സെപ്റ്റംബറിലേക്കുള്ള സേവനയോഗങ്ങൾ
സെപ്റ്റംബർ 1-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ.
15 മിനി: “കൂടുതൽ പ്രാധാന്യമുള്ള സംഗതികൾക്കു പ്രഥമസ്ഥാനം നൽകുക.” ചോദ്യോത്തരങ്ങൾ. സമയമനുവദിക്കുന്നതനുസരിച്ച്, 1987 ഫെബ്രുവരി 22 ലക്കം ഉണരുക!യുടെ [ഇംഗ്ലീഷ്] 8-9 പേജുകളിലുള്ള “ഉചിതമായ മുൻഗണനകൾ വെക്കൽ” എന്നതിനെ ആസ്പദമാക്കി വിവരങ്ങൾ അവതരിപ്പിക്കുക.
20 മിനി: “മറ്റുള്ളവരുമായി കുടുംബസന്തുഷ്ടിയുടെ രഹസ്യം പങ്കുവെക്കൽ.” 1, 6-8 എന്നീ ഖണ്ഡികകൾ ഉൾക്കൊള്ളിച്ചുള്ള പ്രസംഗം. 2-5 ഖണ്ഡികകൾ പ്രകടിപ്പിച്ചു കാട്ടുക. ബൈബിളധ്യയനം തുടങ്ങുക, ശിഷ്യരാക്കുക എന്നീ ലക്ഷ്യങ്ങൾ മനസ്സിൽപ്പിടിക്കണമെന്ന് ഊന്നിപ്പറയുക.
ഗീതം 107, സമാപന പ്രാർഥന.
സെപ്റ്റംബർ 8-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
20 മിനി: “ശിഷ്യരെ ഉളവാക്കുന്ന ബൈബിളധ്യയനങ്ങൾ.” പ്രസംഗവും ഏതാനും പേരുമൊത്തുള്ള ഒരു ചർച്ചയും. മൂപ്പൻ ലേഖനം പുനരവലോകനം ചെയ്യുന്നു. എന്നിട്ട്, അധ്യയനങ്ങൾ നടത്തുന്ന, അനുഭവപരിചയമുള്ള പ്രസാധകരുമായി “വിദ്യാർഥികളെ സമർപ്പണത്തിനും സ്നാപനത്തിനും പ്രേരിപ്പിക്കുക” (km 6/96 അനുബന്ധലേഖനം ഖ. 20-2) ചർച്ച ചെയ്യുന്നു.
ഗീതം 109, സമാപന പ്രാർഥന.
സെപ്റ്റംബർ 15-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ.
15 മിനി: സംഭാഷണം തുടങ്ങാവുന്ന വിധം. ശുശ്രൂഷയിലെ നമ്മുടെ വിജയത്തിലധികവും മറ്റുള്ളവരെ അർഥവത്തായ സംഭാഷണത്തിൽ ഉൾപ്പെടുത്താനുള്ള നമ്മുടെ കഴിവിനെ ആശ്രയിച്ചിരിക്കും. മറ്റുള്ളവർ സശ്രദ്ധം കേൾക്കുന്ന എന്തെങ്കിലും നമുക്കു പറയാൻ സാധിക്കുമ്പോൾ സാക്ഷീകരണവേലയിൽ നാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഒരു കടമ്പ കടന്നിരിക്കും. സ്കൂൾ ഗൈഡ്ബുക്കിലെ 16-ാം അധ്യായത്തിന്റെ 11-14 ഖണ്ഡികകളിലുള്ള മുഖ്യ ആശയങ്ങൾ സദസ്സുമായി ചർച്ചചെയ്യുക. സംഭാഷണങ്ങൾ തുടങ്ങുന്നതിൽ വൈദഗ്ധ്യമുള്ള ഫലപ്രദരായ പ്രസാധകർ പിൻവരുന്ന തരത്തിലുള്ള സംഭാഷണത്തിലേർപ്പെടുമ്പോൾ ഉപയോഗിക്കുന്ന പ്രാരംഭ വാക്കുകൾ പറയട്ടെ: (1) ഒരു വഴിപോക്കൻ, (2) ബസ് യാത്രക്കാരൻ, (3) ഒരു കൗണ്ടറിലിരിക്കുന്ന ക്ലാർക്ക്, (4) ഷോപ്പിങ് സെന്ററിൽ കണ്ടുമുട്ടുന്ന ഒരാൾ, (5) പാർക്കിലെ ബഞ്ചിലിരിക്കുന്ന ഒരു വ്യക്തി, (6) ടെലഫോൺ സാക്ഷീകരണത്തിലൂടെ ബന്ധപ്പെടുന്ന വ്യക്തി.
20 മിനി: നിങ്ങൾ സ്കൂൾ ലഘുപത്രിക ഉപയോഗിക്കുന്നുണ്ടോ? ഒരു മൂപ്പൻ ചില മാതാപിതാക്കളും കുട്ടികളുമായി 1985 ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 30-1 പേജുകൾ ചർച്ചചെയ്യുന്നു. സ്കൂൾ ലഘുപത്രിക ഉപയോഗിച്ചതിനെക്കുറിച്ചുള്ള വ്യക്തിഗത അനുഭവങ്ങൾ അവർ വിവരിക്കുന്നു.
ഗീതം 112, സമാപന പ്രാർഥന.
സെപ്റ്റംബർ 22-നാരംഭിക്കുന്ന വാരം
5 മിനി: പ്രാദേശിക അറിയിപ്പുകൾ.
