ജൂലൈയിലേക്കുള്ള സേവനയോഗങ്ങൾ
ജൂലൈ 1-നാരംഭിക്കുന്ന വാരം
12 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. രാജ്യത്തെയും പ്രാദേശിക സഭയുടെയും ഏപ്രിലിലെ വയൽസേവന റിപ്പോർട്ടിനെക്കുറിച്ച് അഭിപ്രായം പറയുക.
15 മിനി: “നാൾതോറും നമ്മുടെ പ്രതിജ്ഞ നിറവേറ്റൽ.” ചോദ്യോത്തരങ്ങൾ. ഒരു പ്രതിജ്ഞ ഗൗരവാവഹമായ ഒരു കടപ്പാടായിരിക്കുന്നതെന്തുകൊണ്ടെന്നു വ്യക്തമാക്കിക്കൊണ്ട് ഉൾക്കാഴ്ച (ഇംഗ്ലീഷ്) വാല്യം 2-ന്റെ 1162-ാം പേജിലെ 6-7 ഖണ്ഡികകളിൽ നിന്നുള്ള അഭിപ്രായങ്ങളും ഉൾപ്പെടുത്തുക.
18 മിനി: “മറ്റുള്ളവർക്കുവേണ്ടി യഥാർഥമായി കരുതിക്കൊണ്ടു യഹോവയെ അനുകരിക്കുക.” (1-3 ഖണ്ഡികകൾ) ലേഖനത്തിന്റെ പ്രതിപാദ്യവിഷയം വികസിപ്പിക്കാൻ ഒന്നാമത്തെ ഖണ്ഡിക ഉപയോഗിക്കുക. ഇപ്പോൾ സഭാ സ്റ്റോക്കിലുള്ള ഏതു ലഘുപത്രികകൾ നിങ്ങളുടെ പ്രദേശത്തു താത്പര്യമുണർത്തിയേക്കാമെന്നു നിശ്ചയിക്കുക. ഇവ ഏതു ഭാഷകളിൽ ലഭ്യമാണെന്ന് അറിയിക്കുകയും പല ഭാഷകളിലുള്ള വ്യത്യസ്ത ലഘുപത്രികകൾ ഉണ്ടായിരിക്കുന്നതിന് എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. തുടർന്ന് 2-3 ഖണ്ഡികകൾ മാത്രം പുനരവലോകനം ചെയ്യുകയും ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്ന ലഘുപത്രികകൊണ്ടു പ്രാരംഭ സന്ദർശനവും മടക്കസന്ദർശനവും നടത്താവുന്നതെങ്ങനെയെന്നു പ്രകടിപ്പിക്കുകയും ചെയ്യുക. പ്രാദേശിക സ്ഥലത്തിനു യോജിച്ചവിധം മറ്റൊരു ലഘുപത്രികയ്ക്കായി പ്രസാധകർ തങ്ങളുടെ സ്വന്തം അവതരണം രൂപപ്പെടുത്തിയേക്കാവുന്നതെങ്ങനെയെന്നു കാണിക്കുക.
ഗീതം 112, സമാപന പ്രാർഥന.
ജൂലൈ 8-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
15 മിനി: “മറ്റുള്ളവർക്കുവേണ്ടി യഥാർഥമായി കരുതിക്കൊണ്ടു യഹോവയെ അനുകരിക്കുക.” (4-5 ഖണ്ഡികകൾ) 4-5 ഖണ്ഡികകൾ മാത്രവും നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന ലഘുപത്രികയുടെ ചില വിശേഷാശയങ്ങളും ചർച്ച ചെയ്യുക. തുടർന്ന്, പ്രാരംഭ സന്ദർശനത്തിനും മടക്കസന്ദർശനത്തിനുമുള്ള നിർദിഷ്ട അവതരണങ്ങൾ പ്രകടിപ്പിക്കുക.
20 മിനി: “നിരന്തരപയനിയർ സേവനത്തിൽ കൂടുതൽ സഹോദരങ്ങളെ ആവശ്യമുണ്ട്.” ചോദ്യോത്തരങ്ങൾ. സമയം അനുവദിക്കുന്നതനുസരിച്ച്, 1993 സെപ്റ്റംബർ 15 വീക്ഷാഗോപുരത്തിന്റെ 28-31 പേജുകളിൽ ചർച്ച ചെയ്തിരിക്കുന്നതുപോലെ സാമ്പത്തികാവശ്യങ്ങൾക്കായി കരുതാവുന്ന വിധത്തെക്കുറിച്ചുള്ള നിർദേശങ്ങൾ പുനരവലോകനം ചെയ്യുക.
ഗീതം 16, സമാപന പ്രാർഥന.
ജൂലൈ 15-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ.
