മേയിലേക്കുള്ള സേവനയോഗങ്ങൾ
മേയ് 5-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകളും നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകളും.
12 മിനി: “യേശുവിനെ തുടർച്ചയായി അനുഗമിക്കുക.” ചോദ്യോത്തരങ്ങൾ. 1993 ജൂൺ 1 വീക്ഷാഗോപുരത്തിന്റെ 12-ാം പേജിൽനിന്നുള്ള അനുഭവങ്ങൾ ഉൾപ്പെടുത്തുക.
23 മിനി: “കണ്ടെത്തിയ എല്ലാ താത്പര്യക്കാരോടും യഥാർഥ താത്പര്യം കാണിക്കുക.” സദസ്യ ചർച്ച. എല്ലാ താത്പര്യക്കാരെയും പിന്തുടരേണ്ടതിന്റെ ആവശ്യത്തിന് ഊന്നൽ നൽകുക. പൊതുസ്ഥലങ്ങളിൽവെച്ചു കണ്ടുമുട്ടിയവരോടു കൂടുതലായി സാക്ഷീകരിക്കുന്നതിനുവേണ്ടി വീട്ടിലെ മേൽവിലാസം ചോദിക്കുന്നതിനുള്ള ചില നയപൂർവകമായ മാർഗങ്ങൾ നിർദേശിക്കുക. 6-9 ഖണ്ഡികകളിൽ നിർദേശിച്ചിരിക്കുന്ന അവതരണങ്ങളിൽ രണ്ടെണ്ണം പ്രാപ്തരായ പ്രസാധകർ പ്രകടിപ്പിക്കട്ടെ. 1997 മാർച്ചിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 3-ാം പേജിലുള്ള അനുബന്ധത്തിലെ “മടക്കസന്ദർശനങ്ങൾ നടത്തുന്നതിൽ വിജയപ്രദരായിരിക്കാവുന്ന വിധം” എന്ന ചതുരം പുനരവലോകനം ചെയ്യുക. മടക്കസന്ദർശനങ്ങൾ നടത്തുന്നതിനായി ഓരോ ആഴ്ചയും കുറെ സമയം പട്ടികപ്പെടുത്താൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 151, സമാപന പ്രാർഥന.
മേയ് 12-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
12 മിനി: ചോദ്യപ്പെട്ടി. ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം.
23 മിനി: “ലഘുലേഖകൾ ഉപയോഗിക്കുക, അങ്ങനെ നിങ്ങളുടെ വെളിച്ചം പ്രകാശിക്കട്ടെ.” ചോദ്യോത്തരങ്ങൾ. 6-ഉം 7-ഉം ഖണ്ഡികകളിലെ സംഭാഷണങ്ങൾ പ്രകടിപ്പിച്ചുകാണിക്കുക. പല ഭാഷകളിലുള്ള ലഘുലേഖകൾ എല്ലാ സമയത്തും കൊണ്ടുനടക്കാൻ പ്രസാധകരെ പ്രോത്സാഹിപ്പിക്കുക. സഭയിൽ ലഭ്യമായിരിക്കുന്ന ലഘുലേഖകൾ ഏതെല്ലാമാണെന്നു അറിയിക്കുക.
ഗീതം 162, സമാപന പ്രാർഥന.
മേയ് 19-നാരംഭിക്കുന്ന വാരം
7 മിനി: പ്രാദേശിക അറിയിപ്പുകൾ.
