ദിവ്യാധിപത്യശുശ്രൂഷാസ്കൂൾ പുനരവലോകനം
1998 സെപ്റ്റംബർ 7 മുതൽ ഡിസംബർ 21 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ പുസ്തകമടച്ചുള്ള പുനരവലോകനം. അനുവദിച്ചിരിക്കുന്ന സമയത്തു നിങ്ങൾക്കു കഴിയുന്നിടത്തോളം ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ എഴുതാൻ മറ്റൊരു കടലാസ്ഷീറ്റ് ഉപയോഗിക്കുക.
[കുറിപ്പ്: ലിഖിത പുനരവലോകനത്തിന്റെ സമയത്ത് ഏതു ചോദ്യത്തിന് ഉത്തരമെഴുതാനും ബൈബിൾ മാത്രം ഉപയോഗിക്കാം. ചോദ്യങ്ങൾക്കു പിന്നാലെയുള്ള പരാമർശനങ്ങൾ നിങ്ങളുടെ വ്യക്തിപരമായ ഗവേഷണത്തിനു വേണ്ടിയാണ്. വീക്ഷാഗോപുരത്തിന്റെ എല്ലാ പരാമർശനങ്ങളിലും പേജും ഖണ്ഡിക നമ്പരുകളും കണ്ടെന്നുവരില്ല.]
പിൻവരുന്ന പ്രസ്താവനകളിൽ ഓരോന്നും ശരിയോ തെറ്റോ എന്ന് ഉത്തരം നൽകുക:
1. 2 തിമൊഥെയൊസ് 1:6-ലെ “കൃപാവരം,” ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ വ്യത്യസ്ത ഭാഷകളിൽ സംസാരിക്കാൻ തിമൊഥെയൊസിനു ലഭിച്ച പ്രാപ്തിയെയാണ് പരാമർശിക്കുന്നത്. [പ്രതിവാര ബൈബിൾ വായന; w85 5/1 പേ. 16 ഖ.15 കാണുക.]
2. ദൈവവചനത്തെ കുറിച്ച് തനിക്ക് എത്രമാത്രം അറിവുണ്ടോ, അത് ഉപയോഗിക്കുന്നത് ഒരു ശീലമാക്കിക്കൊണ്ട് പക്വതയുള്ള ഒരു ക്രിസ്ത്യാനി ‘നന്മതിന്മകളെ തിരിച്ചറിവാൻ തന്റെ ഇന്ദ്രിയങ്ങളെ അഭ്യസിപ്പിക്കുന്നു.’ (എബ്രാ. 5:14) [പ്രതിവാര ബൈബിൾ വായന; w85 6/15 പേ. 9 ഖ. 7 കാണുക.]
3. യഹോവ “ദുഷ്ടൻമാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാൻമാരുടെമേലും നീതികെട്ടവരുടെ മേലും മഴ പെയ്യിക്കയും ചെയ്യുന്നു” എന്ന യാഥാർഥ്യം, മാനവ കുടുംബത്തോടുള്ള തന്റെ ഇടപെടലുകളിലെല്ലാം അവൻ പൂർവാപരയോജിപ്പോടെ മുഖപക്ഷമില്ലായ്മ പ്രകടമാക്കിയിരിക്കുന്നു എന്നു തെളിയിക്കുന്നു. (മത്താ. 5:45) [w96 11/15 പേ. 25 ഖ. 7]
4. ബൈബിൾ എഴുത്തുകാരനായ യാക്കോബ് തന്നെയാണ് പരിച്ഛേദന സംബന്ധിച്ച് തീരുമാനം എടുത്തപ്പോൾ ‘അപ്പൊസ്തലന്മാരുടെയും പ്രായമേറിയ പുരുഷന്മാരുടെയും’ വക്താവായി പ്രവർത്തിച്ച വ്യക്തി. (പ്രവൃ. 15:6, 13, NW; യാക്കോ. 1:1) [si പേ. 248 ഖ. 2, 3]
5. തന്റെ ഒന്നാമത്തെ ലേഖനം എഴുതിയപ്പോൾ പത്രൊസ് ബാബിലോനിൽ ആയിരുന്നു എന്ന് 1 പത്രൊസ് 5:13 പ്രസ്താവിക്കുന്നുണ്ടെങ്കിലും, ബാബിലോൻ എന്നത് റോമിന്റെ തന്നെ അറിയപ്പെടാത്ത പേരാണെന്നു തെളിവു സൂചിപ്പിക്കുന്നു. [si പേ. 251 ഖ. 4]
6. 1 യോഹന്നാൻ 2:18-ലെ “എതിർക്രിസ്തു വരുന്നു” എന്ന പ്രയോഗം ഒരു വ്യക്തിയെ സൂചിപ്പിക്കുന്നു. [പ്രതിവാര ബൈബിൾ വായന; rs പേ. 32 ഖ. 3 കാണുക.]