23 മിനി: “‘ദൈവവചന വിശ്വാസ’ ഡിസ്ട്രിക്റ്റ് കൺവെൻഷൻ—1997” (1-16 ഖണ്ഡികകൾ) ചോദ്യോത്തരങ്ങൾ. 10, 12, 15 ഖണ്ഡികകൾ വായിക്കുക. ശ്രദ്ധാപൂർവം മാന്യമായ വേഷവിധാനവും നടത്തയും പാലിക്കുകയും കുട്ടികളുടെമേൽ ഉചിതമായ ശ്രദ്ധചെലുത്തുകയും ചെയ്യേണ്ടതിന്റെ തിരുവെഴുത്തുപരമായ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറയുക.
17 മിനി: 1997 സേവനവർഷത്തിലെ സഭാറിപ്പോർട്ട് പുനരവലോകനം ചെയ്യുക. സേവനമേൽവിചാരകൻ ഉത്തമ ശ്രമങ്ങളെപ്രതി, പ്രത്യേകിച്ചും മാർച്ച്, ഏപ്രിൽ, മേയ് എന്നീ മാസങ്ങളിലെ ശ്രമങ്ങളെപ്രതി, സഭയെ അഭിനന്ദിക്കുന്നു. പുരോഗമിക്കാനുള്ള നിർദേശങ്ങൾ നൽകുന്നു. പുതിയ സേവനവർഷത്തേക്കുള്ള ചില പ്രായോഗിക ലാക്കുകളെക്കുറിച്ച്—അഞ്ചു വാരാന്ത്യങ്ങളുള്ള നവംബർ, മേയ്, ആഗസ്റ്റ് എന്നീ മാസങ്ങളിൽ സഹായ പയനിയറിങ് ചെയ്യുന്നതുൾപ്പെടെ—വിവരിക്കുന്നു.
ഗീതം 113, സമാപന പ്രാർഥന.
സെപ്റ്റംബർ 29-നാരംഭിക്കുന്ന വാരം
13 മിനി: പ്രാദേശിക അറിയിപ്പുകൾ. വയൽസേവന റിപ്പോർട്ടു നൽകാൻ എല്ലാവരെയും ഓർമിപ്പിക്കുക. അടുത്ത വാരംമുതൽ പുസ്തകാധ്യയനത്തിന് കുടുംബസന്തുഷ്ടി പുസ്തകം പഠിക്കാനാരംഭിക്കുമെന്നു സൂചിപ്പിക്കുക. ഒക്ടോബർ മാസത്തിൽ വരിസംഖ്യാ സമർപ്പണത്തിനുള്ള തയ്യാറെടുക്കലിനായി 1996 ഒക്ടോബറിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 8-ാം പേജിൽ വിവരിച്ചിരിക്കുന്ന പിൻവരുന്ന ആവശ്യങ്ങളെക്കുറിച്ചു ചർച്ചചെയ്യുക: “നിങ്ങളുടെ പ്രദേശത്തെ വിശകലനം ചെയ്യുക,” “മാസികകൾ പരിചിതമാക്കുക,” “മുഖവുര തയ്യാറാകുക,” “വീട്ടുകാരനോട് അനുരൂപപ്പെടുക,” “പരസ്പരം സഹായിക്കുക.”
20 മിനി: “‘ദൈവവചന വിശ്വാസ’ ഡിസ്ട്രിക്റ്റ് കൺവെൻഷൻ—1997.” (17-22 ഖണ്ഡികകൾ) ചോദ്യോത്തരങ്ങൾ. 17-ാം ഖണ്ഡികയും പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളും വായിക്കുക. നിഷ്ഠയും ചിട്ടയുമുണ്ടായിരിക്കുകയും മറ്റുള്ളവരോടു പരിഗണന കാട്ടുകയും—പ്രത്യേകിച്ചും ഇരിപ്പിടത്തിന്റെ കാര്യത്തിൽ—ചെയ്യേണ്ടതിന്റെ ആവശ്യം സംബന്ധിച്ച് ഊന്നിപ്പറയുക. “ഡിസ്ട്രിക്റ്റ് കൺവെൻഷൻ ഓർമിപ്പിക്കലുകൾ” അവലോകനം ചെയ്യുന്ന ഹ്രസ്വമായ പ്രസംഗത്തോടൊപ്പം ഉപസംഹരിക്കുക.
12 മിനി: നിങ്ങളുടെ ശുശ്രൂഷയെ മഹത്ത്വപ്പെടുത്തുക. നമ്മുടെ ശുശ്രൂഷ പുസ്തകത്തിന്റെ 81-3 പേജുകളെ ആസ്പദമാക്കിയുള്ള സദസ്യ ചർച്ച. മുഖ്യാശയങ്ങൾ എടുത്തുകാട്ടേണ്ടതിന് ഈ ചോദ്യങ്ങൾ ഉന്നയിക്കുക: (1) യേശുവിന്റെ മാതൃക പിൻപറ്റുന്നതുകൊണ്ടു നമുക്കുള്ള പ്രയോജനമെന്ത്? (2) പ്രസംഗിക്കാനുള്ള നമ്മുടെ ഉത്തരവാദിത്വം എത്ര പ്രാധാന്യമുള്ളതാണ്? (3) യഹോവയ്ക്കു നമ്മുടെ ജീവൻ അർപ്പിക്കാൻ നമ്മെ പ്രേരിപ്പിച്ച ഘടകങ്ങളേവ? (4) ഒരു വ്യക്തി ദൈവത്തെ സേവിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഏതു തരത്തിലുള്ള നടത്തയാണ് ആവശ്യമായിരിക്കുന്നത്? (5) യേശു പ്രസംഗിച്ച വിധത്തിൽനിന്നു നമുക്ക് എന്തു മനസ്സിലാക്കാം?
ഗീതം 121, സമാപന പ്രാർഥന.