മാർച്ചിലേക്കുള്ള സേവനയോഗങ്ങൾ
മാർച്ച് 2-നാരംഭിക്കുന്ന വാരം
8 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ.
15 മിനി: “എന്റെ ഓർമയ്ക്കായി ഇതു ചെയ്തുകൊണ്ടിരിപ്പിൻ.” ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. സ്മാരകത്തിനു ഹാജരാകേണ്ടതിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകിക്കൊണ്ട്, നമ്മുടെ ശുശ്രൂഷ പുസ്തകത്തിന്റെ 80-1 പേജുകളിൽ നിന്നുള്ള ആശയങ്ങൾ ചുരുക്കമായി പ്രതിപാദിക്കുക.
22 മിനി: “മറ്റുള്ളവരിൽ നിത്യജീവന്റെ പ്രത്യാശ ഉൾനടുക.” ലേഖനത്തിന്റെ സദസ്യ ചർച്ച. സംഭാഷണം തുടരാൻ ചോദ്യങ്ങൾ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്നു ചുരുക്കമായി വിശദീകരിക്കുക. അവതരണത്തിൽ ഉപയോഗിക്കാവുന്ന വിധത്തിലുള്ള മാർഗനിർദേശക ചോദ്യങ്ങളുടെയും വീക്ഷണ ചോദ്യങ്ങളുടെയും ഏതാനും ഉദാഹരണങ്ങൾ നൽകുക. (സ്കൂൾ ഗൈഡ്ബുക്ക്, 51-2 പേജുകളിലെ 10-12 ഖണ്ഡികകൾ കാണുക.) പ്രാപ്തനായ ഒരു പ്രസാധകൻ, നിർദേശിച്ചിരിക്കുന്ന പ്രാരംഭ അവതരണങ്ങളിലൊന്നും അതിന്റെ മടക്കസന്ദർശനവും, ഒരു ബൈബിളധ്യയനം തുടങ്ങുന്ന വിധത്തിൽ, പ്രകടിപ്പിച്ചു കാണിക്കട്ടെ.
ഗീതം 88, സമാപന പ്രാർഥന.
മാർച്ച് 9-നാരംഭിക്കുന്ന വാരം
8 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
15 മിനി: വാർഷികപുസ്തകം 1998-ൽനിന്നു പൂർണമായി പ്രയോജനമനുഭവിക്കുക. പോയ വർഷം കൈവരിച്ച ദിവ്യാധിപത്യപരമായ നേട്ടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഒരു പിതാവ് തന്റെ കുടുംബത്തോടൊത്ത് 3-6, 31 പേജുകൾ പുനരവലോകനം ചെയ്യുന്നു. ഭക്ഷണവേളകളിൽ ദിനവാക്യവും വാർഷികപുസ്തകത്തിൽ നിന്നുള്ള ഭാഗങ്ങളും വായിച്ചു ചർച്ച ചെയ്യുന്നതിൽനിന്നു കുടുംബം ആസ്വദിച്ച പ്രയോജനങ്ങളെക്കുറിച്ചു പരിചിന്തിക്കുക. വർഷത്തിലുടനീളം അപ്രകാരം ചെയ്യാൻ ദൃഢനിശ്ചയമുള്ളവരായിരിക്കുക.
22 മിനി: “നാം അതു വീണ്ടും ചെയ്യുമോ?” (1-11 ഖണ്ഡികകൾ) ചോദ്യോത്തരങ്ങൾ. വാർഷികപുസ്തകം 1998-ൽ റിപ്പോർട്ടു ചെയ്തിരിക്കുന്ന കഴിഞ്ഞ വർഷത്തെ സഹായ പയനിയറിങ്ങിന്റെ ആ പ്രത്യേക കാലഘട്ടത്തെക്കുറിച്ചുള്ള മുഖ്യ ആശയങ്ങൾ പറയുക. ആ സമയത്ത് നിങ്ങളുടെ പ്രദേശത്ത് സഹായ പയനിയറിങ് നടത്തിയവരുടെ എണ്ണം പറയുക. പയനിയറായിരിക്കുന്നതിൽനിന്നു നമുക്കു ലഭിക്കുന്ന വ്യക്തിപരമായ സത്വര പ്രയോജനങ്ങളെക്കുറിച്ചും ഈ കൂടുതലായ ശ്രമം സഭയുടെ പുരോഗതിക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്നതിനെക്കുറിച്ചും ചർച്ച ചെയ്യുക. ഏപ്രിലിലും മേയിലും പയനിയറിങ് നടത്താൻ കൂടുതൽ പേരെ സഹായിക്കുന്നതിന് പ്രാദേശികമായി ഏർപ്പെടുത്തിയിട്ടുള്ള സേവന ക്രമീകരണങ്ങൾ അറിയിക്കുക. യോഗത്തിനുശേഷം പ്രസാധകർക്ക് അപേക്ഷാഫാറങ്ങൾ കൈപ്പറ്റാവുന്നതാണ്.
