സേവനയോഗ പട്ടിക
കുറിപ്പ്: നമ്മുടെ രാജ്യ ശുശ്രൂഷയുടെ ഈ ലക്കം മുതൽ, തൊട്ടടുത്ത മാസത്തെ ആദ്യ സേവനയോഗത്തിൽ നടത്തേണ്ട പരിപാടികളും പട്ടികപ്പെടുത്തിയിരിക്കും. നമ്മുടെ രാജ്യ ശുശ്രൂഷ ലഭിക്കുന്നതിൽ താമസം നേരിട്ടേക്കാം എന്നതിനാലാണ് ഈ പൊരുത്തപ്പെടുത്തൽ വരുത്തിയിരിക്കുന്നത്.
ഡിസംബർ 6-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ.
15 മിനി:“യഹോവയുടെ മുഖപക്ഷമില്ലായ്മ അനുകരിക്കുക.” ഒരു മിനിട്ടിൽ കുറഞ്ഞ സമയം കൊണ്ട് പ്രാരംഭ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക. മുഖപക്ഷമില്ലായ്മയുടെ അർഥം, യഹോവ അതു പ്രകടിപ്പിക്കുന്ന വിധം, നമ്മുടെ ശുശ്രൂഷയിൽ അതു ബാധകമാക്കാൻ കഴിയുന്ന വിധം എന്നിവ വിശദീകരിക്കുക.—ഉൾക്കാഴ്ച, (ഇംഗ്ലീഷ്) വാല്യം 1, പേജ് 1192, ഖണ്ഡികകൾ 4-7 കാണുക.
20 മിനി:“നാം അതു മുമ്പ് കേട്ടതല്ലേ?” പ്രസംഗവും സദസ്യ ചർച്ചയും. സത്യം കൂടുതൽ മെച്ചമായി മനസ്സിലാക്കുന്നതിനും വിലമതിക്കുന്നതിനും ആവർത്തനം എങ്ങനെ സഹായിച്ചിരിക്കുന്നു എന്ന് അഭിപ്രായം പറയാൻ സദസ്യരെ ക്ഷണിക്കുക.—1995 ജൂലൈ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 21-2 പേജുകളും 1993 ആഗസ്റ്റ് 15 ലക്കത്തിന്റെ 13-14 പേജുകളിലെ 10-12 ഖണ്ഡികകളും കാണുക.
ഗീതം 218, സമാപന പ്രാർഥന.
ഡിസംബർ 13-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. വിശേഷദിന അഭിവാദനങ്ങളോടു നയപരമായി എങ്ങനെ പ്രതികരിക്കാം എന്നതു സംബന്ധിച്ചു നിർദേശങ്ങൾ നൽകുക. സഭയുടെ സ്റ്റോക്കിൽ മഹാനായ മനുഷ്യൻ അല്ലെങ്കിൽ മഹദ്ഗുരു എന്നിവയുടെ പ്രതികൾ ഉണ്ടെങ്കിൽ, ക്രിസ്തുമസ്സ് കാലത്തെ നമ്മുടെ ശുശ്രൂഷയിൽ അവ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നു പറയുക.
15 മിനി:“2000-ാം ആണ്ടിലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ.” ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ മേൽവിചാരകൻ നടത്തുന്ന പ്രസംഗം. പുതുവർഷത്തേക്കുള്ള പട്ടികയിലെ പിൻവരുന്ന മാറ്റങ്ങൾ ചർച്ച ചെയ്യുക. ഇംഗ്ലീഷ് പട്ടികയിലെ 3-ാം നമ്പർ നിയമനം, പുതിയ ലോക ഭാഷാന്തരത്തിലെ “ചർച്ചയ്ക്കു വേണ്ടിയുള്ള ബൈബിൾ വിഷയങ്ങൾ” എന്ന ഭാഗത്തെ അടിസ്ഥാനപ്പെടുത്തി ഉള്ളതായിരിക്കും. 4-ാം നമ്പർ നിയമനം തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച പുസ്തകത്തിൽ നിന്ന് ബൈബിൾ കഥാപാത്രങ്ങളെ ആസ്പദമാക്കി ആയിരിക്കും. എന്നാൽ വർഷാന്തത്തിലെ മൂന്നു മാസക്കാലത്തേക്ക് അവ “ചർച്ചയ്ക്കു വേണ്ടിയുള്ള ബൈബിൾ വിഷയങ്ങൾ” എന്ന ഭാഗത്തെ അധികരിച്ചുള്ളതായിരിക്കും. ഈ നിയമനത്തോടുകൂടെ സംഖ്യാചിഹ്നം (#) ഉണ്ടെങ്കിൽ അത് ഒരു സഹോദരൻ നിർവഹിക്കുന്നതായിരിക്കും അഭികാമ്യം. നാട്ടുഭാഷകളിൽ 3-ാം നമ്പർ നിയമനം “ചർച്ചയ്ക്കു വേണ്ടിയുള്ള ബൈബിൾ വിഷയങ്ങൾ” എന്ന ചെറുപുസ്തകത്തെയും 4-ാം നമ്പർ നിയമനം വീക്ഷാഗോപുരത്തെയും അടിസ്ഥാനമാക്കിയുള്ളതാണ് എന്നതു ദയവായി ശ്രദ്ധിക്കുക. പ്രതിവാര ബൈബിൾ വായനാ പട്ടികയോടു പറ്റിനിൽക്കാനും സ്കൂളിലെ തങ്ങളുടെ നിയമനങ്ങൾ നിർവഹിക്കുന്നതിൽ ശുഷ്കാന്തി കാട്ടാനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
