മേയിലേക്കുള്ള സേവനയോഗങ്ങൾ
മേയ് 6-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. “വേനൽക്കാലത്തേക്കുള്ള നിങ്ങളുടെ ആസൂത്രണങ്ങൾ എന്തെല്ലാം?” പുനരവലോകനം ചെയ്യുക.
15 മിനി: “മുഴു ദേഹിയോടെ പ്രവർത്തിക്കുന്നവരായിരിക്കുക!” ചോദ്യോത്തരങ്ങൾ. സമയം അനുവദിക്കുന്നതനുസരിച്ച്, 1981 ഒക്ടോബർ 15 വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 25-ാം പേജിലെ “ഒരു കുടുംബമെന്നനിലയിൽ ചർച്ച ചെയ്യാനുള്ള ആശയങ്ങൾ” പരിചിന്തിക്കുക.
20 മിനി: “നിങ്ങളുടെ അയൽക്കാരനോടു സത്യം സംസാരിക്കുക.” ചോദ്യോത്തരങ്ങൾ. നിർദേശിച്ചിരിക്കുന്ന അവതരണങ്ങൾ പുനരവലോകനം ചെയ്യുക. ഹ്രസ്വമായ അവതരണങ്ങൾ ഉപയോഗിച്ചു തുടങ്ങിക്കൊണ്ടുള്ള മാസികാ വിതരണത്തിൽ പങ്കെടുക്കാൻ പുതിയവരെ പ്രോത്സാഹിപ്പിക്കുക. വരിസംഖ്യാ സമർപ്പണത്തിന്റെ രണ്ടു പ്രകടനങ്ങൾ നടത്തുക. വരിസംഖ്യ നിരസിക്കുന്നെങ്കിൽ മാസികകളുടെ ഒറ്റപ്രതികൾ ഒന്നോ പലതോ കൊടുക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുക.
ഗീതം 148, സമാപന പ്രാർഥന.
മേയ് 13-നാരംഭിക്കുന്ന വാരം
7 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
18 മിനി: “നമുക്കൊരിക്കലും ഇത്രമാത്രം ആത്മീയ സമൃദ്ധിയുണ്ടായിരുന്നിട്ടില്ല!” ചോദ്യോത്തരങ്ങൾ. ഒരു കൗമാരപ്രായക്കാരൻ ഉൾപ്പെടെ രണ്ടോ മൂന്നോ പ്രസാധകർ അവരുടെ അനുഗ്രഹങ്ങളിൽ ചിലതു പരാമർശിക്കട്ടെ. വിലമതിപ്പിൻ വർധനവ് വിശുദ്ധ സേവനത്തിലെ തീക്ഷ്ണതയോടുകൂടിയ പ്രവർത്തനത്തിനു പ്രേരിപ്പിക്കുന്നതെങ്ങനെയെന്നു പ്രകടിപ്പിച്ചുകൊണ്ട് ഉപസംഹരിക്കുക.
20 മിനി: “എല്ലാവർക്കും എല്ലാമായിത്തീരൽ.” 1-9 ഖണ്ഡികകളുടെ ചോദ്യോത്തര ചർച്ച. 5-ഉം 6-ഉം ഖണ്ഡികകൾ വായിക്കുക. നാം പറയുന്നതു സംബന്ധിച്ചു ശ്രദ്ധാലുക്കളായിരിക്കേണ്ടതിന്റെ ആവശ്യം, നയമുള്ളവരായിരിക്കുന്നത് അനുരഞ്ജനപ്പെടലിനെ അർഥമാക്കുന്നില്ലെന്ന്, ഊന്നിപ്പറയുക. കൂടാതെ, നാം വയലിൽ അഭിമുഖീകരിക്കുന്ന മതാശയങ്ങളെക്കുറിച്ചുള്ള കുറെ പരിജ്ഞാനം പ്രയോജനപ്രദമാണെങ്കിലും യഹോവയുടെ നാമം മഹത്ത്വപ്പെടുത്തുകയും രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുകയും ചെയ്യുക എന്ന ലക്ഷ്യം നാം മറന്നുപോകരുത്. അത്തരത്തിലുള്ള തിരിച്ചറിവ്, മാനുഷിക തത്ത്വചിന്തകളെക്കുറിച്ചുള്ള പലപ്പോഴും വൃഥാവാകാറുള്ള നീണ്ട വാദങ്ങളിൽ ഏർപ്പെടുന്നതിൽനിന്നും നമ്മെ തടയണം.
ഗീതം 193, സമാപന പ്രാർഥന.
മേയ് 20-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. മാസികാ വിതരണത്തിൽ ഏർപ്പെടാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി: “സത്യം സംസാരിച്ചുകൊണ്ടേയിരിക്കുക.” പ്രത്യേക പ്രചരണ പരിപാടിയുടെ സമയത്ത് വരിസംഖ്യകളോ മാസികകളോ സമർപ്പിച്ചിട്ടുള്ളിടങ്ങളിലെല്ലാം, അധ്യയനങ്ങൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടുകൂടി മടക്കസന്ദർശനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുക. ആദ്യ സന്ദർശനത്തിൽ മാസികകൾ മാത്രമേ സ്വീകരിച്ചിട്ടുള്ളുവെങ്കിൽ മടക്കസന്ദർശനത്തിൽ വരിസംഖ്യ സമർപ്പിക്കുകയോ മാസികാ റൂട്ട് ആരംഭിക്കുകയോ ചെയ്യാവുന്നതാണ്. രണ്ടു ഹ്രസ്വമായ പ്രകടനങ്ങൾ നടത്തുക.
