ഉള്ളടക്കം
2015 ജൂൺ 15
© 2015 Watch Tower Bible and Tract Society of Pennsylvania
അധ്യയനപ്പതിപ്പ്
2015 ജൂലൈ 27–2015 ആഗസ്റ്റ് 2
പേജ് 3 • ഗീതങ്ങൾ: 14, 109
2015 ആഗസ്റ്റ് 3-9
പേജ് 8 • ഗീതങ്ങൾ: 84, 99
2015 ആഗസ്റ്റ് 10-16
ധാർമികശുദ്ധിയുള്ളവരായി നിലകൊള്ളുവിൻ
പേജ് 13 • ഗീതങ്ങൾ: 83, 57
2015 ആഗസ്റ്റ് 17-23
മാതൃകാപ്രാർഥനയ്ക്കു ചേർച്ചയിൽ ജീവിക്കുക—ഭാഗം 1
പേജ് 20 • ഗീതങ്ങൾ: 138 യഹോവ എന്നാണു നിന്റെ പേർ (പുതിയ പാട്ട്), 89
2015 ആഗസ്റ്റ് 24-30
മാതൃകാപ്രാർഥനയ്ക്കു ചേർച്ചയിൽ ജീവിക്കുക—ഭാഗം 2
പേജ് 25 • ഗീതങ്ങൾ: 22, 68
അധ്യയനലേഖനങ്ങൾ
▪ ക്രിസ്തു—ദൈവത്തിന്റെ ശക്തി
▪ അവൻ ആളുകളെ സ്നേഹിച്ചു
യേശു ചെയ്ത അത്ഭുതങ്ങളെക്കുറിച്ചുള്ള ഈ ലേഖനങ്ങൾ, ഉദാരമനസ്കരായിരിക്കേണ്ടതിന്റെയും മറ്റുള്ളവരെ പിന്തുണയ്ക്കേണ്ടതിന്റെയും പ്രായോഗികപാഠങ്ങൾ നമ്മളെ പഠിപ്പിക്കുന്നു. യേശുവിന്റെ വ്യക്തിത്വത്തിന്റെ മനംകവരുന്ന സവിശേഷതകൾ അത് വെളിപ്പെടുത്തുന്നു. ഭൂമി ഒട്ടാകെ, കണ്ണഞ്ചിപ്പിക്കുന്ന അത്ഭുതങ്ങൾ നടക്കാൻപോകുന്ന സമീപഭാവിയിലേക്ക് ഈ ലേഖനങ്ങൾ നമ്മുടെ ശ്രദ്ധക്ഷണിക്കുന്നു.
▪ ധാർമികശുദ്ധിയുള്ളവരായി നിലകൊള്ളുവിൻ
ഇന്നത്തെ ലോകത്തിൽ ധാർമികശുദ്ധിയുള്ളവരായി നിലകൊള്ളുന്നത് എല്ലായ്പോഴും അത്ര എളുപ്പമല്ല. യഹോവയുമായുള്ള നമ്മുടെ ബന്ധം, ദൈവവചനത്തിലെ നിർദേശങ്ങൾ, പക്വതയുള്ള സഹക്രിസ്ത്യാനികളുടെ പിന്തുണ എന്നിവയെല്ലാം മോശമായ ചിന്തകളെ ചെറുക്കാനും യഹോവയുടെ മഹത്തായ ധാർമികനിലവാരങ്ങൾ ഉയർത്തിപ്പിടിക്കാനും നമ്മളെ എങ്ങനെ സഹായിക്കുമെന്ന് ഈ ലേഖനം കാണിച്ചുതരുന്നു.
▪ മാതൃകാപ്രാർഥനയ്ക്കു ചേർച്ചയിൽ ജീവിക്കുക—ഭാഗം 1
▪ മാതൃകാപ്രാർഥനയ്ക്കു ചേർച്ചയിൽ ജീവിക്കുക—ഭാഗം 2
ക്രിസ്ത്യാനികൾ എല്ലാ ദിവസവും യേശുവിന്റെ മാതൃകാപ്രാർഥന അതേപടി ഉരുവിടാറില്ല. എങ്കിലും അതിൽനിന്നു നമുക്ക് ചില പ്രധാനപ്പെട്ട കാര്യങ്ങൾ പഠിക്കാൻ കഴിയും. മാതൃകാപ്രർഥനയ്ക്കു ചേർച്ചയിൽ എങ്ങനെ ജീവിക്കാമെന്ന് ഈ ലേഖനങ്ങൾ കാണിച്ചുതരുന്നു.
പുറന്താൾ: പാനമയുടെ വടക്കുപടിഞ്ഞാറൻ തീരത്തിനടുത്തുള്ള ബോകാസ് ദെൽ ടോറൊ ആർകിപെലാഗൊ ദ്വീപുകളിൽ താമസിക്കുന്ന എൻഗാബെറി ഭാഷക്കാരായ ചിലരോട് സാക്ഷികൾ ബോട്ടിൽച്ചെന്ന് സാക്ഷീകരിക്കുന്നു.
പാനമ
ജനസംഖ്യ
39,31,000
പ്രചാരകർ
16,217
സാധാരണ മുൻനിരസേവകർ
2,534
പാനമയിലെ 309 സഭകളിലായി 180-ലധികം പ്രത്യേക മുൻനിരസേവകരുണ്ട്. എൻഗാബെറി ഭാഷ ഉപയോഗിക്കുന്ന 35 സഭകളിലും 15 കൂട്ടങ്ങളിലും ആയി ഏകദേശം 1,100 പ്രചാരകർ സേവിക്കുന്നു. പാനമനിയൻ ആംഗ്യഭാഷ ഉപയോഗിക്കുന്ന 16 സഭകളിലും 6 കൂട്ടങ്ങളിലും ആയി 600-ഓളം പ്രചാരകർ സേവിക്കുന്നു.