20 മിനി:“ഒരു നിരീശ്വരവാദിയോടു നിങ്ങൾ എന്തു പറയും?” ചോദ്യോത്തര പരിപാടി. അനേകർക്കും ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നതിന്റെ വ്യത്യസ്ത കാരണങ്ങൾ ചർച്ച ചെയ്യുക. ദൈവത്തിന്റെ അസ്തിത്വം തിരിച്ചറിയുന്നതിലുള്ള ന്യായം മനസ്സിലാക്കാൻ അവരെ സഹായിക്കാനായി നമുക്ക് അവരെ സമീപിക്കാവുന്ന ചില വിധങ്ങൾ നിർദേശിക്കുക. ഹ്രസ്വമായ ഒന്നോ രണ്ടോ പ്രകടനങ്ങൾ നടത്തുക. കൂടുതൽ വിവരങ്ങൾക്ക്, ന്യായവാദം പുസ്തകത്തിന്റെ 145-51 പേജുകളും ദൈവത്തിനു വേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ 14-ാം അധ്യായവും കാണുക.
ഗീതം 220, സമാപന പ്രാർഥന.
ഡിസംബർ 20-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. അടുത്തയിടെ വയൽ സേവനത്തിൽ തങ്ങൾ ആസ്വദിച്ച നല്ല അനുഭവങ്ങൾ പ്രസാധകർ പറയട്ടെ.
15മിനി:സാധ്യതയുള്ള സംഭാഷണം മുടക്കികളോടു പ്രതികരിക്കൽ. സദസ്യ ചർച്ചയും പ്രകടനങ്ങളും. ന്യായവാദം പുസ്തകത്തിന്റെ 15-16 പേജുകളിലെ “വിശദീകരണം” വായിക്കുക. 16-20 പേജുകളിലെ ഒന്നോ രണ്ടോ “സംഭാഷണം മുടക്കി”കളെ തിരഞ്ഞെടുക്കുക, അല്ലെങ്കിൽ നിങ്ങളുടെ പ്രദേശത്ത് കൂടെക്കൂടെ അഭിമുഖീകരിക്കേണ്ടിവരുന്ന മറ്റുള്ളവ ഉപയോഗിക്കുക. നിർദേശിച്ചിരിക്കുന്ന ചില പ്രതികരണങ്ങൾ അവലോകനം ചെയ്ത് അവ പ്രാദേശികമായി ഫലപ്രദമായിരുന്നേക്കാവുന്നത് എന്തുകൊണ്ടെന്നു വിശദീകരിക്കുക. അവയിൽ ചിലത് ഹ്രസ്വമായി പ്രകടിപ്പിച്ചു കാണിക്കുക. ലഭിച്ച നല്ല ഫലങ്ങളെ കുറിച്ചു പറയാൻ സദസ്യരെ ക്ഷണിക്കുക.
20 മിനി:ഒരു മതസ്ഥാപനത്തിലെ തൊഴിൽ ഞാൻ സ്വീകരിക്കണമോ? 1999 ഏപ്രിൽ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 28-30 പേജുകളെ അടിസ്ഥാനമാക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. അത്തരം തൊഴിൽ സ്വീകരിച്ച ചിലർ തങ്ങൾ ചെയ്യുന്നത് ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ അല്ലെന്നു പിന്നീടു മനസ്സിലാക്കിയിട്ടുണ്ട്. ഏതെങ്കിലും മതവുമായി ബന്ധപ്പെട്ട ലൗകിക തൊഴിൽ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ചു തീരുമാനം കൈക്കൊള്ളേണ്ടിവരുമ്പോൾ നാം പരിചിന്തിക്കേണ്ട ചോദ്യങ്ങൾ ചർച്ച ചെയ്യുക. യഹോവയുടെ മുമ്പാകെ ഒരു നല്ല നില ഉറപ്പുവരുത്തുന്ന ഗതി പിന്തുടരാൻ ഏവരെയും പ്രോത്സാഹിപ്പിക്കുക.—2 കൊരി. 6:3, 4, 14-18.
ഗീതം 109, സമാപന പ്രാർഥന.
