സേവനയോഗ പട്ടിക
ജൂൺ 12-ന് ആരംഭിക്കുന്ന വാരം
8 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ.
15 മിനി: “നിങ്ങളുടെ പ്രയത്നം വ്യർഥമല്ല.” ഒരു മിനിട്ടിൽ കുറഞ്ഞ മുഖവുരയ്ക്കു ശേഷം ചോദ്യോത്തര ചർച്ചയായി നിർവഹിക്കുക. 1996 ജൂൺ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 32-ാം പേജിൽ വിവരിച്ചിരിക്കുന്ന അനുഭവങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
22 മിനി: ആവശ്യം ലഘുപത്രിക ഉപയോഗിച്ച് അധ്യയനങ്ങൾ തുടങ്ങൽ. 1999 ഒക്ടോബറിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 8-ാം പേജിലെ ലേഖനത്തെ ആസ്പദമാക്കിയുള്ള പ്രസംഗം. 6-ാം ഖണ്ഡികയിൽ നിർദേശിച്ചിരിക്കുന്ന അവതരണം പ്രകടിപ്പിക്കുക. ബൈബിൾ അധ്യയനം തുടങ്ങുന്നതിൽ തങ്ങൾ കൈവരിച്ച വിജയത്തെക്കുറിച്ച് ഒന്നോ രണ്ടോ പ്രസാധകർ ഹ്രസ്വമായി അഭിപ്രായം പറയട്ടെ. അധ്യയനം നടത്തുന്ന വിധം വീട്ടുകാരെ കാണിച്ചുകൊടുത്തത് എങ്ങനെയെന്നും അധ്യയനം തുടർന്നുകൊണ്ടു പോകുന്നതിനായി എന്തു ചെയ്തെന്നും അവർ പറയട്ടെ.
ഗീതം 209, സമാപന പ്രാർഥന.
ജൂൺ 19-ന് ആരംഭിക്കുന്ന വാരം
12 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ടും ത്രൈമാസ കണക്കുപരിശോധനാ റിപ്പോർട്ടും. യുവജനങ്ങൾ ചോദിക്കുന്നു എന്ന പുസ്തകമോ യൗവനം പുസ്തകമോ സഭയിൽ സ്റ്റോക്കുണ്ടെങ്കിൽ, വരും മാസങ്ങളിൽ അവ ശുശ്രൂഷയിൽ ഫലകരമായി എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്ന് പ്രകടിപ്പിച്ചു കാണിക്കുക.
8 മിനി: ചോദ്യപ്പെട്ടി. ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം.
25 മിന: “ആരെങ്കിലും വിശദീകരിച്ചു തരാതെ . . . എങ്ങനെ ഗ്രഹിക്കും?” സേവന മേൽവിചാരകൻ നടത്തുന്ന ചോദ്യോത്തര ചർച്ച. ഓരോ ഖണ്ഡികയും വായിച്ചു ചർച്ച ചെയ്യുക, 3, 4, 7 എന്നീ ഖണ്ഡികകളിലെ തിരുവെഴുത്തുകളും വായിക്കുക. 6-ാമത്തെ ഖണ്ഡിക പരിചിന്തിക്കുമ്പോൾ, സ്നാപനമേറ്റവരുമായി വ്യക്തിഗത ബൈബിൾ അധ്യയനങ്ങൾ വീണ്ടും തുടങ്ങണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നതിൽ സേവനമേൽവിചാരകനുള്ള പങ്ക് വിശദീകരിക്കുക.—1998 നവംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ ചോദ്യപ്പെട്ടി കാണുക.
ഗീതം 89, സമാപന പ്രാർഥന.
ജൂൺ 26-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ജൂണിലെ റിപ്പോർട്ട് ഇടാൻ എല്ലാ പ്രസാധകരെയും പ്രോത്സാഹിപ്പിക്കുക. ജൂലൈയിലെ സാഹിത്യ സമർപ്പണം പരിചിന്തിക്കുക. പ്രാദേശികമായി ലഭ്യമായിരിക്കുന്ന പഴയ ലഘുപത്രികകൾ കാണിക്കുക, അവ ഓരോന്നിന്റെയും ലക്ഷ്യം ചുരുക്കമായി പറയുക. അവയിൽ ഒന്ന് വയലിൽ എങ്ങനെ ഫലകരമായി സമർപ്പിക്കാം എന്നു കാണിക്കുന്ന നന്നായി തയ്യാർ ചെയ്ത ഒരു പ്രകടനം അവതരിപ്പിക്കുക.
