രാജ്യവികസനത്തിൽ പങ്കുപററൽ
1 “എത്ര അത്ഭുതകരമായ മാററങ്ങൾ!” “എത്ര വേഗത്തിൽ അതു സംഭവിച്ചു!” “സോവിയററ് യൂണിയനിലെ നമ്മുടെ സഹോദരൻമാർക്ക് എന്തോരു അനുഗ്രഹം!”
2 ശക്തമായ എതിർപ്പുണ്ടായിരുന്നിട്ടും സോവിയററ് യൂണിയനിൽ ഓഗസ്ററിലും സെപ്ററംബർ ആദ്യവും ഒരു കൺവെൻഷൻ പരമ്പര വിജയപ്രദമായി നടത്തപ്പെട്ടപ്പോൾ ഈ അഭിപ്രായപ്രകടനങ്ങൾ കേൾക്കുകയുണ്ടായി. ഈ വേനലിലെ ഏഴു സോവിയററ് കൺവെൻഷനുകളിൽ മൊത്തം 74,252 പേർ ഹാജരാവുകയും 7,820 പേർ സ്നാപനമേൽക്കുകയും ചെയ്തു. കൂടാതെ കിഴക്കൻയൂറോപ്യൻ കൺവെൻഷനുകളിൽ 2,95,924 പേർ കൂടി സമ്മേളിച്ചു.
3 നിശ്ചയമായും, ഒന്നാം നൂററാണ്ടിലേപ്പോലെ യെശയ്യാ പ്രവാചകന്റെ വാക്കുകൾക്ക് ഒരു നിവൃത്തിയുണ്ടായി: “ഇരുട്ടിൽ നടന്നുകൊണ്ടിരുന്ന ആളുകൾ ഒരു വലിയ വെളിച്ചം കണ്ടു. . . . നീ ജനതയെ വർദ്ധിപ്പിച്ചിരിക്കുന്നു; നീ അവരുടെ സന്തോഷം വർദ്ധിപ്പിച്ചിരിക്കുന്നു. അവർ നിന്റെ സന്നിധിയിൽ കൊയ്തുകാലത്തെ സന്തോഷം പോലെ സന്തോഷിച്ചിരിക്കുന്നു.” അതേ, രാജ്യവികസനം മുന്നേറുന്നു! യേശുക്രിസ്തു ഭരിക്കുന്നു! പ്രവചനം തുടരുന്നതുപോലെ: “രാജകീയ ഭരണത്തിന്റെ സമൃദ്ധിക്കും സമാധാനത്തിനും അവസാനം ഉണ്ടായിരിക്കയില്ല.”—യെശ. 9:2, 3, 7.
4 കിഴക്കൻയൂറോപ്പിലെ അത്ഭുതകരമായ വർദ്ധനവിനെ പരിരക്ഷിക്കുന്നതിന് ജർമ്മനിയിലെ വളരെ വലിയ അച്ചടി സൗകര്യങ്ങൾക്കുവേണ്ടിയുളള വരാനിരിക്കുന്ന നിർമ്മാണപ്രവർത്തനങ്ങൾ ആവശ്യമായിരിക്കുന്നു. “രാജ്യത്തിന്റെ ഈ സുവാർത്ത നിവസിതഭൂമിയിലെല്ലാം ഒരു സാക്ഷ്യത്തിനായി പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും,” (മത്താ. 24:14) എന്ന യേശുവിന്റെ ചരിത്രപ്രസിദ്ധമായ പ്രവചനത്തിന്റെ നിവൃത്തിക്ക് നേരിട്ട് സംഭാവനചെയ്യുന്ന ഈ വികസനത്തെ പിന്താങ്ങുന്നതിന് അവിടെയുളള നമ്മുടെ സഹോദരൻമാർ സന്തോഷമുളളവരാണ്.
