“എന്റെ ഓർമയ്ക്കായി ഇതു ചെയ്തുകൊണ്ടിരിപ്പിൻ”
1 കാലം കടന്നുപോകുന്നതിനനുസരിച്ച് സുപ്രധാന സംഗതികളുടെ പ്രാധാന്യം വിസ്മരിച്ചുകളയാൻ പ്രവണതയുള്ളവരാണ് മനുഷ്യർ. “കർത്താവിന്റെ സന്ധ്യാഭക്ഷണം” ഏർപ്പെടുത്തവേ യേശു തന്റെ ശിഷ്യന്മാരോട് “എന്റെ ഓർമയ്ക്കായി ഇതു ചെയ്തുകൊണ്ടിരിപ്പിൻ” എന്നു കൽപ്പിച്ചതിന്റെ ഒരു കാരണം ഇതാണ്. അന്നുമുതൽ, യേശുവിന്റെ മരണത്തിന്റെ വാർഷികത്തിന് ക്രിസ്ത്യാനികൾ അനുസരണപൂർവം “കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കു”ന്നതിൽ തുടർന്നിരിക്കുന്നു.—1 കൊരി. 11:20, 23-26, NW.
2 വളരെ പെട്ടെന്നുതന്നെ യേശു, കുറഞ്ഞുകൊണ്ടിരിക്കുന്ന “ചെറിയ ആട്ടിൻകൂട്ട”ത്തിന്റെ ശേഷിപ്പിലെ അവസാന അംഗങ്ങളെയും സ്വർഗീയ വാസസ്ഥലത്തേക്കു സ്വീകരിക്കും. (ലൂക്കൊ. 12:32; യോഹ. 14:2, 3) ഈ വർഷം ഏപ്രിൽ 11-ന്, അഭിഷിക്ത ശേഷിപ്പിന് അനവരതം വർധിച്ചുകൊണ്ടിരിക്കുന്ന “വേറെ ആടുക”ളുടെ മഹാപുരുഷാരത്തോടൊപ്പം കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിക്കുന്നതിനുള്ള അവസരം വീണ്ടും ലഭിക്കും. (യോഹ. 10:16; വെളി. 7:9, 10) മനുഷ്യവർഗത്തിനുവേണ്ടി തന്റെ ഏകജാത പുത്രനെ അയച്ചതിലൂടെ യഹോവ കാണിച്ച മഹാസ്നേഹത്തോടുള്ള വിലമതിപ്പ് ബലിഷ്ഠമാക്കപ്പെടും. യേശുവിന്റെ മാതൃക, അവന്റെ സ്നേഹം, മറുവില പ്രദാനം ചെയ്യുന്നതിൽ മരണംവരെയുള്ള അവന്റെ വിശ്വസ്തത, ഇപ്പോൾ ദൈവത്തിന്റെ സ്ഥാപിത രാജ്യത്തിന്റെ രാജാവെന്ന നിലയിലുള്ള അവന്റെ ഭരണം, രാജ്യം മനുഷ്യവർഗത്തിനു കൈവരുത്തുന്ന അനുഗ്രഹങ്ങൾ എന്നിവ വിശേഷവത്കരിക്കപ്പെടും. തീർച്ചയായും ഓർമിക്കേണ്ട ഒരു അവസരംതന്നെ!
3 ഇപ്പോൾത്തന്നെ തയ്യാറെടുക്കുക: ഈ സ്മാരകകാലം നമുക്കുതന്നെയും നമ്മോടൊത്തു സഹവസിക്കുന്നവർക്കും വലിയ സന്തോഷത്തിന്റെയും നന്ദിപ്രകടനത്തിന്റെയും ഒരു അവസരമാക്കിത്തീർക്കാൻ നമുക്കേവർക്കും കഠിനാധ്വാനം ചെയ്യാം. യേശുവിന്റെ അവസാനത്തെ ഏതാനും നാളുകളെയും അവന്റെ മരണത്തിലേക്കു നയിച്ച സംഭവവികാസങ്ങളെയും കുറിച്ചുള്ള ബൈബിൾ വിവരണം ഒരിക്കൽക്കൂടി വായിച്ചുകൊണ്ട് നമുക്കു നമ്മുടെ ഹൃദയത്തെ ഒരുക്കാം. സസ്മാരകത്തിന് ആഴ്ചകൾക്കു മുമ്പുമുതലേ നമ്മുടെ കുടുംബാധ്യയന വേളകൾ മഹാനായ മനുഷ്യൻ പുസ്തകത്തിന്റെ 112-16 അധ്യായങ്ങൾ പുനരവലോകനം ചെയ്യാൻ നമുക്ക് വിനിയോഗിക്കാവുന്നതാണ്.
4 നിങ്ങൾ മുൻകൈ എടുത്ത് സ്മാരകത്തിനു ക്ഷണിക്കുകയും ഈ പരിപാടിയെക്കുറിച്ച് അവരിൽ വിലമതിപ്പു വളർത്തിയെടുക്കുകയും അവരുടെ സാന്നിധ്യം വിലമതിക്കുന്നുവെന്ന തോന്നൽ ഉളവാക്കുകയും ചെയ്യുന്നപക്ഷം അതിനു ഹാജരായേക്കാവുന്ന എത്രപേരെ നിങ്ങൾക്കറിയാം? ഇപ്പോൾത്തന്നെ ഒരു ലിസ്റ്റ് ഉണ്ടാക്കുക, എന്നിട്ട് ഹാജരാകുന്നതിന് അവരെ സഹായിക്കാൻ നിങ്ങൾക്കാകുന്നതെല്ലാം ചെയ്യുക. അതിനുശേഷം ക്രമമായി യോഗങ്ങൾക്കു ഹാജരാകാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട് ആത്മീയമായി വളരുന്നതിൽ തുടരാൻ അവരെ സഹായിക്കുക.
5 സ്മാരകകാലത്ത് ഓരോരുത്തർക്കും സാക്ഷീകരിക്കാനുള്ള കൂടുതൽ അവസരങ്ങൾ ലഭിക്കേണ്ടതിന് പ്രത്യേക ക്രമീകരണങ്ങൾ ചെയ്യുന്നതാണ്. ഒരു നല്ല പട്ടിക തയ്യാറാക്കുന്നപക്ഷം നിങ്ങൾക്ക് ഏപ്രിലിലോ മേയിലോ സഹായ പയനിയറിങ് ചെയ്യാനാകുമോ? യേശുവിന്റെ ബലി നമ്മെ സംബന്ധിച്ച് അർഥമാക്കുന്ന എല്ലാ സംഗതികളും നാം വിലമതിപ്പോടുകൂടി ഓർമിക്കുന്നുണ്ടെന്നു കാണിക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്ന് നമ്മുടെ ദൈവമായ യഹോവയെക്കുറിച്ചും അവന്റെ പുത്രൻ മുഖാന്തരമുള്ള രാജ്യഭരണം കൈവരുത്തുന്ന അനുഗ്രഹങ്ങളെക്കുറിച്ചും സംസാരിക്കുന്നതാണ്.—സങ്കീ. 79:13; 147:1.