സേവനയോഗ പട്ടിക
ഫെബ്രുവരി 10-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. ഫെബ്രുവരി 24-ന് ആരംഭിക്കുന്ന വാരത്തിലെ സേവനയോഗ പരിപാടിയിലെ ചർച്ചയ്ക്കുള്ള ഒരുക്കമെന്ന നിലയിൽ പരിശോധനകളിന്മധ്യേ വിശ്വസ്തർ—സോവിയറ്റ് യൂണിയനിലെ യഹോവയുടെ സാക്ഷികൾ എന്ന വീഡിയോ കാണാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. 8-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ച് ഫെബ്രുവരി 8 ലക്കം ഉണരുക!യും (മാസികാവതരണ കോളത്തിലെ ആദ്യത്തേത്) ഫെബ്രുവരി 15 ലക്കം വീക്ഷാഗോപുരവും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. ഓരോ പ്രകടനത്തിലും ഒരു മാസിക മാത്രമാണ് വിശേഷവത്കരിക്കുന്നതെങ്കിലും മാസികകൾ ജോഡിയായി സമർപ്പിക്കുക.
35 മിനി: “പ്രസംഗിക്കുക, സമ്പൂർണ സാക്ഷ്യം നൽകുക.”a സേവന മേൽവിചാരകൻ നടത്തേണ്ടത്. മാർച്ചിലും ഏപ്രിലിലും സാധിക്കുന്ന ഏവരും സഹായ പയനിയറിങ് ചെയ്യാൻ പ്രോത്സാഹിപ്പിക്കുക. കഴിഞ്ഞ സ്മാരക കാലത്ത് പയനിയറിങ് ചെയ്തവരെ അഭിപ്രായങ്ങൾ പറയാൻ ക്ഷണിക്കുക. പയനിയറിങ് നടത്താൻ കഴിയത്തക്കവണ്ണം അവർ കാര്യാദികൾ ക്രമീകരിച്ചത് എങ്ങനെയാണ്? ഇതിന് എന്തെല്ലാം ശ്രമങ്ങളും പൊരുത്തപ്പെടുത്തലുകളും ആവശ്യമായിരുന്നു? എന്തെല്ലാം സന്തോഷങ്ങളും അനുഗ്രഹങ്ങളും അവർക്ക് ആസ്വദിക്കാൻ കഴിഞ്ഞു? 4-ാം പേജിലെ ചതുരത്തിൽ കാണുന്ന പട്ടികകൾ അവലോകനം ചെയ്യുക. സഹായ പയനിയറിങ് അപേക്ഷാഫാറങ്ങൾ യോഗത്തിനു ശേഷം ലഭിക്കുമെന്ന് അറിയിക്കുക.
ഗീതം 30, സമാപന പ്രാർഥന.
ഫെബ്രുവരി 17-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. മാർച്ചിലെ സാഹിത്യ സമർപ്പണം പുനരവലോകനം ചെയ്യുക. പരിജ്ഞാനം പുസ്തകം സമർപ്പിക്കാനായി 2002 ജനുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിൽ നൽകിയിട്ടുള്ള ഒന്നോ രണ്ടോ നിർദേശങ്ങൾ പരാമർശിക്കുക. ഭവന ബൈബിളധ്യയനങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യം ഊന്നിപ്പറയുക.
10 മിനി: “പുതിയ സർക്കിട്ട് സമ്മേളന പരിപാടി.” ഒരു പ്രസംഗം. അടുത്ത സർക്കിട്ട് സമ്മേളനത്തിന്റെ തീയതി അറിയിക്കുക. സന്നിഹിതരായിരിക്കാനും അടുത്ത ശ്രദ്ധനൽകാനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. സ്നാപനത്തിന് യോഗ്യത പ്രാപിക്കുന്നതു സംബന്ധിച്ചു ചിന്തിക്കാൻ സ്നാപനമേറ്റിട്ടില്ലാത്ത പ്രസാധകരെ ഓർമിപ്പിക്കുക. ബൈബിൾ വിദ്യാർഥികളെ ക്ഷണിക്കാൻ പ്രത്യേക ശ്രമം ചെയ്യുക.