7. ചിലരെ വീട്ടിൽ കൈക്കൊള്ളുകയോ കുശലം പറയുകയോ ചെയ്യരുത് എന്ന 2 യോഹന്നാൻ 10-ലെ കൽപ്പന വ്യാജ ഉപദേശങ്ങൾ ഉന്നമിപ്പിക്കുന്നവരെ മാത്രമേ പരാമർശിക്കുന്നുള്ളൂ. [പ്രതിവാര ബൈബിൾ വായന; w86 7/1 പേ. 30 ഖ. 1-3 കാണുക.]
8. അപ്പൊസ്തലനായ യോഹന്നാൻ എഴുതിയ ഏറ്റവും ഒടുവിലത്തെ പുസ്തകം എന്നനിലയിൽ, വെളിപ്പാടു പുസ്തകം ബൈബിളിലെ ഏറ്റവും അവസാന പുസ്തകമായി ചേർത്തിരിക്കുന്നു. [si പേ. 263 ഖ. 1]
9. ആംഗ്ലോ-അമേരിക്കൻ ലോകശക്തി, സർവരാജ്യസഖ്യത്തിന്റെയും അതിന്റെ പിൻഗാമിയായ ഐക്യരാഷ്ട്രങ്ങളുടെയും മുഖ്യ ഉത്തരവാദിയും ജീവ ദാതാവും ആയിത്തീർന്നത് എങ്ങനെയെന്ന് വെളിപ്പാടു 13:11-15 കൃത്യമായി ചിത്രീകരിക്കുന്നു. [പ്രതിവാര ബൈബിൾ വായന; w88 12/1 പേ. 25 ഖ. 3 കാണുക.]
10. ലഹരിപാനീയങ്ങളുടെ ഉപയോഗത്തെ ബൈബിൾ വിലക്കുന്നില്ലാത്തതിനാൽ, ഒരുവൻ എത്രത്തോളം കുടിക്കണം എന്നു നിശ്ചയിക്കാൻ പ്രാദേശിക ആചാരങ്ങളെയും പാരമ്പര്യങ്ങളെയും അനുവദിക്കുന്നത് തികച്ചും ഉചിതമാണ്. (സങ്കീ. 104:15) [w96 12/15 പേ. 27 ഖ. 5]
പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക:
11. ഒരു മേൽവിചാരകൻ “തല്ലുകാര”നായിരിക്കരുത് എന്നതിന്റെ അർഥമെന്ത്? (തീത്തൊ. 1:7) [പ്രതിവാര ബൈബിൾ വായന; w91 5/1 പേ. 19 ഖ. 21 കാണുക.]
12. യഹോവ കൊടുക്കലിനെ സത്യാരാധനയുടെ ഭാഗമാക്കുന്നതിന്റെ രണ്ടു കാരണങ്ങൾ നൽകുക. [w96 11/1 പേ. 29 ഖ. 3-6; പേ. 30 ഖ. 3]
13. “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല” എന്നു പറഞ്ഞപ്പോൾ യേശു എന്താണ് അർഥമാക്കിയത്? (എബ്രാ. 10:5) [പ്രതിവാര ബൈബിൾ വായന; w96 7/1 പേ. 14 ഖ. 3 കാണുക.]