5 ഐക്യനാടുകളിൽ അതിലും വിപുലമായ വികസനം നടന്നുകൊണ്ടിരിക്കുന്നു. സെപ്ററംബറിൽ ഗിലയാദ് ഗ്രാഡുവേഷൻ നൽകിയ സമയത്ത് ഏപ്രിലിൽ തുടങ്ങുന്ന അടുത്ത ഗിലയാദ് ക്ലാസ്സ് ഉദ്ദേശം 50 വിദ്യാർത്ഥികളാക്കി ഇരട്ടിപ്പിക്കും എന്ന് പ്രഖ്യാപിക്കപ്പെട്ടു! ഈ സ്കൂൾ ഇപ്പോൾ ന്യൂയോർക്കിലെ പാറേറഴ്സനിൽ മിക്കവാറും മൂന്നു വർഷമായി പണിതുകൊണ്ടിരിക്കുന്ന വാച്ച്ടവർ എഡ്യൂക്കേഷനൽ സെൻററിൽ സ്ഥാനംപിടിക്കും. അനേകർ ഇപ്രകാരം ചോദിക്കുന്നതായി കേട്ടതിൽ അതിശയമില്ല: “പാറേറഴ്സണിൽ കാര്യങ്ങൾ എങ്ങനെ പോയിക്കൊണ്ടിരിക്കുന്നു?”
6 പാറേറഴ്സൺ കോംപ്ലക്സ്: വേല ശീഘ്രഗതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു എന്നും പട്ടികപ്പെടുത്തിയതിന് മുമ്പിലാണെന്നും റിപ്പോർട്ടുചെയ്യുന്നതിന് സന്തോഷമുണ്ട്. പാറേറഴ്സൺ സത്രത്തിന്റെ ഏഴു കെട്ടിടങ്ങളും—എഡ്യൂക്കേഷനൽ സെൻററിൽ നിന്ന് നടക്കാൻ മാത്രം അകലെ സ്ഥിതിചെയ്യുന്ന ഒരു 150 യൂണിററ് ഹോട്ടൽ—റോഡിന്റെ പരിചരണവേലകളും പാർക്കിംഗ് ഭാഗങ്ങളും പൂന്തോട്ടവും പൂർത്തിയായി. എഡ്യൂക്കേഷനൽ സെൻറർ പൂർത്തിയാകുമ്പോൾ അടുത്തുളള സത്രം ലോകത്തിനു ചുററും നിന്നുളള സന്ദർശകരെ താമസിപ്പിക്കുന്നതിന് ഉപയോഗിക്കും. എന്നിരുന്നാലും ഇതിനിടയിൽ അതിൽ കോംപ്ലക്സിന്റെ നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന 300-ാളം ബഥേൽ കുടുംബാംഗങ്ങൾ താമസിക്കുന്നു.
7 മൊത്തം ഇപ്പോൾ 650-ൽ പരം സ്വമേധയാ വേലക്കാർ ഈ പദ്ധതിയുടെ പ്രവർത്തനത്തിലുണ്ട്! അവരിൽ പലർക്കും പ്രദേശത്ത് പാർപ്പിടം പ്രദാനം ചെയ്തിരിക്കുന്നു, അവർ ദിവസവും വേലസ്ഥലത്തുനിന്ന് അങ്ങോട്ടും തിരിച്ചും യാത്രചെയ്യുകയും ചെയ്യുന്നു. ഈ വർഷം ആദ്യം ന്യൂയോർക്ക് ടൈംസിന്റെ ഒരു റിപ്പോർട്ടർ ഇപ്രകാരം എഴുതി: “കുന്നിൻമുകളിലെ ഒരു നഗരംപോലെ വടക്കുകിഴക്കൻ പുററ്നാം കൗണ്ടിയിലെ റൂട്ട് 22-നെ അഭിമുഖീകരിച്ചുകൊണ്ട് ഈ കോംപ്ലക്സ് നിർമ്മാണപ്രവർത്തനത്തിന്റെ തിരക്കേറിയ ഒരു രംഗമാണ് . . . എൻജിനീയർമാരും ശിൽപ്പികളും ഡ്രാഫ്ററ്സ്മാൻമാരും ആശാരിമാരും കോൺക്രീററ്വേലക്കാരും ഇലക്ട്രീഷ്യൻമാരും പ്ലംബർമാരും വേലക്കാരും എല്ലാം ആഴ്ചകൾ മുതൽ വർഷങ്ങൾ വരെ സ്വമേധയാ ജോലിചെയ്യുന്ന സഭാംഗങ്ങളാണ്. അവർ ശമ്പളം പററുന്നില്ല, എന്നാൽ ചില്ലറച്ചെലവുകൾക്കുവേണ്ടി ഒരു പ്രതിമാസ സ്റൈറപ്പെൻഡ് സ്വീകരിക്കുന്നു.”
