യയന ലേഖനം 3 പേജ് 16-20
ബൃഹത്തായ ഒരു ആത്മീയകൊയ്‌ത്ത് ഇപ്പോൾ നടക്കുകയാണ്. ആ വേലയിൽ പൂർണപങ്കുണ്ടായിരിക്കാൻ നമുക്ക് എന്തെല്ലാം ഗുണങ്ങൾ ഉണ്ടായിരിക്കണം? പ്രതികൂല സാഹചര്യങ്ങളിലും അതിൽ നമുക്ക് എങ്ങനെ പരമാവധി ഏർപ്പെടാനാകും? ഇവയ്‌ക്കുള്ള ഉത്തരം നൽകുന്നതാണ് ഈ ലേഖനം.
അധ്യയന ലേഖനം 4 പേജ് 20-24
ദൈവവചനം മനസ്സിലാക്കുന്നതിന് പരിശുദ്ധാത്മാവ് നൽകുന്ന സഹായം നമുക്ക് ഓരോരുത്തർക്കും എങ്ങനെ പൂർണമായി പ്രയോജനപ്പെടുത്താമെന്ന് ഈ ലേഖനത്തിൽനിന്നു പഠിക്കാം.
കൂടാതെ:
“ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും” 12
കുട്ടികളിൽ വായിക്കാനും പഠിക്കാനുമുള്ള ആഗ്രഹം വളർത്തുക 25
‘പ്രബോധിപ്പിക്കുന്നതിൽ അർപ്പിതനായിരിക്കുക’ 29