20 മിനി: “നിങ്ങൾ സായാഹ്ന സാക്ഷീകരണം പരീക്ഷിച്ചുനോക്കിയിട്ടുണ്ടോ?” സദസ്യ പങ്കുപറ്റലും ചില അഭിമുഖങ്ങളുമുള്ള ഒരു പ്രസംഗം. ദിവസത്തിന്റെ വൈകിയ വേളയിൽ പ്രദേശത്തു പ്രവർത്തിക്കുമ്പോൾ പ്രാദേശികമായി എന്തു നിരീക്ഷിച്ചിരിക്കുന്നുവെന്നു വിവരിക്കുക. സായാഹ്നസാക്ഷീകരണത്തിൽനിന്നുള്ള ക്രിയാത്മക ഫലങ്ങൾ പ്രകടമാക്കുന്ന അനുഭവങ്ങൾ ഉൾപ്പെടുത്തുക. സേവനത്തിനായുള്ള യോഗങ്ങളുടെ പ്രാദേശിക പ്രതിവാര പട്ടിക വിവരിക്കുക.
15 മിനി: “മറ്റുള്ളവർക്കുവേണ്ടി യഥാർഥമായി കരുതിക്കൊണ്ടു യഹോവയെ അനുകരിക്കുക.” (6-8 ഖണ്ഡികകൾ) ലഘുപത്രികകൾ സമർപ്പിച്ചവരുമായി സത്വരം മടക്കസന്ദർശനങ്ങൾ നടത്താൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നതിനു ലേഖനത്തിന്റെ അവസാനത്തെ ഖണ്ഡിക ഉപയോഗിക്കുക. 6-7 ഖണ്ഡികകൾ ഉപയോഗിച്ചുകൊണ്ട്, പ്രാരംഭ സന്ദർശനത്തിൽ എങ്ങനെ ജീവിതത്തിന്റെ ഉദ്ദേശ്യം ലഘുപത്രിക സമർപ്പിക്കാമെന്നും മടക്കസന്ദർശനത്തിൽ പരിജ്ഞാനം പുസ്തകത്തിന്റെ ഒന്നാമത്തെ അധ്യായത്തിൽനിന്ന് എപ്രകാരം ഒരു അധ്യയനം ആരംഭിക്കാമെന്നും പ്രകടിപ്പിക്കുക. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിർദേശിച്ചിരിക്കുന്ന അവതരണങ്ങളുടെ മാതൃക പിൻപറ്റിക്കൊണ്ട് മറ്റു ലഘുപത്രികകൾക്കായി പ്രസാധകർക്കു തങ്ങളുടെ സ്വന്തം അവതരണങ്ങൾ രൂപപ്പെടുത്താമെന്ന് ഓർമിപ്പിക്കുക.
ഗീതം 64, സമാപന പ്രാർഥന.
ജൂലൈ 22-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. വീട്ടുവാതിൽക്കലെ അവതരണത്തിൽ ഉപയോഗിക്കാവുന്ന രസകരമായ വിശേഷാശയങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് മാസികകളുടെ ഏറ്റവും പുതിയ ലക്കങ്ങൾ ഹ്രസ്വമായി പുനരവലോകനം ചെയ്യുക.
15 മിനി: മുഴുസമയസേവനമെന്ന ലാക്കിനെ അനുധാവനം ചെയ്യുക. 1988 ഡിസംബർ 15 വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 25-7 പേജുകളെ അധികരിച്ച് ഒരു മൂപ്പനും ഒന്നോ രണ്ടോ കൗമാരപ്രായക്കാരും തമ്മിലുള്ള ചർച്ച. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷം തങ്ങൾ എന്തു ലാക്കുകൾ പിൻപറ്റുമെന്നു തീരുമാനിക്കാൻ യുവാക്കൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ലൗകിക തൊഴിലുകൾ വാഗ്ദാനം ചെയ്യുന്ന ഭൗതിക നേട്ടങ്ങളിൽ അവർ താത്പര്യം കാണിക്കുന്നു. നിരന്തരപയനിയർ സേവനത്തിനായി എത്തിപ്പിടിക്കുന്നത് എന്തുകൊണ്ടു വളരെ നല്ലതായിരിക്കുമെന്നുള്ളതിനു മൂപ്പൻ നല്ല കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നു. കൗമാരപ്രായക്കാർ സമ്മതിക്കുന്നു, പക്ഷേ തങ്ങൾക്കു നിരന്തരപയനിയർമാരായിരിക്കുന്നതിനും തങ്ങൾക്കായിത്തന്നെ ഭൗതികമായി കരുതുന്നതിനും കഴിയുമോ എന്നു സംശയിക്കുന്നു. അനേകർക്കു സന്തോഷം കൈവരുത്തുന്ന നിരന്തരപയനിയർ സേവനം ന്യായയുക്തമായ, പ്രാപ്യമായ ലാക്കാണെന്നു കാണിച്ചുകൊണ്ടു മൂപ്പൻ വീക്ഷാഗോപുര ലേഖനത്തിൽനിന്നുള്ള അനുഭവങ്ങൾ പങ്കുവെക്കുന്നു. കൗമാരപ്രായക്കാർ മൂപ്പന്റെ അഭിപ്രായങ്ങളോടു വിലമതിപ്പും രാജ്യസേവനത്തിൽ ഒരു പൂർണ പങ്കുണ്ടായിരിക്കുകയെന്ന ലാക്ക് പിന്തുടരുന്നതിനു ഗൗരവാവഹമായ ചിന്ത കൊടുക്കാനുള്ള അവരുടെ ദൃഢനിശ്ചയവും പ്രകടിപ്പിക്കുന്നതോടെ ചർച്ച അവസാനിക്കുന്നു.