8 ഈ എഡ്യൂക്കേഷനൽ സെൻററിന് ക്രമേണ ഒരു അടുക്കളയും ക്ലാസ്സ്മുറികളും ഓഫീസുകളും ഗരേജുകളും 1,200 പേർക്ക് താമസിക്കാവുന്ന ആറു കെട്ടിടങ്ങളും ഓരോന്നിലും 1600 പേർക്കു ഇരിക്കാവുന്ന ഒരു ഭക്ഷണമുറിയും ഒരു ഓഡിറേറാറിയവും സഹിതം 17 കെട്ടിടങ്ങൾ ഉണ്ടായിരിക്കും. ഇതുവരെ കോംപ്ലക്സിന്റെ രണ്ടു കെട്ടിടങ്ങൾ പൂർത്തിയായി, നാലെണ്ണം നിർമ്മാണത്തിലിരിക്കുന്നു, 1992-ൽ അഞ്ചെണ്ണംകൂടി തുടങ്ങും. അവസാനത്തെ ആറു കെട്ടിടങ്ങളുടെ പണി പിന്നീട് തുടങ്ങും. സംസ്ഥാന, പ്രാദേശിക അധികാരികളിൽ നിന്ന് ഈ വേനൽക്കാലത്ത് മലിനജലം കൈകാര്യം ചെയ്യുന്ന പ്ലാൻറിന്റെയും ശുദ്ധജലം കൈകാര്യം ചെയ്യുന്ന പ്ലാൻറിന്റെയും അംഗീകാരം ലഭിച്ചപ്പോൾ ഒരു നാഴികക്കല്ലിൽ എത്തിച്ചേർന്നു.
9 പദ്ധതിയുടെ സ്വമേധയാ സേവകർക്ക് നല്ല ആത്മീയ പ്രയോജനങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു. യഥാർത്ഥത്തിൽ, സ്വമേധയാ പ്രവർത്തകരാകാൻ യോഗ്യതപ്രാപിക്കുന്നവരെല്ലാം ആത്മീയ വ്യക്തികളായിരിക്കണം. (1 കൊരി. 2:14, 15) ജോലിദിവസത്തിന്റെ ഓരോ പ്രഭാതത്തിലും ബൈബിളിന്റെ ദിനവാക്യചർച്ച ആസ്വദിക്കുന്നു. ആഴ്ചയിൽ മൂന്നു ദിവസം സ്വമേധയാ വേലക്കാരിൽനിന്നുതന്നെ മുൻകൂട്ടി നിയമിക്കപ്പെട്ട അഭിപ്രായം പറയുന്നവർ ചർച്ചയിൽ പങ്കു കൊളളുന്നു, മററു പ്രഭാതങ്ങളിൽ പ്രക്ഷേപണത്തിന്റെ ഒരു ബന്ധിപ്പിക്കലിനാൽ പാറേറഴ്സണിലെ സ്വമേധയാസേവകരെ ബ്രൂക്ക്ളിൻ ഹെഡ്ക്വാർട്ടേഴ്സിൽനിന്നു വരുന്ന ചർച്ച ശ്രദ്ധിക്കുന്നതിന് അനുവദിക്കുന്നു. കൂടാതെ, തിങ്കളാഴ്ച വൈകുന്നേരങ്ങളിൽ പദ്ധതിയുടെ സ്വമേധയാ സേവകർക്ക് എല്ലാവർക്കും പ്രയോജനം ലഭിക്കുന്നതിനുവേണ്ടി ഒരു വീക്ഷാഗോപുര അദ്ധ്യയനം നടത്തപ്പെടുന്നു. എന്നാൽ ന്യൂയോർക്കിൽ പുരോഗതിപ്രാപിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ നിർമ്മാണ പദ്ധതി പാറേറഴ്സൺ മാത്രമല്ല.