14. ക്രിസ്ത്യാനികൾക്ക് എങ്ങനെ “ലോകത്തെ ജയി”ക്കാനാകും? (1 യോഹ. 5:3, 4) [si പേ. 258 ഖ. 12]
15. യഹോവയുടെ ദിവസം ‘മനസ്സിൽ അടുപ്പിച്ചുനിർത്തുക’ എന്ന പത്രൊസിന്റെ പ്രയോഗത്തിന്റെ അർഥമെന്താണ്? (2 പത്രൊ. 3:11, NW) [പ്രതിവാര ബൈബിൾ വായന; w97 9/1 പേ. 19 ഖ. 2 കാണുക.]
16. 1 യോഹന്നാൻ 2:2-ലെ ഏതു പ്രധാനപ്പെട്ട വാക്കുകളാണ് യേശുവിന്റെ ബലി മരണത്തിൽനിന്നു പ്രയോജനം നേടുന്ന രണ്ടു കൂട്ടങ്ങളെ തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നത്? [പ്രതിവാര ബൈബിൾ വായന; w90 8/1 പേ. 16 ഖ. 11 കാണുക.]
17. വെളിപ്പാടു 1:7-നു ചേർച്ചയിൽ, യേശു “മേഘാരൂഢനായി വരുന്ന”ത് അവനെ കുത്തിത്തുളച്ചവർ കാണുന്നത് എങ്ങനെ? [പ്രതിവാര ബൈബിൾ വായന; w93 5/1 പേ. 22 ഖ. 7 കാണുക.]
18. യേശുക്രിസ്തു മൂന്നര വർഷം ദൈവവചനം പ്രസംഗിച്ചുകൊണ്ട് ഇസ്രായേല്യരുടെ ഇടയിൽ ചെലവഴിച്ചെങ്കിലും, അവരിൽ ഭൂരിഭാഗവും മിശിഹാ എന്നനിലയിൽ അവനെ അംഗീകരിക്കാഞ്ഞത് എന്തുകൊണ്ട്? [w96 11/15 പേ. 29 ഖ. 1, 6; പേ. 30 ഖ. 3]
19. വെളിപ്പാടു 13:1, 2-ൽ (NW) ലോക ഗവൺമെന്റിനെ “ഒരു കാട്ടുമൃഗ”മായി വർണിച്ചിരിക്കുന്നത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്? [പ്രതിവാര ബൈബിൾ വായന; w89 4/1 പേ. 20 ഖ. 17 കാണുക.]
20. വെളിപ്പാടു 4:4-ലെ “ഇരുപത്തുനാലു മൂപ്പന്മാർ” ആരെ പ്രതിനിധീകരിക്കുന്നു, അവരുടെ “കിരീട”ങ്ങളും “സിംഹാസനങ്ങ”ളും നമ്മെ അനുസ്മരിപ്പിക്കുന്നതെന്ത്? [പ്രതിവാര ബൈബിൾ വായന; w95 7/1 പേ. 13 ഖ. 17.]
പിൻവരുന്ന പ്രസ്താവനകൾ ഓരോന്നും പൂരിപ്പിക്കാൻ ആവശ്യമായ പദമോ പദങ്ങളോ പദപ്രയോഗമോ ചേർക്കുക:
21. തിമൊഥെയൊസിനുള്ള പൗലൊസിന്റെ രണ്ടാമത്തെ ലേഖനം _________________________ വെച്ച് പൊ.യു. _________________________-ൽ എഴുതപ്പെട്ടു. സാധ്യതയനുസരിച്ച്, തിമൊഥെയൊസ് അപ്പോഴും _________________________ ആയിരുന്നിരിക്കണം. [si പേ. 237 ഖ. 3]
22. നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം ഓടാൻ, നാം സകല ഭാരവും മുറുകെ പറ്റുന്ന _________________________ അതായത്, _________________________ വിടേണ്ടതുണ്ട്. [പ്രതിവാര ബൈബിൾ വായന; w98 1/1 പേ. 10 ഖ. 15 കാണുക.]