20 മിനി: “പുരോഗമനപരമായ ഭവനബൈബിളധ്യയനങ്ങൾ നടത്തൽ.” അധ്യയനങ്ങൾ നടത്തുന്നതിൽ ഫലപ്രദരായ ഒന്നോ രണ്ടോ പ്രസാധകരുമായി പ്രാപ്തനായ സഹോദരൻ ലേഖനം ചർച്ചചെയ്യുന്നു. ദൃഷ്ടാന്തങ്ങളായി പരിജ്ഞാനം പുസ്തകത്തിന്റെ ഭാഗങ്ങൾ ഉപയോഗിച്ചുകൊണ്ട്, ഒരു സ്ഥിരമായ ഗതിയിൽ അധ്യയനം മുന്നോട്ടുകൊണ്ടുപോകാനും അങ്ങനെ വിദ്യാർഥി വാസ്തവത്തിൽ എന്താണു പഠിക്കുന്നതെന്നു തിരിച്ചറിയാനും തങ്ങളെ സഹായിക്കുന്ന പഠിപ്പിക്കൽ വിദ്യകൾ അവർ വിവരിക്കുന്നു.—1996 ജൂണിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിന്റെ 5, 8, 12, 21 എന്നീ ഖണ്ഡികകൾ കാണുക.
18 മിനി: “വരിസംഖ്യകൾ കൈകാര്യം ചെയ്യുന്ന വിധം.” ചോദ്യോത്തരങ്ങൾ. “മെച്ചമായ സേവനത്തിനു നിങ്ങൾക്കു ചെയ്യാവുന്ന കാര്യങ്ങൾ” എന്ന ചതുരത്തിലെ ബാധകമായ ആശയങ്ങൾ പുനരവലോകനം ചെയ്യുക. കൃത്യതയും വെടിപ്പും ഉണ്ടായിരിക്കാനും കാലവിളംബം ഒഴിവാക്കാനും പ്രോത്സാഹിപ്പിക്കുക. വരിസംഖ്യകൾ ലഭിക്കുമ്പോൾ പരിശോധിക്കുന്നതിനായി ഈ അനുബന്ധം എത്തുപാടിൽ സൂക്ഷിക്കാൻ പ്രസാധകരോടു നിർദേശിക്കുക.
ഗീതം 165, സമാപന പ്രാർഥന.
മേയ് 26-നാരംഭിക്കുന്ന വാരം
15 മിനി: പ്രാദേശിക അറിയിപ്പുകൾ. ജൂണിലേക്കുള്ള സാഹിത്യ സമർപ്പണം പുനരവലോകനം ചെയ്യുക. പരിജ്ഞാനം പുസ്തകം ഉപയോഗിച്ചുകൊണ്ട്, 10-11 പേജുകളിലെ 17-19 ഖണ്ഡികകളിലുള്ള ആശയങ്ങൾ ഒരു ഹ്രസ്വമായ അവതരണം തയ്യാറാകുന്നതിന് എങ്ങനെ ഉപയോഗിക്കാമെന്നു വിശദീകരിക്കുക. ബൈബിളധ്യയനങ്ങൾ ആരംഭിക്കുന്നതിനുള്ള ശ്രമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. താത്പര്യക്കാരെ പെട്ടെന്നു പുരോഗതി പ്രാപിക്കാൻ സഹായിക്കേണ്ടതിന്റെ ആവശ്യത്തിന് ഊന്നൽ നൽകുക.—1996 ജനുവരി 15 വീക്ഷാഗോപുരത്തിന്റെ 13-14 പേജുകൾ കാണുക.
12 മിനി: “നാം വീണ്ടും വീണ്ടും മടങ്ങിച്ചെല്ലുന്നത് എന്തുകൊണ്ട്?” ചോദ്യോത്തരങ്ങൾ. പ്രഘോഷകർ പുസ്തകത്തിന്റെ 570-ാം പേജിലെ ചതുരത്തിൽനിന്നുള്ള ആശയങ്ങൾ ഉൾപ്പെടുത്തുക.
18 മിനി: പ്രാദേശിക ആവശ്യങ്ങൾ. സഭയുടെ ഒരു ആത്മീയ ആവശ്യത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് മൂപ്പൻ നടത്തുന്ന പ്രസംഗം, അല്ലെങ്കിൽ രണ്ടു മൂപ്പൻമാർ നടത്തുന്ന ചർച്ച. പുരോഗതിക്കായുള്ള തിരുവെഴുത്തുപരമായ ഉദ്ബോധനവും പ്രായോഗിക നിർദേശങ്ങളും നൽകുക.
ഗീതം 174 സമാപന പ്രാർഥന.