ഡിസംബർ 27-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. പുതുവർഷത്തിൽ സഭകൾ തങ്ങളുടെ യോഗ സമയങ്ങൾക്കു മാറ്റം വരുത്തുന്നുണ്ടെങ്കിൽ, അപ്പോഴും യോഗങ്ങൾക്കു ക്രമമായി ഹാജരാകാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. സമയ മാറ്റത്തെക്കുറിച്ച് ബൈബിൾ വിദ്യാർഥികളെയും മറ്റു താത്പര്യക്കാരെയും അറിയിക്കുകയും പുതിയ സമയപട്ടികയുള്ള നോട്ടീസുകൾ ഉപയോഗിച്ചു തുടങ്ങുകയും ചെയ്യുക. ഡിസംബറിലെ റിപ്പോർട്ട് ഇടാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി:പ്രാദേശിക ആവശ്യങ്ങൾ.
20 മിനി:ജനുവരിയിൽ പഴയ പുസ്തകങ്ങൾ സമർപ്പിക്കൽ. സേവന മേൽവിചാരകൻ നിർവഹിക്കുന്നു. പ്രസംഗവും പ്രകടനങ്ങളും. സഭയുടെ സ്റ്റോക്കിലെ 192 പേജുള്ള ഒന്നോ രണ്ടോ പഴയ പുസ്തകങ്ങൾ കാണിച്ചിട്ട്, അവയിൽ ചിലതു വയൽ ശുശ്രൂഷയ്ക്കായി കൊണ്ടുപോകാൻ പ്രസാധകരെ പ്രോത്സാഹിപ്പിക്കുക. (ഒന്നും ലഭ്യമല്ലെങ്കിൽ, ജനുവരിയിലെ പകര സമർപ്പണത്തെ കുറിച്ചു ചർച്ച ചെയ്യുക.) ലളിതമാക്കപ്പട്ട സാഹിത്യ വിതരണ ക്രമീകരണത്തെ അടിസ്ഥാനമാക്കി എങ്ങനെ സാഹിത്യം സമർപ്പിക്കാം എന്നു കാട്ടുന്ന ഒന്നോ രണ്ടോ പ്രകടനങ്ങൾ അവതരിപ്പിക്കുക. ബൈബിളിൽ താത്പര്യം നട്ടുവളർത്തുന്നതിന് ഈ പഴയ പ്രസിദ്ധീകരണങ്ങൾ ഇപ്പോഴും ഫലപ്രദമായിരിക്കുന്നതിന്റെ കാരണം വിശദീകരിക്കുക. സംഭാഷണങ്ങൾ തുടങ്ങാൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന സംസാരാശയങ്ങളും ചിത്രങ്ങളും ഓരോ പുസ്തകത്തിൽ നിന്നും എടുത്തുകാട്ടുക. ഒന്നോ രണ്ടോ അവതരണങ്ങൾ പ്രകടിപ്പിക്കുക. താത്പര്യമുള്ളിടത്ത് ഒരു അധ്യയനം തുടങ്ങാൻ ആവശ്യം ലഘുപത്രിക ഉപയോഗിക്കാവുന്നതാണ്.
ഗീതം 224, സമാപന പ്രാർഥന.
ജനുവരി 3-ന് ആരംഭിക്കുന്ന വാരം
8 മിനി:പ്രാദേശിക അറിയിപ്പുകൾ.
17 മിനി:എങ്ങനെ ഉത്തരം നൽകണമെന്ന് അറിഞ്ഞിരിക്കുക. (കൊലൊ. 4:6) പ്രസംഗവും സദസ്യ ചർച്ചയും. ബൈബിൾ സത്യം മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള പാതയൊരുക്കുന്നതിൽ ന്യായവാദം പുസ്തകം ഒരു ഉത്തമ സഹായിയാണ്. നമ്മുടെ ഏതെങ്കിലും ഒരു വിശ്വാസത്തോടു വീട്ടുകാരൻ എതിർപ്പു പ്രകടിപ്പിക്കുമ്പോൾ, പ്രസ്തുത വിശ്വാസത്തെക്കുറിച്ചു ചർച്ച ചെയ്യുന്ന ഭാഗത്തിന്റെ അവസാനം കൊടുത്തിരിക്കുന്ന “ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ—” എന്നതിനു കീഴിലുള്ള വിവരങ്ങൾ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും. 64-8 പേജുകളിൽ ബൈബിളിനെക്കുറിച്ചു നൽകിയിരിക്കുന്ന അഭിപ്രായങ്ങൾ ചർച്ച ചെയ്യുകയും നിർദേശിച്ചിരിക്കുന്ന മറുപടികൾ ഫലകരമായേക്കാവുന്നത് എന്തുകൊണ്ടെന്നു പരിചിന്തിക്കുകയും ചെയ്യുക.
20 മിനി:“നമ്മുടെ സാഹിത്യം ജ്ഞാനപൂർവം ഉപയോഗിക്കുക.” ചോദ്യോത്തര ചർച്ച. 7-ാമത്തെ ഖണ്ഡിക പരിചിന്തിച്ച ശേഷം, 4-7 ഖണ്ഡികകളിലുള്ള ചില നിർദേശങ്ങൾ ഉപയോഗിച്ച് ഹ്രസ്വമായ രണ്ടോ മൂന്നോ പ്രകടനങ്ങൾ അവതരിപ്പിക്കുക.
ഗീതം 56, സമാപന പ്രാർഥന.