18 മിനി: ഉത്തരം നൽകേണ്ടത് എങ്ങനെയെന്ന് അറിഞ്ഞിരിക്കുക. (കൊലൊ. 4:6) പ്രസംഗവും സദസ്യ ചർച്ചയും. ഒരു വ്യക്തി തിരുവെഴുത്തു വിരുദ്ധമായ ഒരു വാദമുഖം ഉന്നയിക്കുമ്പോൾ നിങ്ങൾ എന്താണു ചെയ്യുന്നത്? എങ്ങനെ നയപൂർവം ഉത്തരം നൽകാമെന്നതു സംബന്ധിച്ച പ്രായോഗിക നിർദേശങ്ങൾ ന്യായവാദം പുസ്തകത്തിൽനിന്നു നിങ്ങൾക്കു ലഭിക്കും. ഉദാഹരണമായി, യേശുവിന്റെ മറുവില മുഖാന്തരം നീക്കം ചെയ്യപ്പെടുന്ന ഒരു ശത്രുവായിട്ടാണു നാം മരണത്തെ വീക്ഷിക്കുന്നതെങ്കിലും, യാതൊന്നിനും മരണത്തെ നീക്കം ചെയ്യാനാവില്ലെന്നാണു മറ്റുള്ളവർ വിശ്വസിക്കുന്നത്. ന്യായവാദം പുസ്തകത്തിലെ 103-4, 321 എന്നീ പേജുകളിലെ “ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ—” എന്ന ഭാഗത്തിൻ കീഴിൽ നൽകിയിരിക്കുന്ന പ്രതികരണങ്ങൾ ചർച്ച ചെയ്യുക. വയൽശുശ്രൂഷയ്ക്ക് ഈ പുസ്തകം കൊണ്ടുപോകാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
17 മിനി: “നിങ്ങൾ അവിടെ ഉണ്ടായിരിക്കുമോ?” പ്രസംഗവും അനുഭവങ്ങളും, ഒരു മൂപ്പൻ നിർവഹിക്കുന്നു. ബൈബിൾ കാലങ്ങൾ മുതൽ ഇക്കാലം വരെയും ദൈവജനത്തെ ബലിഷ്ഠമാക്കുന്നതിൽ വലിയ കൂട്ടങ്ങൾ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. (ഇംഗ്ലീഷിലുള്ള ഘോഷകർ പുസ്തകം, പേജ് 254, ഖണ്ഡികകൾ 1-3-ഉം ഉൾക്കാഴ്ച പുസ്തകം വാല്യം 1 പേജ് 821, ഖണ്ഡിക 5-ഉം കാണുക.) ഈ വർഷത്തെ ഡിസ്ട്രിക്റ്റ് കൺവെൻഷന്റെ മൂന്നു ദിവസവും ഹാജരാകുന്നതിനായി ഇപ്പോൾത്തന്നെ ആസൂത്രണം ചെയ്യാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. കഴിഞ്ഞ കാലങ്ങളിൽ സന്നിഹിതരാകാനായി നടത്തിയ തീക്ഷ്ണമായ ശ്രമത്തിന് ആത്മീയ പ്രതിഫലം ലഭിച്ചത് എങ്ങനെയെന്നു പ്രകടമാക്കുന്ന അനുഭവങ്ങൾ പറയാൻ സദസ്യരെ ക്ഷണിക്കുക.
ഗീതം 44, സമാപന പ്രാർഥന.
ജൂലൈ 3-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ആവശ്യം ലഘുപത്രിക ഉപയോഗിച്ച് ബൈബിൾ അധ്യയനങ്ങൾ തുടങ്ങിയ പ്രസാധകരോട്, അവർക്ക് അത് എങ്ങനെ തുടങ്ങാൻ കഴിഞ്ഞു എന്നു ചോദിക്കുക.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
20 മിനി: ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നത് കുടുംബജീവിതത്തെ ബലിഷ്ഠമാക്കുന്നു. ന്യായവാദം പുസ്തകത്തിന്റെ 253-4 പേജുകളിൽ നൽകിയിരിക്കുന്ന എട്ട് പോയിന്റുകളെ ആസ്പദമാക്കി രണ്ടു സഹോദരന്മാർ നടത്തുന്ന ചർച്ച. ദൈവവചനത്തിലെ തത്ത്വങ്ങൾ മനസ്സിലാക്കുന്നതിലും അതു ബാധകമാക്കുന്നതിലുമാണു കുടുംബസന്തുഷ്ടിയുടെ രഹസ്യം കുടികൊള്ളുന്നതെന്നു മനസ്സിലാക്കാൻ ബൈബിൾ വിദ്യാർഥിയെ സഹായിക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിക്കുക. ആവശ്യം ലഘുപത്രികയുടെ 8-ാമത്തെ പാഠം ഉപയോഗിച്ച്, അത് എങ്ങനെ ചെയ്യാമെന്നു പ്രകടിപ്പിച്ചു കാണിക്കുക. ബൈബിളിന്റെ ബുദ്ധിയുപദേശത്തോട് അനുകൂലമായി പ്രതികരിക്കുന്ന കുടുംബാംഗങ്ങൾ പരസ്പരം അടുക്കുകയും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഉറ്റ ബന്ധത്തിൽ വർധിച്ച സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു. കുടുംബസന്തുഷ്ടി പുസ്തകത്തിന്റെ 13-ാം അധ്യായത്തിലെ 1, 21-2 ഖണ്ഡികകളിലെ അനുഭവം പരിചിന്തിക്കുക.
ഗീതം 51, സമാപന പ്രാർഥന.