10 ബ്രൂക്ക്ളിനിനെ സംബന്ധിച്ചെന്ത്?: ആയിരത്തിത്തൊളളായിരത്തി തൊണ്ണൂറ് ഓഗസ്ററ് 30-ാം തീയതി സൊസൈററിക്ക് ഒരു 30 നില പാർപ്പിട സൗകര്യം പണിയുന്നതിനുളള നിർമ്മാണാനുമതി ലഭിച്ചതായുളള അറിയിപ്പ് കേട്ട് ഒരു സന്തുഷ്ട ബഥേൽ കുടുംബം കൈയടിച്ചു. അതിനടുത്ത മാസം ആ സ്ഥാനത്ത് സ്ഥിതിചെയ്തിരുന്ന പഴയ ഒൻപതു നില ഫാക്ടറി പൊളിക്കാൻ തുടങ്ങി. പിന്നീട് 1991 ജനുവരിയിൽ കെട്ടിടത്തിന്റെ 100-അടിവീതിയും 200- അടി നീളവും ഉളള അടിസ്ഥാനം കുഴിക്കാൻ തുടങ്ങി. പെട്ടെന്ന് അരികിലെ സഞ്ചാര പഥത്തിന്റെ ലവലിൽ നിന്ന് 30 അടി താഴെവരെയുളള കുഴിക്കൽ പൂർത്തിയായി. കെട്ടിടത്തിന്റെ അരികിൽ താഴെ ഒരു തുരങ്കവും എതിർ വശത്ത് വാച്ച്ടവർ സൊസൈററിയുടെ നിലവിലുളള ഒരു ഫാക്ടറിയും സ്ഥിതിചെയ്തിരുന്നതുകൊണ്ട് എൻജിനീയറിംഗ് മുൻകരുതലുകൾ ആവശ്യമായിരുന്നു.
11 ആറുമാസത്തിനുളളിൽ അസ്തിവാരത്തിന്റെ പണി പൂർത്തിയായി. നിലനിരപ്പിനു താഴെ സ്ഥിതിചെയ്തിരുന്ന രണ്ടു നിലകൾ ഒരു അടുക്കളയും ഭക്ഷ്യവസ്തുക്കളുടെ സൂക്ഷിപ്പും മററു പിന്താങ്ങൽ സേവനങ്ങളും ആയിരത്തിൽ പരം ആളുകൾക്കുളള ഒരു ഭക്ഷണമുറിയും ഒരുക്കും. കെട്ടിടത്തിന്റെ ചട്ടക്കൂട്ടിനുളള ബൃഹത്തായ ഇരുമ്പു തൂണുകൾക്കും തുലാങ്ങൾക്കും 70,00,000 പൗണ്ടിൽ അധികം ഭാരം വരും. ജൂലൈയിൽ ഈ ചട്ടക്കൂട്ടിന്റെ പണി തുടങ്ങി. സെപ്ററംബറോടെ ഇഷ്ടിക കെട്ടാൻ തുടങ്ങി, താമസിയാതെ കെട്ടിടത്തിന്റെ നിറവും രൂപവും ബ്രൂക്ക്ളിൻ ചക്രവാളത്തിന്റെ ഒരു സവിശേഷതയായിരിക്കും!