23. 2 പത്രൊസ് 1:5-8-ൽ, _________________________ ആകുന്നതിൽനിന്നു നമ്മെ തടയുന്ന ദൈവിക ഗുണങ്ങൾ പരിപുഷ്ടിപ്പെടുത്താൻ _________________________ ചെയ്യാൻ അപ്പൊസ്തലനായ പൗലൊസ് ശുപാർശ ചെയ്യുന്നു. [si പേ. 255 ഖ. 9]
24. വെളിപ്പാടു 6:1-8-ൽ (NW) തീ നിറമുള്ള കുതിരയുടെമേൽ സവാരി ചെയ്യുന്നവൻ _________________________ കുറിക്കുന്നു; കറുത്ത കുതിരയുടെമേൽ സവാരി ചെയ്യുന്നവൻ _________________________ കുറിക്കുന്നു; പകർച്ചവ്യാധിയാലും മറ്റുമുള്ള _________________________ പ്രതീകവത്കരിച്ചുകൊണ്ട് വിളറിയ കുതിരമേൽ മരണം സവാരി ചെയ്യുന്നു. [പ്രതിവാര ബൈബിൾ വായന; w87 2/1 പേ. 3 ചതുരം കാണുക.]
25. യഹൂദന്മാർ ഗ്രീക്കുകാരിൽനിന്ന് _________________________ പഠിപ്പിക്കൽ സ്വീകരിക്കാൻ തുടങ്ങിയത് സ്പഷ്ടമായും ക്രിസ്തുവിനു മുമ്പ് _________________________ ആയിരുന്നു. [w96 8/1 പേ. 6 ഖ. 1, 2]
പിൻവരുന്ന പ്രസ്താവനകളിൽനിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:
26. പൗലൊസിന്റെ റോമിലെ ആദ്യത്തെ തടവുകാലത്ത്, അവന്റെ പ്രസംഗം ശ്രദ്ധിച്ചവരിൽ (ഫിലിപ്പൊസിന്റെ; ഫെസ്തൊസിന്റെ; ഫിലേമോന്റെ) ഭവനത്തിൽനിന്ന് ഒളിച്ചോടിയ അടിമയായ (ഒനേസിഫൊരൊസും; ഒനേസിമൊസും; ഓനാനും) ഉണ്ടായിരുന്നു. [si പേ. 241 ഖ. 2]
27. പൗലൊസ് (സ്പെയിനിൽ; ക്രേത്തയിൽ; ഇറ്റലിയിൽ) ആയിരുന്നു, (തിമൊഥെയൊസുമായി; തീത്തൊസുമായി; യാക്കോബുമായി) ബന്ധപ്പെട്ടിരുന്നു, എന്നിങ്ങനെയുള്ള (ബാഹ്യ; ആന്തരിക; ലൗകിക) തെളിവുകൾ, എബ്രായർക്കുള്ള ലേഖനത്തിന്റെ എഴുത്തുകാരൻ പൗലൊസാണ് എന്നതിനെ പിന്താങ്ങുന്നു. [si പേ. 243 ഖ. 3]
28. എബ്രായർ 11:10-ലെ (NW), “യഥാർഥ അടിസ്ഥാനങ്ങളുള്ള നഗരം” (പുനർനിർമിക്കപ്പെട്ട യെരൂശലേമിനെ; യെഹെസ്കേൽ 48:35-ൽ പ്രതിപാദിച്ചിരിക്കുന്ന നഗരത്തെ; മിശിഹൈക രാജ്യത്തെ) പരാമർശിക്കുന്നു. [si പേ. 247 ഖ. 26]
29. യൂദാ 8-ൽ സൂചിപ്പിച്ചിരിക്കുന്ന ‘കർത്തൃത്വം’ (യേശുവിന്റെ സ്ഥാനത്തെ; യഹോവയുടെ പരമാധികാരത്തെ; ക്രിസ്തീയ സഭയിലെ ദൈവദത്ത അധികാരത്തെ) കുറിക്കുന്നു. [si പേ. 263 ഖ. 9]
30. അഭിഷിക്ത ശേഷിപ്പ് തങ്ങളുടെ ശത്രുക്കളുടെ ദൃഷ്ടിയിൽ മൃതശരീരങ്ങൾപോലെ ആയിരുന്ന, വെളിപ്പാടു 11:11-ലെ, “മൂന്നര ദിവസം” (മൂന്നര വർഷത്തെ; ഒരു ചുരുങ്ങിയ കാലഘട്ടത്തെ; മൂന്നര മാസത്തെ) പരാമർശിക്കുന്നു. [പ്രതിവാര ബൈബിൾ വായന; re പേ. 167 ഖ. 21 കാണുക.]