20 മിനി: “പരിജ്ഞാനം പുസ്തകംകൊണ്ടു ശിഷ്യരെ ഉളവാക്കാവുന്ന വിധം.” 1996 ജൂണിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിന്റെ 12-16 വരെയുള്ള ഖണ്ഡികകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പ്രസംഗം. പുരോഗതിയുള്ള ഒരു ബൈബിളധ്യയനത്തിന്റെ രണ്ടു പ്രകടനങ്ങൾ ഉൾപ്പെടുത്തുക. അച്ചടിച്ച ചോദ്യങ്ങൾക്ക് അധികവും നേരിട്ട് ഉത്തരംനൽകുന്ന മുഖ്യ പദങ്ങളും പദപ്രയോഗങ്ങളും എടുത്തുകാണിക്കുകയോ അടിവരയിടുകയോ ചെയ്തുകൊണ്ടു പാഠം തയ്യാറാകാൻ വിദ്യാർഥിയെ പരിശീലിപ്പിക്കാവുന്നതെങ്ങനെയെന്ന് ഒന്നാമത്തേതു കാണിക്കുന്നു. പരസ്യയോഗത്തിനും വീക്ഷാഗോപുര അധ്യയനത്തിനും ഹാജരാകാൻ ബൈബിൾ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കാൻ നിങ്ങൾക്ക് എന്തു പറയാമെന്നു രണ്ടാമത്തേതു പ്രകടമാക്കുന്നു.
ഗീതം 116, സമാപന പ്രാർഥന.
ജൂലൈ 29-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. “കൈവശമുള്ള സാഹിത്യം” എന്നതു പുനരവലോകനം ചെയ്യുക.
20 മിനി: ഒരു ബൈബിളധ്യയനം കിട്ടാൻ ഒരുവനെ എന്തു സഹായിക്കും? അധ്യയനങ്ങൾ തുടങ്ങുന്നതിൽ കൂടുതൽ വിജയപ്രദരായിരിക്കാനുള്ള മാർഗങ്ങൾ പുനരവലോകനം ചെയ്തുകൊണ്ട് ഒരു മൂപ്പൻ ബൈബിളധ്യയനവേലയിൽ വിജയം കണ്ടെത്തിയ രണ്ടോ മൂന്നോ വ്യക്തികൾ തമ്മിലുള്ള ചർച്ചയ്ക്കു നേതൃത്വംവഹിക്കുന്നു: (1) യഹോവയുടെ സഹായത്തിനായി പ്രാർഥിക്കുക. (2) താത്പര്യക്കാരെ കണ്ടെത്താൻ ശുശ്രൂഷയുടെ വിവിധ വശങ്ങളിൽ ക്രമമായി പങ്കുപറ്റുക. (3) എല്ലാ താത്പര്യക്കാരെക്കുറിച്ചുമുള്ള രേഖ സൂക്ഷിക്കുകയും സത്വരം മടക്കസന്ദർശനങ്ങൾ നടത്തുകയും ചെയ്യുക. (4) താത്പര്യം കാണിക്കുന്നിടത്ത് എല്ലായ്പോഴും ഒരു ബൈബിളധ്യയനം വാഗ്ദാനംചെയ്യുക. (1996 ഫെബ്രുവരി 15 വീക്ഷാഗോപുരത്തിന്റെ 20-ാം പേജിലെ “ബൈബിളധ്യയനങ്ങൾ തുടങ്ങുക” എന്ന ഉപതലക്കെട്ടു കാണുക.) (5) 1984 ആഗസ്റ്റ് 1 വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്) 13-17 പേജുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന നാലു നിർദേശങ്ങൾ ഉപയോഗിച്ചുകൊണ്ട്, പഠിപ്പിക്കാനുള്ള നിങ്ങളുടെ കഴിവിൽ ദൃഢവിശ്വാസം കെട്ടുപണിചെയ്യുക.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ. അല്ലെങ്കിൽ 1996 ജനുവരി 1 വീക്ഷാഗോപുരത്തിന്റെ 21-3 പേജുകളിൽ നിന്നുള്ള “ആശ്വാസവും പ്രോത്സാഹനവും—അനേക വശങ്ങളുള്ള രത്നങ്ങൾ” എന്ന ലേഖനത്തെ ആസ്പദമാക്കി മൂപ്പൻ നടത്തുന്ന പ്രസംഗം.
ഗീതം 165, സമാപന പ്രാർഥന.