20 മിനി: “എല്ലാവർക്കും എല്ലാമായിത്തീരൽ.” 10-ാം ഖണ്ഡികമുതൽ അവസാനംവരെ സദസ്സുമായി ചർച്ച നടത്തുന്നു. ചർച്ചചെയ്തിട്ടുള്ള നാലു സംഭാഷണ മുടക്കികളിലോരോരുത്തരോടും പ്രതികരിക്കുന്നതിനുള്ള ചില മാർഗങ്ങളെക്കുറിച്ച് ഹ്രസ്വ പ്രകടനങ്ങൾ നടത്തുക. ശുശ്രൂഷയിൽ പങ്കെടുക്കുമ്പോഴെല്ലാം ഈ അനുബന്ധത്തിന്റെ നാലു പേജുകൾ തങ്ങളോടൊപ്പം കൊണ്ടുനടക്കാൻ പ്രസാധകരെ പ്രോത്സാഹിപ്പിക്കുക, ഒരുപക്ഷേ അവർക്ക് അത് ന്യായവാദം പുസ്തകത്തിന്റെ വ്യക്തിപരമായ പ്രതിക്കുള്ളിൽ വയ്ക്കാൻ കഴിയും.
ഗീതം 28, സമാപന പ്രാർഥന.
മേയ് 27-നാരംഭിക്കുന്ന വാരം
5 മിനി: പ്രാദേശിക അറിയിപ്പുകൾ.
15 മിനി: ജൂണിൽ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകം സമർപ്പിക്കുന്നു. പരിജ്ഞാനം പുസ്തകം പ്രസിദ്ധീകരിച്ചതെന്തിനാണെന്നു സേവന മേൽവിചാരകൻ ആദ്യം ചർച്ചചെയ്യുന്നു. അതിനുശേഷം അദ്ദേഹം അതിന്റെ ചില പ്രദീപ്താശയങ്ങൾ രണ്ടോ മൂന്നോ സമർഥരായ പ്രസാധകരുമായി പുനരവലോകനം ചെയ്യുന്നു. നമ്മുടെ ഭാവി, മാനുഷിക കഷ്ടപ്പാട്, ദൈവരാജ്യം, ദൈവിക നടത്ത, കുടുംബജീവിതം, പ്രാർഥനയുടെ പ്രയോജനങ്ങൾ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പുസ്തകം ഉത്തരം നൽകുന്നു. പ്രാരംഭ ചടങ്ങിലോ മടക്ക സന്ദർശനത്തിലോ ഒരു അധ്യയനം ആരംഭിക്കുന്നതിന് ഉപയോഗിക്കാൻ കഴിയുന്ന സമീപനം സംഘത്തിലെ രണ്ടു വ്യത്യസ്ത ആളുകൾ പ്രകടിപ്പിക്കുന്നു. അതിനുശേഷം സേവന മേൽവിചാരകൻ പിൻവരുന്ന ആശയങ്ങൾ ചർച്ചചെയ്യുന്നു. ചുരുങ്ങിയ കാലയളവിൽ ഫലപ്രദമായ ഏറെ ബൈബിളധ്യയനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യമുണ്ട്. ആ ഉദ്ദേശ്യത്തിനുവേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ പുസ്തകം. അത് സത്യം ക്രിയാത്മകവും സംക്ഷിപ്തവുമായ രൂപത്തിൽ അവതരിപ്പിക്കുന്നു. ഓരോ ഖണ്ഡികയുടെ ചോദ്യങ്ങളും അതുപോലെതന്നെ ഓരോ അധ്യായത്തിന്റെയും ഒടുവിലുള്ള ചോദ്യങ്ങളും മുഖ്യാശയങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ നമ്മെ സഹായിക്കുന്നു. സ്നാപനമേൽക്കാൻ ആഗ്രഹിക്കുന്ന പുതിയ സമർപ്പിതരോടു ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ പുസ്തകം ഉൾക്കൊള്ളുന്നു. ജൂണിൽ അധ്യയനങ്ങൾ തുടങ്ങുന്നതിനുള്ള ലക്ഷ്യത്തോടെ പ്രവർത്തിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
10 മിനി: ചോദ്യപ്പെട്ടി. സദസ്സുമായി വായിച്ചു ചർച്ചചെയ്യുക.
15 മിനി: “നിങ്ങൾ അങ്ങേയറ്റം തിരക്കിലോ?” ചോദ്യോത്തരങ്ങൾ. സമയം അനുവദിക്കുന്നതനുസരിച്ച്, 1990 ജൂൺ 8 ഉണരുക!യുടെ 14-16 പേജുകളിൽനിന്നുള്ള അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക. തിരക്കേറിയ ഒരു ദിവ്യാധിപത്യ പട്ടിക വിജയകരമായി പിൻപറ്റുന്നതിനു തങ്ങൾ എന്താണു ചെയ്തിരിക്കുന്നതെന്ന് ഒന്നോ രണ്ടോ പ്രസാധകർ ചുരുക്കമായി പറയട്ടെ.
ഗീതം 155, സമാപന പ്രാർഥന.