ക്രിസ്ത്യാനികളായി ജീവിക്കാം
നിങ്ങളുടെ സമയവും ശക്തിയും നിങ്ങൾക്കു സംഭാവന ചെയ്യാൻ കഴിയുമോ?
യശയ്യ മുൻകൂട്ടിപ്പറഞ്ഞതുപോലെ, യഹോവയുടെ സംഘടനയുടെ ഭൂമിയിലെ ഭാഗം അതിശയകരമായ വിധത്തിൽ വളർന്നുകൊണ്ടിരിക്കുകയാണ്. (യശ 54:2) അതുകൊണ്ട് പുതിയ രാജ്യഹാളുകളും സമ്മേളനഹാളുകളും ബ്രാഞ്ച് കെട്ടിടങ്ങളും ആവശ്യമായിവരുന്നു. പണി തീർന്നശേഷം കെട്ടിടങ്ങൾ നന്നായി പരിപാലിക്കേണ്ടതുണ്ട്. ചിലതു കാലക്രമേണ പുതുക്കിപ്പണിയേണ്ടിയും വരും. നമ്മുടെ സമയവും ശക്തിയും യഹോവയ്ക്കു കൊടുക്കാനുള്ള അവസരങ്ങളാണ് ഇവ. നമുക്ക് എന്തു ചെയ്യാനാകും?
നമ്മുടെ വയൽസേവനഗ്രൂപ്പിനു രാജ്യഹാൾ ശുചീകരിക്കാനുള്ള നിയമനം കിട്ടുമ്പോൾ നമുക്കും അതിൽ പങ്കെടുക്കാം
രാജ്യഹാളിന്റെ പരിപാലനത്തിനുള്ള പരിശീലനം നേടാൻ നമുക്കു സ്വമേധയാ മുന്നോട്ടുവരാം
നമ്മൾ താമസിക്കുന്നതിന് അടുത്ത പ്രദേശങ്ങളിലെ കെട്ടിടങ്ങൾ നിർമിക്കാനും അറ്റകുറ്റപ്പണി ചെയ്യാനും ആഗ്രഹിക്കുന്നെങ്കിൽ, പ്രാദേശിക ഡിസൈൻ/നിർമാണ സ്വമേധാസേവനത്തിനുള്ള അപേക്ഷ (DC-50) നമുക്കു പൂരിപ്പിക്കാം
നമ്മുടെ ബ്രാഞ്ച് പ്രദേശത്തെ ബഥേലിലോ അല്ലെങ്കിൽ ബ്രാഞ്ച് ഉപയോഗിക്കുന്ന മറ്റൊരു കെട്ടിടത്തിലോ സ്വമേധാസേവനം ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ, നമുക്കു സ്വമേധാസേവനത്തിനുള്ള അപേക്ഷ (A-19) പൂരിപ്പിക്കാം
ഒരു പുതിയ നിർമാണപദ്ധതി—ശകലങ്ങൾ എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
2014 മുതൽ വീഡിയോകളുടെ ഉപയോഗത്തിന്റെ കാര്യത്തിൽ എത്ര വലിയ വർധനയാണുണ്ടായിരിക്കുന്നത്?
വീഡിയോകൾ കൂടുതലായി ഉപയോഗിക്കുന്നതുകൊണ്ട് അവ നിർമിക്കുന്നതിന് ഏതു പുതിയ പദ്ധതിയാണു നമ്മൾ ചെയ്തിരിക്കുന്നത്, ഈ നിർമാണപദ്ധതി എപ്പോൾ തുടങ്ങും, എപ്പോൾ അവസാനിക്കും?
സന്നദ്ധസേവകർക്ക് എങ്ങനെ ഈ നിർമാണപദ്ധതിയെ പിന്തുണയ്ക്കാം?
റമാപോയിലെ നിർമാണപദ്ധതിയിൽ ഉൾപ്പെടാൻ നമ്മൾ ആഗ്രഹിക്കുന്നെങ്കിൽ, ഒരു അപേക്ഷാഫോം (DC-50) പൂരിപ്പിച്ച് അടുത്ത പ്രദേശങ്ങളിൽ നടക്കുന്ന പ്രാദേശിക ഡിസൈൻ/നിർമാണ പദ്ധതികളെ പിന്തുണയ്ക്കേണ്ടത് എന്തുകൊണ്ട്?
യഹോവ ഈ നിർമാണപദ്ധതിയെ വഴിനയിക്കുന്നുണ്ട് എന്നതിന് എന്തു തെളിവാണു ലഭിച്ചിരിക്കുന്നത്?
ഈ നിർമാണപദ്ധതിയെ നേരിട്ട് സഹായിക്കാൻ കഴിയില്ലെങ്കിലും നമുക്ക് എങ്ങനെ ഈ പ്രോജക്ടിനെ പിന്തുണയ്ക്കാം?