ഗീതം 195, സമാപന പ്രാർഥന.
മാർച്ച് 16-നാരംഭിക്കുന്ന വാരം
8 മിനി: പ്രാദേശിക അറിയിപ്പുകൾ. മാർച്ച് 29-നു നടത്തപ്പെടുന്ന പ്രത്യേക പരസ്യപ്രസംഗത്തിനു ഹാജരാകാൻ എല്ലാ താത്പര്യക്കാരെയും ക്ഷണിക്കുക. പ്രസംഗത്തിന്റെ വിഷയം “ബൈബിൾ വിശ്വാസയോഗ്യമായിരിക്കുന്നതിന്റെ കാരണം.”
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
22 മിനി: “നാം അതു വീണ്ടും ചെയ്യുമോ?” (12-19 ഖണ്ഡികകൾ) ചോദ്യോത്തരങ്ങൾ. നമ്മുടെ ശുശ്രൂഷ പുസ്തകത്തിന്റെ 113-14 പേജുകളിൽ വിവരിച്ചിരിക്കുന്ന യോഗ്യതകൾ പുനരവലോകനം ചെയ്യുക. സഹായ പയനിയറിങ് ഒരുവനെ നിരന്തരപയനിയർ സേവനത്തിന് ഒരുക്കുന്നതെങ്ങനെയെന്നു വിശദീകരിക്കുക. കഴിഞ്ഞ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ സഹായ പയനിയറിങ് നടത്തിയ ചിലരെ, അവർ 60 മണിക്കൂർ എന്ന ലക്ഷ്യത്തിൽ എത്തിച്ചേരാൻ സാധിക്കത്തക്കവിധം തങ്ങളുടെ പട്ടിക എപ്രകാരമാണു തയ്യാറാക്കിയത് എന്നു പറയാൻ ക്ഷണിക്കുക. അനുബന്ധത്തിന്റെ അവസാന പേജിലെ ഏതു മാതൃകാ പട്ടികയാണ് അവർക്ക് ഏറ്റവും അനുയോജ്യമായിരുന്നത്? സമയം അനുവദിക്കുന്നതുപോലെ, വാർഷികപുസ്തകം 1987-ന്റെ (ഇംഗ്ലീഷ്) 48-9, 245-6 പേജുകളിൽനിന്നുള്ള അനുഭവങ്ങൾ പരാമർശിക്കുക. യോഗത്തിനുശേഷം അപേക്ഷാഫാറങ്ങൾ കൈപ്പറ്റാൻ പ്രസാധകരെ പ്രോത്സാഹിപ്പിക്കുക.
ഗീതം 224, സമാപന പ്രാർഥന.
മാർച്ച് 23-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ഏപ്രിൽ 11-നു നടക്കുന്ന സസ്മാരകത്തിന് താത്പര്യക്കാരെ ക്ഷണിച്ചുതുടങ്ങാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. ക്ഷണക്കത്തിന്റെ ഒരു കോപ്പി പ്രദർശിപ്പിക്കുക, അവ വാങ്ങി ഈ ആഴ്ചതന്നെ വിതരണം ചെയ്തുതുടങ്ങാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. ഏപ്രിലിൽ സഹായ പയനിയറിങ് നടത്തുന്നവരുടെ പേരുകൾ അറിയിക്കുക. അപേക്ഷ സമർപ്പിക്കാൻ തീരെ വൈകിപ്പോയിട്ടില്ലെന്നു വ്യക്തമാക്കുക. ഏപ്രിലിലെ സേവനക്രമീകരണങ്ങളുടെ മുഴു പട്ടികയും വിവരിക്കുക.
20 മിനി: പുതിയവരെ വയൽസേവനത്തിനായി ഒരുക്കുക. പ്രസംഗവും സദസ്യ ചർച്ചയും. പരിജ്ഞാനം പുസ്തകം ഉപയോഗിച്ച് അധ്യയനം നടത്തുന്നവർ തങ്ങളുടെ വിദ്യാർഥികളെ വയൽസേവനത്തിൽ പങ്കെടുക്കാൻ ഒരുക്കുന്നതിനെക്കുറിച്ചു പരിചിന്തിക്കണം. പരിജ്ഞാനം പുസ്തകത്തിന്റെ 105-6 പേജുകളിലെ 14-ാം ഖണ്ഡികയിലും 179-ാം പേജിലെ 20-ാം ഖണ്ഡികയിലും പ്രസ്താവിച്ചിരിക്കുന്ന കാര്യങ്ങൾ ചൂണ്ടിക്കാട്ടുക. പുതിയവർക്ക് സ്നാപനമേൽക്കാത്ത അംഗീകൃത പ്രസാധകരായിത്തീരുന്നതിന്, 1989 ആഗസ്റ്റ് 1 ലക്കം വീക്ഷാഗോപുരത്തിന്റെ 19-20 പേജുകളിലുള്ള 7-10 ഖണ്ഡികകളിൽ വിവരിച്ചിരിക്കുന്ന നടപടിക്രമങ്ങൾ പുനരവലോകനം ചെയ്യുക. സ്നാപനമേൽക്കാത്ത പുതിയ പ്രസാധകരെ സേവനത്തിൽ തുടക്കം കുറിക്കാൻ സഹായിക്കുന്നതിന് 1996 ജൂണിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിന്റെ 19-ാം ഖണ്ഡികയിലെ നിർദേശങ്ങൾ പരിചിന്തിക്കുക.
