ഉള്ളടക്കം
2015 ജനുവരി 15
© 2015 Watch Tower Bible and Tract Society of Pennsylvania
അധ്യയനപ്പതിപ്പ്
2015 മാർച്ച് 2-8
യഹോവയോട് നന്ദി പറഞ്ഞുകൊണ്ട് അനുഗ്രഹങ്ങൾ രുചിച്ചറിയുക
പേജ് 8 • ഗീതങ്ങൾ: 2, 75
2015 മാർച്ച് 9-15
കർത്താവിന്റെ അത്താഴം നാം ആചരിക്കുന്നതിന്റെ കാരണം
പേജ് 13 • ഗീതങ്ങൾ: 8, 109
2015 മാർച്ച് 16-22
ശക്തവും സന്തുഷ്ടവും ആയ ദാമ്പത്യബന്ധം കെട്ടിപ്പടുക്കുക
പേജ് 18 • ഗീതങ്ങൾ: 36, 51
2015 മാർച്ച് 23-29
ദാമ്പത്യബന്ധത്തെ ശക്തിപ്പെടുത്തി സംരക്ഷിക്കാൻ യഹോവയെ അനുവദിക്കുക
പേജ് 23 • ഗീതങ്ങൾ: 87, 50
2015 മാർച്ച് 30–2015 ഏപ്രിൽ 5
നിലയ്ക്കാത്ത സ്നേഹം സാധ്യമോ?
പേജ് 28 • ഗീതങ്ങൾ: 72, 63
അധ്യയനലേഖനങ്ങൾ
▪ യഹോവയോട് നന്ദി പറഞ്ഞുകൊണ്ട് അനുഗ്രഹങ്ങൾ രുചിച്ചറിയുക
നമ്മുടെ അനുഗ്രഹങ്ങളെക്കുറിച്ച് ധ്യാനിച്ചും യഹോവയ്ക്കു നന്ദി പറഞ്ഞും കൊണ്ട് കൃതജ്ഞതയുള്ള ഒരു മനോഭാവം നമുക്ക് വളർത്തിയെടുക്കാനും നിലനിറുത്താനും കഴിയും. നന്ദി നിറഞ്ഞ ഒരു ഹൃദയം ഉണ്ടായിരിക്കുന്നത് നന്ദികേടിന്റെ പൊതുപ്രവണതയെ ചെറുക്കാനും പരിശോധനകളെ തരണം ചെയ്യാനും നമ്മളെ സഹായിക്കും. 2015-ലെ വാർഷികവാക്യം, ഈ വർഷം ഉടനീളം ഇക്കാര്യം നമ്മെ ഓർമിപ്പിച്ചുകൊണ്ടിരിക്കും.
▪ കർത്താവിന്റെ അത്താഴം നാം ആചരിക്കു ന്നതിന്റെ കാരണം
യേശുവിന്റെ മരണത്തിന്റെ സ്മാരകം നാം ആചരിക്കേണ്ടത് എന്തുകൊണ്ടാണെന്ന് ഈ ലേഖനം വ്യക്തമാക്കുന്നു. സ്മാരകത്തിന് ഉപയോഗിക്കുന്ന അപ്പവും വീഞ്ഞും എന്തിന്റെ പ്രതീകങ്ങളാണെന്നും അവ ഭക്ഷിക്കണമോയെന്ന് ഒരു വ്യക്തിക്ക് എങ്ങനെ അറിയാൻ കഴിയുമെന്നും ഇത് വിശദീകരിക്കുന്നു. കൂടാതെ, കർത്താവിന്റെ അത്താഴത്തിനുവേണ്ടി വ്യക്തിപരമായി നമുക്ക് ഓരോരുത്തർക്കും എങ്ങനെ ഒരുങ്ങാൻ കഴിയും എന്നും ഈ ലേഖനം കാണിച്ചുതരുന്നു.
▪ ശക്തവും സന്തുഷ്ടവും ആയ ദാമ്പത്യ ബന്ധം കെട്ടിപ്പടുക്കുക
▪ ദാമ്പത്യബന്ധത്തെ ശക്തിപ്പെടുത്തി സംരക്ഷിക്കാൻ യഹോവയെ അനുവദിക്കുക
ദമ്പതികൾ നേരിടുന്ന സമ്മർദവും പ്രലോഭനങ്ങളും അടിക്കടി വർധിച്ചുവരികയാണ്. എങ്കിലും യഹോവയുടെ സഹായത്താൽ ശക്തവും സന്തുഷ്ടവും ആയ ദാമ്പത്യബന്ധം നയിക്കുക സാധ്യമാണ്. ശക്തവും ഈടുനിൽക്കുന്നതുമായ ദാമ്പത്യബന്ധം കെട്ടിപ്പടുക്കാൻ ആവശ്യമായ അഞ്ച് ആത്മീയ നിർമാണശിലകൾ അഥവാ ‘കെട്ടുകല്ലുകൾ’ എന്തെല്ലാമാണെന്നും, ഈ കല്ലുകളെ ചേർത്തുപണിയാനുള്ള ‘ചാന്തുകൂട്ട്’ എന്താണെന്നും ആദ്യലേഖനം ചർച്ച ചെയ്യും. വിവാഹബന്ധത്തിനു സംരക്ഷണമേകുന്ന ആത്മീയ പ്രതിരോധസംവിധാനത്തെ എങ്ങനെ ബലിഷ്ഠമാക്കാം എന്ന് രണ്ടാമത്തെ ലേഖനത്തിൽ നാം പഠിക്കും.
▪ നിലയ്ക്കാത്ത സ്നേഹം സാധ്യമോ?
ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള യഥാർഥ സ്നേഹം എങ്ങനെയുള്ളതാണ്? നിലച്ചുപോകാത്ത സ്നേഹം സാധ്യമാണോ? അത്തരം സ്നേഹം പ്രകടിപ്പിക്കപ്പെടുന്നത് എങ്ങനെ? നിലയ്ക്കാത്ത സ്നേഹത്തെക്കുറിച്ച് ശലോമോന്റെ ഗീതം പകർന്നു നൽകുന്ന പാഠങ്ങൾ ഇതാ.
പുറന്താൾ: മഞ്ഞുപുതച്ച ഗ്രൈൻഡൽവാൾഡിൽ ബൈബിൾ കൈയിൽ പിടിച്ചുകൊണ്ട് സാക്ഷീകരിക്കുന്നു. പശ്ചാത്തലത്തിൽ ബെർണീസ് ആൽപ്സ് പർവതനിര
സ്വിറ്റ്സർലൻഡ്
ജനസംഖ്യ
78,76,000
പ്രസാധകർ
18,646
സ്മാരകഹാജർ (2013)
31,980