12 സൊസൈററിയാൽ ഏർപ്പെടുത്തപ്പെട്ടിരിക്കുന്ന വാണിജ്യാടിസ്ഥാനത്തിലുളള നിർമ്മാണ കമ്പനിയുടെ വേല അടുത്ത വേനലോടെ പൂർത്തിയാകും. അതിന്റെ അർത്ഥം 378 അടി ഉയരമുളള കെട്ടിടത്തിന്റെ ബാഹ്യാകാരം സൊസൈററിക്കു കൈമാറുമെന്നും സാക്ഷികളായ സ്വമേധയാ സേവകർ കെട്ടിടം പൂർത്തിയാക്കുമെന്നുമാണ്. സന്ദർശകമുറിയും ഭക്ഷണ മുറിയും അടുക്കളയും ഉൾപ്പെടെ ആദ്യത്തെ 12 നിലകൾ 1993 ഒടുവിലേക്ക് ഉപയോഗത്തിന് തയ്യാറാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ബ്രൂക്ക്ളിനിൽ ലഭ്യമായ എല്ലാ പാർപ്പിടങ്ങളിലും പൂർണ്ണമായും താമസക്കാരായിക്കഴിഞ്ഞിരിക്കുന്നതിനാൽ ഈ പുതിയ ഭവനം നമ്മുടെ തിരുവെഴുത്തുപരമായ നിയോഗം നിറവേററുന്നതിന് അത്യന്താപേക്ഷിതമാണ്.—മത്താ. 24:14.
13 നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?: സഹോദരൻമാരും സഹോദരിമാരും ഇപ്പോൾത്തന്നെ ധാരാളം ചെയ്തു കഴിഞ്ഞു. വർഷങ്ങളിലായി ഐക്യനാടുകളിലെ എല്ലായിടത്തുനിന്നുമായി 14,000-ൽ പരം സ്വമേധയാ സേവകർ ന്യൂയോർക്കിലേക്കു വരികയും വിവിധ കെട്ടിടനിർമ്മാണ പദ്ധതികളെ സഹായിക്കുകയും ചെയ്തിരിക്കുന്നു. അവരുടെ സ്നേഹപൂർവകമായ അദ്ധ്വാനം വളരെയധികം വിലമതിക്കപ്പെടുകയുണ്ടായി, സൊസൈററി അവരോടും അവരുടെ യത്നങ്ങളെ പിന്താങ്ങിയ അവരുടെ ഭാര്യമാരോടും കുടുംബാംഗങ്ങളോടും നന്ദി പറയുന്നതിന് ആഗ്രഹിക്കുകയും ചെയ്യുന്നു. ചോദ്യമിതാണ്, ഈ വിധത്തിലുളള പദ്ധതികൾക്കുവേണ്ടി പ്രവർത്തിക്കാൻ നിങ്ങളേത്തന്നെ ലഭ്യമാക്കാൻ നിങ്ങൾക്കു കഴിയുമോ?—എബ്രാ. 13:16.
14 പ്രസ്പഷ്ടമായും എല്ലാവർക്കും കഴിയുകയില്ല. എന്നാൽ നിങ്ങൾക്ക് ഇനിയും അധികം ചെയ്യാൻ കഴിയും. ദൃഷ്ടാന്തത്തിന്, അനേകം മൂപ്പൻമാർക്കും ശുശ്രൂഷാദാസൻമാർക്കും സഭാപരമായ ആവശ്യങ്ങൾക്കുവേണ്ടി കരുതുന്നതിന് സഹായിക്കാൻ കഴിയും, അതേസമയം സ്വമേധയാസേവകർക്ക് താൽക്കാലികാടിസ്ഥാനത്തിൽ കെട്ടിടനിർമ്മാണ പദ്ധതിക്ക് സേവിക്കുന്നതിന് കഴിയും. (നെഹെ. 4:19-22.) സഹായിക്കുന്നതിനുളള മറെറാരു സുപ്രധാന വിധം ചെലവുകളെ പിന്താങ്ങുന്നതിനുളള സ്വമേധയാ സംഭാവനകൾ നൽകി സഹായിക്കുന്നതാണ്. ദി ന്യൂയോർക്ക് ടൈംസ്, പുതിയ [പാറേറഴ്സൺ] കോംപ്ലക്സ് പൂർത്തിയാകുമ്പോൾ ഏകദേശം 13കോടി ഡോളർ ചെലവാകും എന്നാണ് കണക്കാക്കിയത്.” സ്വമേധയാ സഹായത്താൽ ഈ പദ്ധതിയുടെ അന്തിമമായ ചെലവ് സാധ്യതയനുസരിച്ച് അതിന്റെ പകുതിയിലും കുറവായിരിക്കും, എന്നാൽ അത് അപ്പോഴും വളരെ സാരവത്തായതാണ്. ഇപ്പോൾ ഓരോ മാസവും ദശലക്ഷക്കണക്കിന് ഡോളറുകൾ ചെലവഴിക്കപ്പെടുന്നു.