താഴെ കടുത്തിരിക്കുന്ന പ്രസ്താവനകളുമായി പിൻവരുന്ന തിരുവെഴുത്തുകൾ ചേരുംപടി ചേർക്കുക:
1 കൊരി. 6:9-11; എബ്രാ. 2:1, NW; എബ്രാ. 10:32, 33; യാക്കോ. 4:15; 1 പത്രൊ. 3:4, NW.
31. ഈ ലോകത്തിൽനിന്ന് നാം നേരിടുന്ന നിരന്തര പ്രചരണങ്ങളുടെ സ്വാധീനത്തെ നിഷ്ഫലമാക്കുന്നതിന്, നല്ല പഠന ശീലങ്ങളിലൂടെയും ബൈബിൾ വായനാ പട്ടികയിലൂടെയും നാം ദൈവ വചനത്തിന് “സാധാരണയിൽ കവിഞ്ഞ ശ്രദ്ധ നൽകേണ്ട”തുണ്ട്. [പ്രതിവാര ബൈബിൾ വായന; w98 1/1 പേ. 7 ഖ. 9 കാണുക.]
32. ഭാവിക്കായി ആസൂത്രണം ചെയ്യുമ്പോഴെല്ലാം, അവ ദൈവോദ്ദേശ്യവുമായി എപ്രകാരം യോജിക്കുന്നു എന്ന് നാം പ്രാർഥനാപൂർവം പരിചിന്തിക്കേണ്ടതുണ്ട്. [പ്രതിവാര ബൈബിൾ വായന; w97 11/15 പേ. 21 ഖ. 10, 11 കാണുക.]
33. ഒരു ക്രിസ്തീയ ഭാര്യയും മാതാവുമായവളുടെ “ശാന്തവും സൗമ്യവുമായ ആത്മാവ്” അവളുടെ ഭർത്താവിനെ മാത്രമല്ല, അതിലും പ്രധാനമായി, ദൈവത്തെയും പ്രസാദിപ്പിക്കുന്നു. [പ്രതിവാര ബൈബിൾ വായന; w90 4/1 പേ. 25 ഖ. 12 കാണുക.]
34. ആത്മീയ പോരാട്ടത്തിലെ വിശ്വസ്തതയുടെ പൂർവകാല ദൃഷ്ടാന്തങ്ങൾ അനുസ്മരിക്കുന്നത്, നമുക്ക് ഓട്ടം പൂർത്തിയാക്കാൻ ആവശ്യമായ ധൈര്യമേകുന്നു. [w96 12/1 പേ. 29 ഖ. 3]
35. അനുതാപമില്ലാത്ത മദ്യപാനികളെ ക്രിസ്തീയ സഭയിൽ തുടരാൻ യഹോവയുടെ സാക്ഷികൾ അനുവദിക്കുന്നില്ല. [w96 12/15 പേ. 25 ഖ. 3]