15 മിനി: ചോദ്യപ്പെട്ടി. ചോദ്യോത്തരങ്ങൾ. നമ്മുടെ ശുശ്രൂഷ പുസ്തകത്തിന്റെ 131-ാം പേജിലെ 1, 2 ഖണ്ഡികകളിൽനിന്നുള്ള വിവരങ്ങൾ മൂപ്പൻ പുനരവലോകനം നടത്തുന്നു.
ഗീതം 47, സമാപന പ്രാർഥന.
മാർച്ച് 30-നാരംഭിക്കുന്ന വാരം
12 മിനി: പ്രാദേശിക അറിയിപ്പുകൾ. മാർച്ചിലെ വയൽസേവന റിപ്പോർട്ടുകൾ നൽകാൻ എല്ലാവരെയും ഓർമിപ്പിക്കുക. പുതിയ ലക്കം മാസികകൾ കാണിക്കുക. അവ സമർപ്പിക്കുമ്പോൾ നിങ്ങൾ ഏതൊക്കെ ലേഖനങ്ങൾ വിശേഷവത്കരിക്കുമെന്നു പറയുക, സംഭാഷണത്തിൽ ഉപയോഗിക്കാവുന്ന ഏതാനും പ്രത്യേക ആശയങ്ങൾ എടുത്തുപറയുക. “സ്മാരക ഓർമിപ്പിക്കലുകൾ” പുനരവലോകനം ചെയ്യുക, പ്രാദേശിക സ്മാരക ക്രമീകരണങ്ങൾ വിവരിക്കുക. ബൈബിൾ വിദ്യാർഥികളെയും മറ്റു താത്പര്യക്കാരെയും ഹാജരാകാൻ സഹായിക്കുന്നതിന് എല്ലാവരും അന്തിമ ആസൂത്രണങ്ങൾ ചെയ്യണം. തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കലിൽ കൊടുത്തിരിക്കുന്ന പ്രകാരം, ഏപ്രിൽ 6-11-ലേക്കുള്ള സ്മാരക ബൈബിൾ വായനാ പട്ടിക നിശ്ചയമായും പിൻപറ്റാൻ എല്ലാവരെയും ഓർമിപ്പിക്കുക.
13 മിനി: “കുട്ടികളേ—നിങ്ങൾ ഞങ്ങളുടെ സന്തോഷമാകുന്നു!” ചോദ്യോത്തരങ്ങൾ. 1987 ആഗസ്റ്റ് 1 വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 25-ാം പേജിൽനിന്നുള്ള അനുഭവം വിവരിക്കുക.
20 മിനി: ആത്മീയ ക്ഷീണത്തോടു പോരാടാനുള്ള മാർഗങ്ങൾ. 1986 നവംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 24-ാം പേജിലെ ചതുരത്തിൽനിന്നുള്ള ആശയങ്ങൾ രണ്ടു മൂപ്പന്മാർ ചർച്ചചെയ്യുന്നു. “ക്ഷീണത്തിന്റെ ലക്ഷണങ്ങൾ”ക്ക് ഓരോന്നിനും പറ്റിയ “സഹിഷ്ണുതയ്ക്കുള്ള സഹായങ്ങ”ളിൽ നിന്നും ഒരുവനു പ്രയോജനമനുഭവിക്കാവുന്നത് എങ്ങനെയെന്നു തിരുവെഴുത്തുപരമായി വിശദീകരിക്കുക. അതിനുശേഷം, രണ്ടു പ്രസാധകരുമായി അഭിമുഖം നടത്തുക. അവർ, അത്തരം ആശയങ്ങൾ ബാധകമാക്കുന്നത് തങ്ങളുടെ ആത്മീയ ബലം നിലനിർത്താൻ എങ്ങനെ സഹായിച്ചുവെന്നു പറയട്ടെ.
ഗീതം 140, സമാപന പ്രാർഥന.