15 മോശയുടെ നാളിലെ സമാഗമന കൂടാരവും ശലോമോന്റെ മാർഗ്ഗനിർദ്ദേശത്തിൻകീഴിൽ പണിയപ്പെട്ട ആലയവും പണിയുന്നതിന് പരിഗണനാർഹമായ ഭൗതിക സമ്പത്തിന്റെയും ആവശ്യമുണ്ടായിരുന്നു. എന്നിരുന്നാലും, ആവശ്യമായിരുന്നതെല്ലാം കൊടുക്കുന്നതിന് യഹോവ ജനത്തിന്റെ ഹൃദയങ്ങളെ പ്രേരിപ്പിച്ചു. (പുറ. 35:4-6, 21, 22; 36:3-6; 1 ദിന. 29:3-9) നമ്മുടെ നാളിൽ വ്യക്തികളും സഭകളും സർക്കിട്ടുകളും ഈ നിർമ്മാണ പദ്ധതികൾക്കുവേണ്ടി സംഭാവന ചെയ്തുകൊണ്ടിരിക്കുന്നു, അതിന് നിസ്സംശയമായും ലോകവ്യാപകമായ രാജ്യപ്രഘോഷണത്തിന്റെ വികസനത്തിൽ ഒരു സുപ്രധാന പങ്കുണ്ട്. നിങ്ങൾക്ക് ഈ അത്ഭുതകരമായ വികസനവേലക്ക് പിന്തുണ കൊടുക്കുന്നതിൽ പങ്കുവഹിക്കാൻ കഴിയുമോ?
16 നിങ്ങൾക്കു കഴിയുമെങ്കിൽ, ദയവായി അത്തരം സംഭാവനകൾ വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ട് സൊസൈററി ഓഫ് ഇൻഡ്യ, പോസ്ററ് ബാഗ് 10, ലോണാവ്ലാ, മഹാരാഷ്ട്ര, 410 401-ലേക്ക് അയക്കുക.
17 നിങ്ങൾക്ക് നിർമ്മാണസ്ഥാനങ്ങളിൽ സ്വമേധയാ വേലചെയ്യുന്നതിനൊ പണപരാമയി സംഭാവന ചെയ്യാനൊ കഴിഞ്ഞാലും ഇല്ലെങ്കിലും നമുക്കെല്ലാം ലോകവ്യാപകമായി ദൈവരാജ്യതാൽപ്പര്യങ്ങൾ വികസിപ്പിക്കപ്പെടുക എന്ന ലക്ഷ്യത്തിലുളള ഈ നിർമ്മാണ പദ്ധതികളുടെ വിജയത്തിനുവേണ്ടി പ്രാർത്ഥിക്കാൻ കഴിയും. നാം എല്ലാം നമ്മുടെ സ്വർഗ്ഗീയ പിതാവിന്റെ വേല പൂർത്തീകരിക്കാൻ കഠിനപ്രയത്നം ചെയ്യുമ്പോൾ അവൻ നമ്മെയെല്ലാം അഭിവൃദ്ധിപ്പെടുത്തട്ടേ.