സേവനയോഗ പട്ടിക
ഫെബ്രുവരി 11-ന് ആരംഭിക്കുന്ന വാരം
8 മിനി:പ്രാദേശിക അറിയിപ്പുകൾ. 12-ാം പേജിലെ നിർദേശങ്ങളോ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ച് ജനുവരി – മാർച്ച് വീക്ഷാഗോപുരവും ജനുവരി – മാർച്ച് ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക.
15 മിനി:“യോഗ്യരായവരെ കണ്ടെത്തുക.”a 3-ാം ഖണ്ഡികയുടെ ചർച്ചയ്ക്കുശേഷം ഹ്രസ്വമായ ഒരു അവതരണം ഉൾപ്പെടുത്തുക. പൊതുവായ വിഷയങ്ങൾ ചർച്ചചെയ്യുന്നതും താത്പര്യം വിവേചിച്ചറിയുന്നതും തുടർന്ന് ഒരു തിരുവെഴുത്തു പരിചയപ്പെടുത്തുന്നതും എങ്ങനെയെന്നു കാണിക്കുക.
22 മിനി:“‘സുവിശേഷത്തിനു സമഗ്രസാക്ഷ്യം’ നൽകുക.”b (ഖ. 1-10) സേവന മേൽവിചാരകൻ നിർവഹിക്കേണ്ടത്. തിരക്കുകളോ ശാരീരിക ബുദ്ധിമുട്ടുകളോ ഉണ്ടായിട്ടും കഴിഞ്ഞ വർഷം സഹായ പയനിയറിങ് ചെയ്ത ഒന്നോ രണ്ടോ പ്രസാധകരുമായി അഭിമുഖം നടത്തുക. അവർക്ക് അതെങ്ങനെ സാധിച്ചു? എന്തെല്ലാം അനുഗ്രഹങ്ങൾ അവർക്ക് ആസ്വദിക്കാനായി? 7-ാം ഖണ്ഡിക ചർച്ചചെയ്യുമ്പോൾ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ വയൽസേവനയോഗ ക്രമീകരണങ്ങളെക്കുറിച്ചു പറയുക.
ഫെബ്രുവരി 18-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ.
15 മിനി:പ്രാദേശിക ആവശ്യങ്ങൾ.
20 മിനി:“‘സുവിശേഷത്തിനു സമഗ്രസാക്ഷ്യം’ നൽകുക.”c (ഖ. 11-17) സ്മാരകത്തിനുള്ള പ്രത്യേക ക്ഷണക്കുറിപ്പു ലഭ്യമാണെങ്കിൽ 14-ാം ഖണ്ഡിക ചർച്ചചെയ്യുമ്പോൾ സദസ്സിലുള്ളവർക്ക് ഓരോ പ്രതി നൽകുക. പ്രദേശത്തുടനീളം അതു വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണത്തെക്കുറിച്ചു പറയുക.
ഫെബ്രുവരി 25-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. ഫെബ്രുവരിയിലെ വയൽസേവന റിപ്പോർട്ട് ഇടാൻ പ്രസാധകരെ ഓർമിപ്പിക്കുക. കണക്കു റിപ്പോർട്ടും സംഭാവന കൈപ്പറ്റിയതായുള്ള അറിയിപ്പുകളും വായിക്കുക. ഒരു കുടുംബാംഗത്തെയോ അയൽക്കാരനെയോ ക്ഷണക്കുറിപ്പുപയോഗിച്ച് സ്മാരകത്തിനു ക്ഷണിക്കുന്ന വിധം പ്രകടിപ്പിക്കുക.
20 മിനി:“മറുവിലയാഗം നന്ദിയോടെ സ്മരിക്കുക.”d സമയം അനുവദിക്കുന്നതനുസരിച്ച്, പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളെക്കുറിച്ച് അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക.
15 മിനി:ശുശ്രൂഷകരെന്ന നിലയിൽ പുരോഗമിക്കാൻ പുതിയവരെ സഹായിക്കുക.e 2005 ഡിസംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 31-ാം പേജിനെ ആസ്പദമാക്കി, അധ്യയന ചോദ്യങ്ങൾ ഉപയോഗിച്ചുള്ള ചർച്ച. 18-ാം ഖണ്ഡിക പരിചിന്തിച്ചശേഷം ഒരു അവതരണം ഉൾപ്പെടുത്തുക. പരിചയസമ്പന്നനായ ഒരു പ്രസാധകനോടൊപ്പം വയൽസേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു പുതിയ പ്രസാധകനോട് വീട്ടുകാരൻ തടസ്സവാദം ഉന്നയിക്കുന്നു. തൃപ്തികരമായ ഉത്തരം ലഭിക്കാത്തതിനാൽ വീട്ടുകാരൻ സംഭാഷണം അവസാനിപ്പിക്കുന്നു. വീട്ടിൽനിന്നിറങ്ങിയശേഷം കൂടെയുള്ള സഹോദരൻ പുതിയ പ്രസാധകനെ നല്ല അവതരണത്തിന്റെ പേരിൽ അഭിനന്ദിക്കുന്നു. തുടർന്ന്, സംഭാഷണംമുടക്കികൾക്ക് ഉത്തരംനൽകാൻ ന്യായവാദം പുസ്തകം എങ്ങനെ ഉപയോഗിക്കാമെന്നു കാണിച്ചുകൊടുക്കുന്നു.
മാർച്ച് 3-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. “സ്മാരക ഓർമിപ്പിക്കലുകൾ” എന്ന ചതുരത്തിലെ മുഖ്യാശയങ്ങൾ അവലോകനം ചെയ്യുക.
15 മിനി:ആവശ്യം കൂടുതലുള്ളിടത്തു സേവിക്കാൻ നിങ്ങൾക്കാകുമോ? 2003 ജൂലൈ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 20-ാം പേജിനെ അടിസ്ഥാനമാക്കിയുള്ള പ്രസംഗവും സദസ്യ ചർച്ചയും. സംഘടിതർ പുസ്തകത്തിന്റെ പേ. 111 ഖ. 1–പേ. 112 ഖ. 1-ലെ ആശയങ്ങൾ ഉൾപ്പെടുത്തുക. ആവശ്യം കൂടുതലുള്ള ഒരു സ്ഥലത്തേക്കു മാറിപ്പാർത്തിട്ടുള്ള ആരെങ്കിലുമായി ഹ്രസ്വമായ അഭിമുഖം നടത്തുക. അവർ എന്തെല്ലാം വെല്ലുവിളികൾ നേരിട്ടു, അവ എങ്ങനെ തരണംചെയ്തു? അവർക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ ലഭിച്ചു? ഈ രാജ്യത്ത്, ആവശ്യം കൂടുതലുള്ളിടത്തു സേവിക്കാനായി യോഗ്യതയും മനസ്സൊരുക്കവുമുള്ളവരെ ആവശ്യമുണ്ട്. ഇക്കാര്യം പ്രാർഥനാപൂർവം ചിന്തിക്കാൻ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുക. 2007 ജൂലൈ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിലെ അറിയിപ്പു കാണുക.
20 മിനി:“വിശ്വാസത്തിന്റെ സാക്ഷ്യപത്രം!”f സേവന മേൽവിചാരകൻ നടത്തേണ്ടത്. കഴിഞ്ഞ സേവനവർഷം സഭ കൈവരിച്ച നേട്ടങ്ങൾ പ്രോത്സാഹജനകമായ വിധത്തിൽ അവലോകനം ചെയ്തുകൊണ്ട് ഉപസംഹരിക്കുക.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
d ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
e ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
f ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.