25 മിനി: “നിങ്ങളുടെ ജീവിതത്തിൽ എന്തിനാണ് മുൻഗണന?”b ശുശ്രൂഷയിലെ പങ്ക് വർധിപ്പിക്കാനായി തങ്ങളുടെ സാഹചര്യങ്ങളിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തിയിരിക്കുന്നത് എങ്ങനെ എന്നതു സംബന്ധിച്ച് അഭിപ്രായം പറയാൻ ഒന്നോ രണ്ടോ പ്രസാധകരെ മുന്നമേ ക്രമീകരിക്കുക.
ഗീതം 57, സമാപന പ്രാർഥന.
ഫെബ്രുവരി 24-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ഫെബ്രുവരിയിലെ വയൽസേവന റിപ്പോർട്ട് ഇടാൻ പ്രസാധകരെ ഓർമിപ്പിക്കുക. 8-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ച് ഫെബ്രുവരി 8 ലക്കം ഉണരുക!യും (മാസികാവതരണ കോളത്തിലെ മൂന്നാമത്തേത്) മാർച്ച് 1 ലക്കം വീക്ഷാഗോപുരവും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. ഓരോ പ്രകടനത്തിലും ഒരു മാസിക മാത്രമാണ് വിശേഷവത്കരിക്കുന്നതെങ്കിലും മാസികകൾ ജോഡിയായി സമർപ്പിക്കുക.
10 മിനി: “തക്കസമയത്തെ സഹായം.” ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. നിഷ്ക്രിയരെ സഹായിക്കാൻ നടന്നുകൊണ്ടിരിക്കുന്ന പ്രത്യേക ശ്രമം തന്റെ ജനത്തോടുള്ള യഹോവയുടെ സ്നേഹപൂർവകമായ താത്പര്യത്തിന്റെ തെളിവാണ് എന്ന് എടുത്തുപറയുക.
25 മിനി: “പ്രബുദ്ധരാക്കുന്ന, പ്രചോദനം പകരുന്ന ഒരു വീഡിയോ!” തന്നിട്ടുള്ള ചോദ്യങ്ങൾ ഉപയോഗിച്ച്, പരിശോധനകളിന്മധ്യേ വിശ്വസ്തർ എന്ന വീഡിയോയെ ആസ്പദമാക്കിയുള്ള ചർച്ചയിലേക്ക് നേരിട്ടു കടക്കുക. അവസാനത്തെ ചോദ്യത്തിൽ നിരവധി അഭിപ്രായങ്ങൾ ഉൾപ്പെടുത്താൻ തക്കവണ്ണം ഓരോ ചോദ്യത്തിനും മുൻകൂട്ടി സമയം നിശ്ചയിക്കുക. വാർഷികപുസ്തകം 2002-ന്റെ 192-ാം പേജിലെ ചതുരം വായിച്ചുകൊണ്ട് ഉപസംഹരിക്കുക.
ഗീതം 56, സമാപന പ്രാർഥന.
മാർച്ച് 3-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. “പുതിയ പ്രത്യേക സമ്മേളനദിന പരിപാടി” ചർച്ച ചെയ്യുക. അടുത്ത പ്രത്യേക സമ്മേളനദിനത്തിന്റെ തീയതി അറിയിക്കുക. നേരത്തേതന്നെ എത്തിച്ചേരുന്നതിനും മുഴുപരിപാടിക്കും അടുത്ത ശ്രദ്ധനൽകുന്നതിനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. പുതിയ താത്പര്യക്കാരെയും ബൈബിൾ വിദ്യാർഥികളെയും ക്ഷണിക്കാൻ പ്രസാധകരെ ഓർമിപ്പിക്കുക.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
20 മിനി: “അന്ത്യം അടുത്തുവരവേ സുബോധമുള്ളവർ ആയിരിക്കുക.”c 3-4 ഖണ്ഡികകൾ ചർച്ച ചെയ്യുമ്പോൾ തങ്ങൾ ഇപ്പോൾ പിന്തുടരുന്ന ആത്മീയ ലാക്കുകളെ കുറിച്ച് അഭിപ്രായം പറയാൻ പ്രസാധകരെ ക്ഷണിക്കുക. ദൈവത്തെ ആരാധിക്കുക പുസ്തകത്തിന്റെ 176-ാം പേജിൽനിന്നുള്ള അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 127, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.